കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാള്‍ ഉള്‍ക്കടലില്‍ അസാനി ചുഴലിക്കാറ്റ്, തീവ്ര ന്യൂനമര്‍ദമായി, കേരളത്തില്‍ 5 ദിവസം ശക്തമായ മഴ?

Google Oneindia Malayalam News

ദില്ലി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അസാനി ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുന്നു. തെക്കന്‍ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന ന്യൂനമര്‍ദം ഇന്ന് രാവിലെ അഞ്ചരയോടെ തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു. ഇതോടെ ആന്‍ഡമാന്‍ നിക്കോബാര്‍ അടക്കം കടുത്ത ജാഗ്രതയിലാണ്. കാര്‍ നിക്കോബര്‍ ദ്വീപില്‍ നിന്ന് 80 കിലോമീറ്റര്‍ വടക്ക്-വടക്ക് പടിഞ്ഞാറായും പോര്‍ട്ട്ബ്ലയറില്‍ നിന്ന് 210 കിലോമീറ്റര്‍ തെക്ക്-തെക്ക് പടിഞ്ഞാറായും സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനിലുള്ളില്‍ അതി തീവ്ര ന്യൂനമര്‍ദമായി മാറുമെന്നാണ് മുന്നറിയിപ്പ്. ഇത് ചുഴലിക്കാറ്റായി നാളെ കര തൊടാനാണ് സാധ്യത.

സായ് ശങ്കര്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തി, അത് ക്രൈംബ്രാഞ്ചിന്റെ കൈയ്യില്‍: സംവിധായകന്‍സായ് ശങ്കര്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തി, അത് ക്രൈംബ്രാഞ്ചിന്റെ കൈയ്യില്‍: സംവിധായകന്‍

1

അടുത്ത 24 മണിക്കൂറിനുള്ളില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റിനാണ് സാധ്യതയുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷ വകുപ്പ് പറയുന്നു. ശ്രീലങ്ക നിര്‍ദേശിച്ച അസാനി എന്ന പേരിലാണ് ഇത് അറിയപ്പെടുക. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴ തുടരാന്‍ സാധ്യതയുണ്ട്. ആന്‍ഡമാന്‍ ഭരണകൂടം ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ട്. ഇന്ന് നല്ല മഴ ആന്‍ഡമാന്‍ ദ്വീപിലുണ്ടാവും. ഇടിയോട് കൂടിയ മഴയ്ക്കാണ് കൂടുതല്‍ സാധ്യത. നിക്കോബാറിലും ശക്തമായ മഴയുണ്ടാവുമെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിലായിരിക്കും ഇത് കൂടുതലായും ഉണ്ടാവുകയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയതിന് പിന്നാലെ കോസ്റ്റ് ഗാര്‍ഡ് മുന്‍കരുതല്‍ എടുത്ത് തുടങ്ങിയിട്ടുണ്ട്. ഐസിജി കപ്പലുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കും നാവികര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. മാര്‍ച്ച് 19 മുതല്‍ 22 വരെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ദ്വീപിലെ മുന്നൊരുക്കങ്ങള്‍ വിലിരുത്തിയെന്ന് ചീഫ് സെക്രട്ടറി ജിതേന്ദ്ര നരെയ്ന്‍ പറഞ്ഞു. താല്‍ക്കാലിക ക്യാമ്പുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒഴിപ്പിക്കപ്പെടുന്നവര്‍ക്കായി ഭക്ഷണം, വെള്ളം എന്നിവയെല്ലാം സജ്ജമാണ്. കപ്പല്‍ സര്‍വീസുകള്‍ ഉടന്‍ റദ്ദാക്കാനും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ കോഴിക്കോട്, പാലക്കാട്, മലപ്പുറ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടി മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ നാല്‍പ്പത് കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അസാനി ചുഴലിക്കാറ്റ് മാര്‍ച്ച് 22ന് ബംഗ്ലാദേശ്-മ്യാന്‍മര്‍ തീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യത. ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തിന് ഭീഷണിയല്ലെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

കോണ്‍ഗ്രസ് കാണിച്ചത് വന്‍ അബദ്ധങ്ങള്‍, മാല്‍വ കൈവിട്ടത് ഇങ്ങനെ, പഞ്ചാബില്‍ സസ്‌പെന്‍സ് ബാക്കികോണ്‍ഗ്രസ് കാണിച്ചത് വന്‍ അബദ്ധങ്ങള്‍, മാല്‍വ കൈവിട്ടത് ഇങ്ങനെ, പഞ്ചാബില്‍ സസ്‌പെന്‍സ് ബാക്കി

English summary
cyclone asani likely to touch andaman and nicobar islands, heavy rain expected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X