20 വർഷം വീട്ടിലെ ഇരുട്ടു മുറിയിൽ തളച്ചിട്ടു !!! മോചിപ്പിക്കാനായി പോലീസ് എത്തിയപ്പോൾ കണ്ട കാഴ്ച !

  • Posted By:
Subscribe to Oneindia Malayalam

പനജി: വീട്ടുകാരുടെ തീരുമാനത്താൽ 20 വർഷം വീട്ടിലെ ഇരുട്ടറയ്ക്കുള്ളില്‍ കഴിയേണ്ടി വന്ന സ്ത്രീക്കു മോചനം. എന്‍ജിഒയ്ക്ക് ഒരു സ്ത്രീ അയച്ച രഹസ്യ മെയിലാണ് ഈ മനുഷ്യവകാശ ലംഘനം വെളിച്ചത്തു കൊണ്ടു വന്നത്. തുടർന്ന്   പോലീസ് ഇടപെടുകയും സ്ത്രീയെ മോചിപ്പിക്കുകയും ചെയ്തു. പനജിക്ക് സമീപമുള്ള കാന്‍ഡോളിം ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്.

ഒന്നെങ്കിൽ നിരപരാതിത്വം തെളീക്കുക..അല്ലെങ്കിൽ രാജി!!! തേജ്വസി യാദവിനോട് നിലപാട് കടുപ്പിച്ച് ജെഡിയു

ദിലീപ്- കാവ്യ ബന്ധം മഞ്ജുവിനെ അറിയിച്ചത് കാവ്യയുടെ അമ്മ തന്നെ!! എല്ലാത്തിനും കാരണമായ ഫോൺകോൾ!!

സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: മാനസികരോഗം എന്ന കാരണത്താലാണ് 20 വര്‍ഷം മുമ്പ് സ്ത്രീയെ മാതാപിതാക്കളുടെ തീരുമാനത്തോടെ വീട്ടിനുള്ളിലെ ഇരുട്ടു മുറിയില്‍ പൂട്ടിയിട്ടത്. ഭക്ഷണവും വെള്ളവും എല്ലാം ജനല്‍ വഴിയായിരുന്നു മുറിയില്‍ എത്തിച്ചിരുന്നത്.പോലീസ് വീട്ടിലെത്തുമ്പോള്‍ വസ്ത്രം പോലുമില്ലാതെ വൃത്തി ഹീനമായ സാഹചര്യത്തിലായിരുന്നു സ്ത്രീ.

woman

കൂടാതെ സ്വന്തം വീടിനു പുറകു വശത്തുള്ള മുറിയിലായിരുന്നു ഇവരെ പാര്‍പ്പിച്ചിരുന്നത്. പോലീസെത്തുമ്പോള്‍ നഗ്‌നയായിക്കിടന്നിരുന്ന സ്ത്രീ മുറിയ്ക്കുള്ളില്‍ നിന്ന് പുറത്ത് കടക്കാന്‍ വരെ വിസമ്മതിച്ചു.ഭര്‍ത്താവ് നേരത്തെ വിവാഹിതനാണെന്ന് തിരിച്ചറിഞ്ഞ നിമിഷം വീട്ടിലേക്ക് മടങ്ങിയതാണ് ഇവര്‍. അന്ന് മുതല്‍ കാണിച്ചു തുടങ്ങിയതാണ് മാനസിക അസ്വാസ്ഥ്യം' , വീട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

English summary
The Goa police rescued a woman, who was locked in a dark room for 20 year by his parents for her “abnormal behaviour”. When the cops entered the dark room, they found her naked.
Please Wait while comments are loading...