മോദി ചെയ്യുന്നത് തിരഞ്ഞെടുപ്പ് പ്രചാരകന്‍റെ ജോലി; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍

  • By: Desk
Subscribe to Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്ത്. ഭരണ രംഗത്ത് മോദി സമ്പൂര്‍ണ്ണ പരാജയമാണെന്നും കബില്‍ സിബല്‍ പറഞ്ഞു.

രാജ്യത്ത് എവിടെ തിരഞ്ഞെടുപ്പ് നന്നാലും ഓടിയെത്തുന്ന ഒരു പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും. തിരഞ്ഞെടുപ്പ് പ്രചാരകന്റെ ജോലി മാത്രമാണ് മോദി ചെയ്യുന്നതെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി. പ്രധാന മന്ത്രിയായ ശേഷം മോദി സ്വന്തം നാടായ ഗുജറാത്ത് സന്ദര്‍ശിച്ചത് വെറും 15 ദിവസം മാത്രമാണ്.

kapi

തനിക്കെതിരെ ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍പോലും മോദിക്ക് ഭയമാണ്. മാധ്യമങ്ങളെ പേടിയുള്ളതു കൊണ്ടാണ് മോദി പത്രസമ്മേളനം നടത്താല്‍ ഭയക്കുന്നതെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെയും കപില്‍ സിബല്‍ ആരോപണമുന്നയിച്ചു.

ബിജെപി സര്‍ക്കര്‍ ഭരണം കൈയാളുന്ന ഗുജറാത്തില്‍ ഏതെങ്കിലും മേഖലയില്‍ വളര്‍ച്ചയുണ്ടാതായി കാണിക്കാന്‍ പറ്റുമോയെന്ന് അമിത് ഷായോട് കപില്‍ സിബല്‍ ചോദിച്ചു. സാമ്പത്തിക വിപ്ലവത്തെക്കുറിച്ച് മോദി സംസാരിക്കുന്നത് വസ്തുതായില്ലാത്ത കാര്യങ്ങളാണെന്നും അദ്ദേഹം നടത്തുന്നത് നുണപ്രചരണങ്ങളാണെന്നും കപില്‍ സിബല്‍ പറഞ്ഞു. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ശക്തമായ നീക്കങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്.

English summary
congress leader kapil sibal against prime minister narendramodi. says narendra modi doing only election campainer job. he visted his state gujarath only 15times only.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്