കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുടെ ഭീഷണി മറികടക്കാന്‍ 49,600 കോടി രൂപയ്ക്ക് 7 പടക്കപ്പലുകള്‍ നിര്‍മിക്കുന്നു

  • By Gokul
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയ്‌ക്കെതിരെ പടയൊരുക്കുന്ന ചൈനയുടെ ഭീഷണി നേരിടാന്‍ ഇന്ത്യ ഇന്ത്യ ഏഴ് അത്യാധുനിക പടക്കപ്പലുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു. പ്രോജക്ട് 17-എ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് ഏകദേശം 49,600 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ സമിതി പ്രൊജക്ടിന് അംഗീകാരം നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ തന്നെയാണ് കപ്പല്‍ നിര്‍മിക്കുക. ഇതിനായി കൊല്‍ക്കത്തയിലെയും മുംബൈയിലെയും പൊതുമേഖലാ കപ്പല്‍ നിര്‍മാണ ശാലകളുമായി ഒരുമാസത്തിനകം ധാരണയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

delhi-map

അത്യാധുനിക സംവീധാനമുള്ളതായിരിക്കും കപ്പലുകള്‍. ഫ്രിഗേറ്റ് വിഭാഗത്തില്‍പ്പെട്ട കപ്പലില്‍ ശത്രുവിന്റെ കണ്ണില്‍പ്പെടാതെയെത്തി ആക്രമണം നടത്തുന്ന സ്‌റ്റെല്‍ത് സാങ്കേതിക വിദ്യ ഉപയോഗിച്ചാവും നിര്‍മിക്കുക. എത്രയും പെട്ടെന്ന് കപ്പല്‍ നിര്‍മിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെങ്കിലും കുറഞ്ഞത് 10 വര്‍ഷമെങ്കിലും കപ്പല്‍ നിര്‍മാണം പൂര്‍ത്തിയാകാനെടുക്കുമെന്നുറപ്പാണ്.

്ശ്രീലങ്കന്‍ തീരത്ത് ചൈനീസ് അന്തര്‍വാഹിനികള്‍ നിലയുറപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കപ്പല്‍ നിര്‍മിക്കാന്‍ അടിയന്തിരമായി തീരുമാനമുണ്ടായത്. ആറ് ആണവ അന്തര്‍ വാഹിനികളും ഇത്രയും തുകയുപയോഗിച്ച് ഇന്ത്യ നിര്‍മിക്കുന്നുണ്ട്. ഇതിന്റെ നിര്‍മാണവും ഏറെക്കുറെ ഇന്ത്യയില്‍ തന്നെയാണ് പൂര്‍ത്തിയാക്കുകയെന്നാണ് റിപ്പോര്‍ട്ട്.

English summary
Government approved Project-17A worth 8 billion US dollar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X