കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ അധ്യക്ഷനായതിന് പിന്നാലെ സിദ്ദുവിന് തിരിച്ചടി, കരിങ്കൊടി കാണിച്ച് കര്‍ഷകര്‍

Google Oneindia Malayalam News

ഛണ്ഡീഗഡ്: പഞ്ചാബില്‍ അധ്യക്ഷനായ സ്ഥാനമേറ്റതിന് പിന്നാലെ നവജ്യോത് സിംഗ് സിദ്ദുവിന് തിരിച്ചടി. കര്‍ഷകര്‍ അദ്ദേഹത്തിന് നേരെ കരിങ്കൊടി കാണിച്ചിരിക്കുകയാണ്. അതേസമയം സിദ്ദു അധ്യക്ഷനായി വന്നത് വലിയ തിരിച്ചടിയാവുമോ എന്ന ഭയത്തിലാണ് കോണ്‍ഗ്രസ്. ഗുരുദ്വാര സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് സിദ്ദുവിനെതിരെ കര്‍ഷക പ്രതിഷേധം ഉണ്ടായത്. സിദ്ദുവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധം അറിയിച്ചു.

1

താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് സിദ്ദു പറഞ്ഞു. കര്‍ഷകരെ എല്ലാ അര്‍ത്ഥത്തിലും പിന്തുണ നേതാവാണ് ഞാന്‍. അവരോട് മനസ് കൊണ്ടും ശരീരം കൊണ്ടും ഞാന്‍ ഒപ്പമുണ്ടെന്ന് അറിയിക്കുകയാണ്. ദാഹിക്കുന്നവര്‍ കിണറിനരികിലേക്ക് പോകണമെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അല്ലാതെ ദാഹിക്കുന്നവരിലേക്ക് ഒരിക്കലും കിണര്‍ വരികയില്ല. ഞാന്‍ കര്‍ഷകരെ ക്ഷണിക്കുകയാണ്. നമുക്ക് ഒരുമിച്ചിരുന്ന് സംസാരിച്ച് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും സിദ്ദു പറഞ്ഞു. അതേസമയം സിദ്ദുവിനെ കാണാനെത്തുമെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടില്ല.

അതേസമയം ആംആദ്മി പാര്‍ട്ടി സിദ്ദുവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തി. അഹങ്കാരം നിറഞ്ഞതാണ് സിദ്ദുവിന്റെ വാക്കുകളെന്ന് എഎപി പറഞ്ഞു. തന്റെ അഹങ്കാരം അവസാനിപ്പിച്ച് കര്‍ഷകര്‍ക്കൊപ്പം നില്‍ക്കാമെന്ന് ഒരു വശത്ത് സിദ്ദു പറയുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശം സൂചിപ്പിക്കുന്നത് കര്‍ഷകര്‍ അദ്ദേഹത്തിനെ കാണാനായി വരണമെന്നാണ്. അല്ലാതെ കര്‍ഷകരെ കാണാന്‍ താന്‍ തയ്യാറാണ് എന്നല്ലെന്നും എഎപി കര്‍ഷക വിംഗ് പ്രസിഡന്റ് കുല്‍ത്താര്‍ സിംഗ് സാന്‍ധ്വാന്‍ പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ക്ക് സിദ്ദു മാപ്പപറയണമെന്നും സാന്‍ധ്വാന്‍ ആവശ്യപ്പെട്ടു.

ഇതിനിടെ സിദ്ദുവിനെ അധ്യക്ഷനാക്കിയതില്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല എന്നാണ് സൂചന. തന്നെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ സുനില്‍ ജക്കറും രംഗത്ത് വന്നു. പാര്‍ട്ടി തന്നെ മറന്നുവെന്ന് ജക്കര്‍ പറഞ്ഞു. ക്യാപ്റ്റനും സിദ്ദുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നില്‍ നിന്നത് ഞാനാണ്. എന്നിട്ടും പാര്‍ട്ടിയും ഹൈക്കമാന്‍ഡും തന്നെ മറന്നുവെന്നായിരുന്നു ജക്കറിന്റെ കുറപ്പെടുത്തല്‍. കര്‍ഷക പ്രക്ഷോഭത്തെ നല്ല രീതിയില്‍ ഉപയോഗിച്ചത് അമരീന്ദറാണ്. ദില്ലി അതിര്‍ത്തിയിലേക്ക് കര്‍ഷകരെ എത്തിച്ചതും അദ്ദേഹമായിരുന്നുവെന്ന് ജക്കര്‍ പറഞ്ഞു.

Recommended Video

cmsvideo
PM Modi calls vaccinated people 'Bahubali'

English summary
farmers shows black flags to navjot singh sidhu after he named as punjab congress president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X