കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം നേതാവ് ആര്‍ ഉമാനാഥ് അന്തരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

ട്രിച്ചി: സിപിമ്മിന്റെ പ്രമുഖ നേതാവും മലയാളിയും ആയ ആര്‍ ഉമാനാഥ് അന്തരിച്ചു. 92 വയസ്സായിരുന്നു. സിപിഎം മുന്‍ പോളിറ്റ് ബ്യൂറോ അംഗമായിരുന്നു ഉമാനാഥ്. ജനിച്ചത് കേരളത്തിലായിരുന്നെങ്കിലും പ്രധാന പ്രവര്‍ത്തന മേഖല തമിഴ്‌നാടായിരുന്നു.

1922 ല്‍ കാസര്‍കോട് ജില്ലിയില്‍ കര്‍ണാടക അതിര്‍ത്തിയിലാണ് ജനനം. പിന്നീട് തലശ്ശേരിയിലേക്കും കോഴിക്കോട്ടേക്കും താമസം മാറി. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പഠനം പൂര്‍ത്തിയാക്കി ഉപരിപഠനത്തിനായി തമിഴ്‌നാട്ടിലേക്ക് പോയി. അന്നുമുതല്‍ തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.

R Umanath

നാഗപട്ടണത്ത് നിന്ന് രണ്ട് തവണ അദ്ദേഹം എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൂന്നാം ലോക്‌സഭയിലും നാലാം ലോക്‌സഭയിലും പുതുക്കോട്ടയില്‍ നിന്നുള്ള കമ്യൂണിസ്റ്റ് അംഗമായിരുന്നു ആര്‍ ഉമാനാഥ്. സിപിഎം തമിഴ്‌നാട് ഘടകത്തിന്റെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. സിഐടിയുവിന്റെ ദേശീയ നേതൃത്വത്തില്‍ അദ്ദേഹം ഉണ്ടായിരുന്നു. എകെജിയുടെ ശിക്ഷണത്തിലായിരുന്നു രാഷ്ട്രീയ പ്രവേശനം. ട്രിച്ചിയില്‍ തൊഴിലാളി സംഘടന കെട്ടിപ്പടുത്താണ് ട്രേഡ് യൂണിയനിസത്തിന്റെ തുടക്കം. 1940 മദ്രാസ് ഗൂഢാലോചന കേസില്‍ ഉമാനാഥ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

പാര്‍ട്ടി കുടുംബമാണ് ഉമാനാഥിന്റേത്. ഭാര്യ പാപ്പ ഉമാനാഥ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. 2010 ല്‍ പാപ്പ ഉമാനാഥ് അന്തരിച്ചു. ജനാധിപത്യമഹിള അസ്സോസിയേഷന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു ഇവര്‍. ഉമാനാഥിന്റേയും പാപ്പയുടേയും മകള്‍ യു വാസുകി ഇപ്പോള്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്.

English summary
CPM leader R Umanath passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X