ബോംബെ ഐഐടിയില്‍ മാംസാഹാരങ്ങൾക്ക് സമ്പൂർണ്ണവിലക്ക്!! കഫറ്റീരിയയിലെ പാർട്ടികള്‍ക്കും ചുവപ്പുകൊടി!

  • Written By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: ബോംബെ ഐഐടിയിലെ സര്‍‍വ്വകലാശാലയിലെ കഫറ്റീരിയയിൽ മാംസാഹാരങ്ങൾക്ക് വിലക്ക്. സര്‍വ്വകലാശാല ക്യാമ്പസിലെ ഹോസ്റ്റലിൽ മാംസാഹാരത്തിന് പ്രത്യേകം പാത്രങ്ങൾ ഉപയോഗിക്കാന്‍ നിർദേശം നൽകിയതിന് പിന്നാലെയാണ് കഫറ്റീരിയയിൽ മാംസാഹരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

മാംസാഹാരങ്ങൾക്ക് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയതായി ചൂണ്ടിക്കാണിച്ച് സർവ്വകലാശാല അധികൃതർ വിദ്യാർത്ഥികൾക്കും മെസ് ജീവനക്കാർക്കും സർക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കഫറ്റീരിയയിൽ‍ എല്ലാവിധത്തിലുള്ള മാംസാഹാരങ്ങൾക്കും കർശന വിലക്ക് ഏർപ്പെടുത്തിയതായും സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നു. സ്ഥാപനത്തിലെ മാംസാഹാരം കഴിക്കാത്ത വിദ്യാർത്ഥികള്‍ എതിർപ്പുമായി രംഗത്തെത്തിയതിനെ തുടർന്നാണ് നടപടി.

മാംസാഹാരങ്ങൾക്ക് സമ്പൂർണ്ണ വിലക്ക്

മാംസാഹാരങ്ങൾക്ക് സമ്പൂർണ്ണ വിലക്ക്

മാംസാഹാരങ്ങൾക്ക് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയതായി ചൂണ്ടിക്കാണിച്ച് സർവ്വകലാശാല അധികൃതർ വിദ്യാർത്ഥികൾക്കും മെസ് ജീവനക്കാർക്കും സർക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കഫറ്റീരിയയിൽ‍ എല്ലാവിധത്തിലുള്ള മാംസാഹാരങ്ങൾക്കും കർശന വിലക്ക് ഏർപ്പെടുത്തിയതായും സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നു. സ്ഥാപനത്തിലെ മാംസാഹാരം കഴിക്കാത്ത വിദ്യാർത്ഥികള്‍ എതിർപ്പുമായി രംഗത്തെത്തിയതിനെ തുടർന്നാണ് നടപടി.

 പാർട്ടികള്‍ക്ക് വിലക്ക്

പാർട്ടികള്‍ക്ക് വിലക്ക്


മാംസാഹാരങ്ങൾക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പുറമേ വൈകിട്ട് കഫറ്റീരിയയിൽ പാർട്ടികൾ നടത്തുന്നതിനും സർവ്വകലാശാല അധികൃതര്‍ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചഭക്ഷണം, രാത്രി ഭക്ഷണം, പാർട്ടികള്‍ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തിയതിന് പുറമേ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനും വിലക്കുള്ളതായി സർക്കുലര്‍ പറയുന്നു. കഫറ്റീരിയയിൽ വിതരണം ചെയ്യുന്നത് പച്ചക്കറി വിഭവങ്ങളുടെ പട്ടികയും സർക്കുറലറിനൊപ്പം പുറത്തുവിട്ടിട്ടുണ്ട്. കഫറ്റീരിയയിൽ ഭക്ഷണം പാചകം ചെയ്യുന്നതിനും വിലക്കുണ്ട്.

 ഹോസ്റ്റൽ മെനുവിന് നിയന്ത്രണം

ഹോസ്റ്റൽ മെനുവിന് നിയന്ത്രണം

ഹോസ്റ്റൽ‍ മെസിൽ പ്രത്യേകം മേശകളും പാത്രങ്ങളും ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് മാംസാഹാരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. മാസാഹാരങ്ങൾക്ക് അധിക ചാർജ് ഈടാക്കുന്ന പ്രവണതയും ഹോസ്റ്റലിൽ ഉണ്ടായിരുന്നതായും വിദ്യാര്‍ത്ഥികൾ പറയുന്നു. ഓരോ ദിവസം തോറും ക്യാമ്പസിന്റെ സ്ഥിതി മോശമായി വരികയാണന്നും വിദ്യാർത്ഥികള്‍ ഇപ്പോഴെങ്കിലും സംസാരിക്കണമെന്നും വിദ്യാർത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തിൽ‍ ബോംബൈ ഐഐടി അധികൃതര്‍ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

 പരാതിയുമായി അധികൃതരെ സമീപിക്കും

പരാതിയുമായി അധികൃതരെ സമീപിക്കും


മാംസാഹാരങ്ങൾക്ക് കഫറ്റീരിയയിൽ വിലക്കേർ‍പ്പെടുത്തിയ നടപടിക്കെതിരെ ഡീനിനെ സമീപിക്കാനാണ് തീരുമാനമെന്നാണ് വിദ്യാർത്ഥികള്‍‍ സ്വീകരിച്ചിട്ടുള്ള നിലപാട്. ഇത്തരത്തിലുള്ള വിലക്കുകൾ ഏർപ്പെടുത്തുന്നതുവഴി അധികൃതർ മറ്റുള്ളവരുടെ ഭക്ഷണ ശീലങ്ങളെ അപമാനിക്കുകയാണെന്നും വിലക്കിനെ എതിർ‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു.

 ഓംലെറ്റിനും ചിക്കൻറോളിനുമം ചുവപ്പുകൊടി

ഓംലെറ്റിനും ചിക്കൻറോളിനുമം ചുവപ്പുകൊടി


ചിക്കൻ റോൾ, ചിക്കൻ ബർഗർ, ഓലെറ്റ്, എന്നിവയുൾപ്പെടെ പാചകം ചെയ്ത് വിതരണം ചെയ്യുന്നതാണ് സിവിൽ എന്‍ജിനീയറിംഗ് ഡിപ്പാർട്ട്മെന്റിലെ കഫറ്റീരിയ. കഫറ്റീരിയയിലെ ഓംലെറ്റ്, മാംസാഹാര വിതരണത്തിനെതിരെ ചില വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടതോടെയാണ് മാംസാഹാരങ്ങള്‍ വിലക്കിക്കൊണ്ട് സർക്കുലർ ഇറക്കുന്നത്. ഓലെറ്റും മറ്റ് മാംസാഹാരങ്ങളും കഫറ്റീരിയയിൽ വിതരണം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തണമെന്നാണ് വിദ്യാർ‍ത്ഥികൾ ഉന്നയിച്ചിട്ടുള്ളത്.

English summary
After instructing students to use separate plates for non-vegetarian food in the hostel mess of IIT-Bombay, the institute has now banned non-veg food in the cafeteria too.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്