കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ് മാത്രമല്ല, ഇങ്ങനെയും ചിലത് എടിഎമ്മില്‍ കിട്ടും..

  • By Sandra
Google Oneindia Malayalam News

കൊല്‍ക്കത്ത: എടിഎം കൗണ്ടറുകളില്‍ നിന്ന് പണം മാത്രമേ ലഭിക്കൂ എന്ന ധാരണകള്‍ക്ക് അന്ത്യമായിരിക്കുന്നു. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി എടിഎം കൗണ്ടറുകള്‍ ആരംഭിച്ചിരിക്കുകയാണ് കൊല്‍ക്കത്തയില്‍. ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ ശുദ്ധമായ വെള്ളമാണ് വാട്ടര്‍ എടിഎം കൗണ്ടറില്‍ നിന്ന് ലഭിക്കുന്നത്. വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ദുബായ്: അല്‍പ്പം വെറൈറ്റി, വെള്ളം ഇനി ബുര്‍ജ് ഖലീഫ സ്റ്റൈലില്‍ദുബായ്: അല്‍പ്പം വെറൈറ്റി, വെള്ളം ഇനി ബുര്‍ജ് ഖലീഫ സ്റ്റൈലില്‍

ഗ്രാമപ്രദേശങ്ങളില്‍ കുറഞ്ഞ വിലയ്ക്ക് ശുദ്ധമായ വെള്ളം ലഭ്യമാക്കുകയെന്ന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് കൊല്‍ക്കത്തയിലെ വാട്ടര്‍ എടിഎം പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. ഇതോടെ ശുദ്ധമായതും തണുപ്പുള്ളതുമായ വെള്ളമാണ് കൊല്‍ക്കത്ത നിവാസികള്‍ക്ക് ഒരു രൂപയ്ക്ക് ലഭിക്കുക. സൗത്ത് കൊല്‍ക്കത്തയിലെ ഏക്ദാലിയ പാര്‍ക്കിലാണ് എടിഎമ്മിന്റെ സ്ഥാനം. അടുത്തുതന്നെ ബംഗാളിലും പദ്ധതി ആരംഭിക്കും.

18-water

ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള വാട്ടര്‍ എടിഎമ്മുകള്‍ സ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റേത്. ജര്‍മ്മന്‍ നിര്‍മ്മിത ഉപകരണങ്ങളാണ് കുടിവെള്ളത്തില്‍ ആഴ്‌സനിക്, ഫ്‌ളൂറൈഡ് എന്നിവയുടെ സാന്നിദ്ധ്യമില്ലെന്ന് ഉറപ്പുവരുത്തുന്നത്. കുടിവെള്ളത്തിനായി പരമ്പരാഗത കുടിവെള്ള ശ്രോതസ്സുകളെ ആശ്രയിക്കുന്നതു വഴിയുള്ള പകര്‍ച്ചാ വ്യാധികളുടെ വ്യാപനം തടയാനും ഈ വാട്ടര്‍ എടിഎമ്മുകള്‍ സഹായിക്കും.

English summary
Water ATM in Kolkatha- a coin-operated machine that sells a litre of clean drinking water for two rupees, way cheaper than what's available in the markets right now.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X