കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ചരിത്രമുഹൂര്‍ത്തം;ബസവേശ്വര ക്ഷേത്രത്തില്‍ ദളിതര്‍ പ്രവേശിച്ചു.

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു:മേല്‍ ജാതിക്കാരുടെ കടുത്ത എതിര്‍പ്പിനൊടുവില്‍ കര്‍ണാടക ഹാസന്‍ ജില്ലയിലെ ബസവേശ്വര ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനം.ദളിത് കോളനിയിലെ 30 അംഗങ്ങളാണ് ഹോലെനരസിപുരയിലെ സിംഗനഹള്ളി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ പ്രവേശിച്ച് ചരിത്ര മുഹൂര്‍ത്തം കുറിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെയായിരുന്നു പ്രവേശനം. ഞായറാഴ്ച രാവിലെ എട്ടു മുതല്‍ പത്തുവരെയും മറ്റു ദിവസങ്ങളില്‍ വൈകിട്ട് അഞ്ചു മുതല്‍ ആറു വരെയും ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാം.മേല്‍നോട്ടത്തിനായി അയല്‍ഗ്രാമമായ ഹരിഹരപുരയില്‍ നിന്നുളള ഒരാളെ ക്ഷേത്ര ഭരണസമിതി നിയമിച്ചിട്ടുണ്ട്.

ബസവേശ്വര ക്ഷേത്രത്തില്‍ കാലങ്ങളായി ദളിതര്‍ക്ക് പ്രവേശനമില്ലായിരുന്നെങ്കിലും ക്ഷേത്രം കമ്മ്യൂണിറ്റി ഹാളില്‍ ഇവര്‍ പ്രവേശച്ചത് അസ്വാരസ്യങ്ങള്‍ക്കിടയാക്കിയിരുന്നു. കഴിഞ്ഞ സപ്തംബറില്‍ ദളിത് സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനാല്‍ പിഴ നല്‍കണമെന്നും ക്ഷേത്രം ശുദ്ധീകരിക്കണമെന്നും ക്ഷേത്ര സമിതി ആവശ്യപ്പെടത് ദളിതരെ പ്രകോപിപ്പിച്ചു.

goravanahallimahalakshmi-

തുടര്‍ന്ന് അവര്‍ നിയമപരായി നീങ്ങിയതോടെ ജില്ലാ ഭരണരകൂടം ഇടപെട്ട് ക്ഷേത്രം അടപ്പിക്കുകയായിരുന്നു.വര്‍ഷം തോറും നടത്താറുളള ദുര്‍ഗ്ഗാപരമേശ്വരി ഉത്സവത്തിനു മുമ്പായി അധികാരികള്‍ ക്ഷേത്രം 'ശുദ്ധീകരിച്ച്' മാര്‍ച്ച് 25 നാണ് വീണ്ടു തുറന്നത്.ജില്ലാ കമ്മീഷണറുടെയും തഹസില്‍ദാറുടെയും സാന്നിദ്യത്തിലായിരുന്നു കഴിഞ്ഞദിവസം ദളിതര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചത്.വന്‍ പോലീസ് സന്നാഹത്തെയും വിന്യസിപ്പിച്ചിരുന്നു.

English summary
Dalits of Sigaranahalli in Holenarsipur taluk offered prayers at the Basaveshwara Temple on Sunday as around 30 members from the Dalit colony entered the temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X