ബിജെപിയുടെ രാഷ്ട്രീയ തേരോട്ടത്തിന് സഡന്‍ബ്രേക്ക്! കാവിക്കൊടി ഇനി പാറില്ല, വരുന്നത് മഹാസഖ്യം!!

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

ലഖ്‌നോ: ബിജെപിയുടെ വര്‍ഗീയ ഫാസിസത്തെ നേരിടാന്‍ ശത്രുത മറന്ന് എല്ലാ പാര്‍ട്ടികളും ഒന്നിക്കണമെന്ന് ആദ്യം പറഞ്ഞത് കോണ്‍ഗ്രസായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം കൂടിയായിരുന്നു അവരെ ഇതിന് പ്രേരിപ്പിച്ചത്. പിന്നീട് അവര്‍ പല തവണ ഇതിന് ശ്രമിച്ചെങ്കിലും കാര്യമായി ഫലം കണ്ടിരുന്നില്ല. പിന്നീട് പല തിരഞ്ഞെടുപ്പുകളില്‍ ബിജെപി വമ്പന്‍ ജയം നേടി തേരോട്ടം നടത്തുന്നതായിരുന്നു കണ്ടത്. ഇതിനെ ആദ്യമായി ചെറുത്തുതോല്‍പ്പിച്ചത് ബീഹാറില്‍ നിത്യശത്രുക്കളായ ലാലു പ്രസാദ്-നിതീഷ് കുമാര്‍ സഖ്യമായിരുന്നു.

ഇവരോട് ഏറ്റുമുട്ടി ബിജെപി തോറ്റ് പോയതോടെ വീണ്ടും സഖ്യസാധ്യതകള്‍ സജീവമാകുകയും ചെയ്തു. പിന്നീട് നിതീഷ് ബിജെപിയിലേക്ക് പോയതോടെ ഈ സഖ്യം പൊളിയുകയും ചെയ്തു. ഇപ്പോഴിതാ ശത്രുമറന്ന് ഒന്നിച്ച് സമാജ്‌വാദി പാര്‍ട്ടി-ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി സഖ്യം ഉത്തര്‍പ്രദേശില്‍ തങ്ങളുടെ കരുത്ത് കാട്ടിയിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടു മണ്ഡലങ്ങളിലും ബിജെപി തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ് ഇവര്‍. ഇതോടെ ദേശീയ തലത്തില്‍ പുതിയൊരു സഖ്യസാധ്യതയാണ് ഉയര്‍ന്നുവരുന്നത്.

യോഗിയുടെ വര്‍ഗീയ രാഷ്ട്രീയം

യോഗിയുടെ വര്‍ഗീയ രാഷ്ട്രീയം

ഉത്തര്‍പ്രദേശില്‍ വര്‍ഗീയ വികാരം ഇളക്കിവിട്ട് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ പാര്‍ട്ടിയാണ് ബിജെപി. വിവാദപരമായ പ്രസംഗങ്ങളിലൂടെ എന്നും മാധ്യമശ്രദ്ധ നേടുന്ന രാഷ്ട്രീയ നേതാവായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അദ്ദേഹം ഭരണത്തിലേറിയ ശേഷമുള്ള ആദ്യത്തെ ഉപതിരഞ്ഞെടുപ്പാണിത്. അദ്ദേഹത്തിന്റെ ഭരണമികവിനുള്ള ഉത്തരം കൂടിയാണ് ഈ തിരഞ്ഞെടുപ്പെന്ന് മാധ്യമങ്ങളും വിധിയെഴുതിയിരുന്നു. എന്നാല്‍ പ്രസംഗം കൊണ്ടും സന്ന്യാസിയെ പോലെ നടന്നത് കൊണ്ടൊന്നും ജനങ്ങള്‍ക്ക് വേണ്ടത് ലഭിക്കില്ല എന്ന് തിരഞ്ഞെടുപ്പ് ഫലം മനസിലാക്കി തരുന്നു. യോഗിയുടെ ഭരണത്തിന് കീഴില്‍ ആരോഗ്യ മേഖല സമ്പൂര്‍ണമായി തകര്‍ന്നു. പിഞ്ചുകുഞ്ഞുങ്ങളാണ് ആശുപത്രിയുടെ അനാസ്ഥ കാരണം മരിച്ചത്. അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ ഗൊരഖ്പൂരിലാണ് ഈ ദുരന്തങ്ങളെല്ലാം അരങ്ങേറിയത്.

ഭരണമികവ് ഇല്ലേയില്ല

ഭരണമികവ് ഇല്ലേയില്ല

ബിജെപിയുടെ പല മന്ത്രിമാര്‍ക്കും ഭരണ മികവ് തീരേയില്ല എന്ന് തുടക്കം മുതല്‍ തന്നെ വിമര്‍ശനമുണ്ട്. യോഗിക്കാണെങ്കില്‍ പശു സംരക്ഷണത്തില്‍ മാത്രമാണ് ശ്രദ്ധ. ഭരണകാര്യങ്ങളെ കുറിച്ച് യാതൊരു അറിവുമില്ല. അതോടൊപ്പം ബീഫ് കഴിച്ചതിന്റെ പേരില്‍ ഒരാളെ തല്ലിക്കൊന്ന സംഭവമൊക്കെ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുകയും ചെയ്തു. ഇതാണ് ഗൊരഖ്പൂരിലും ഫൂല്‍പൂരിലും പാര്‍ട്ടിയുടെ അടിവേര് വരെ തകര്‍ത്തത്. ഗൊരഖ്പൂരില്‍ ബിജെപിയുടെ ഉപേന്ദ്ര ദത്ത് ശുക്ല എസ്പിയുടെ പ്രവീണ്‍ നിഷാദിനോടാണ് തോറ്റത്. ഫൂല്‍പൂരില്‍ എസ്പിയുടെ നാഗേന്ദ്ര പ്രതാപ് സിങ് പട്ടേല്‍ ബിജെപിയുടെ കൗശലേന്ദ്ര സിങ് പട്ടേലിനെ വീഴ്ത്തി. 2014ലെ തിരഞ്ഞെടുപ്പില്‍ 3.13 ലക്ഷം വോട്ടിന് വിജയിച്ച മണ്ഡലമാണ് ഗൊരഖ്പൂരിലേത്. ഇത് മുഖ്യമന്ത്രിയെ തീര്‍ത്തും തളര്‍ത്തിയിട്ടുണ്ട്.

വരുന്നത് മഹാസഖ്യം

വരുന്നത് മഹാസഖ്യം

സമവാക്യങ്ങള്‍ മാറ്റിമറിക്കുന്നതാണ്. കീരിയും പാമ്പും ഒന്നിക്കുന്നത് പോലെയാണ് യോഗി ആദിത്യനാഥ് കളിയാക്കിയിരുന്നു. എന്നാല്‍ ഇത് പ്രതിപക്ഷ കക്ഷികള്‍ ആശിച്ച വിജയം നേടി പുത്തന്‍ പ്രതീക്ഷ ഉയര്‍ത്തിയിരിക്കുകയാണ്. ദേശീയ തലത്തില്‍ പുതിയൊരു സഖ്യം ഇവരുടെ നേതൃത്വത്തില്‍ ഒരുങ്ങുന്നുണ്ടെന്നാണ് സൂചന. മഹാസഖ്യം എന്ന സാധ്യതയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ സഖ്യം ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎക്കെതിരെ പോരാടുമെന്നാണ് കരുതുന്നത്. എസ്പി-ബിഎസ്പി സഖ്യം ഈ മാസം തന്നെ നടക്കുന്ന രാജ്യസഭ സീറ്റിലും ഒരുമിച്ച് മത്സരിക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഔദ്യോഗികമായ സഖ്യം പ്രഖ്യാപിക്കില്ലെങ്കിലും ഇവരിലൊരാള്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ മറ്റേ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഉണ്ടാവില്ല. ഇത് വാക്കാലുള്ള സഖ്യമാണ്.

താമര വാടിപ്പോയി

താമര വാടിപ്പോയി

ഉത്തര്‍പ്രദേശില്‍ സംഭവിച്ച തിരിച്ചടി അപ്രതീക്ഷിതമാണെന്ന് ബിജെപി നേതൃത്വം വിലയിരുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ഇത് തിരിച്ചടിയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നേടിയ വമ്പന്‍ വിജയത്തിന്റെ ശോഭ കെടുത്തുന്നതാണ് ഈ തിരിച്ചടി. അതേസമയം തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പാര്‍ട്ടിയുടെ ആശങ്ക വ്യക്തമാക്കിയിട്ടുണ്ട്. ബിഎസ്പിയുടെ വോട്ടുകള്‍ ഇത്രയധികം എസ്പിയിലേക്ക് പോകുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ലെന്ന് കേശവ് പ്രസാദ് മൗര്യ പറഞ്ഞു. തോല്‍വിയെ കുറിച്ച് ബിജെപി പ്രത്യേകം പഠിക്കും. 2019ല്‍ ശക്തമായി തിരിച്ചുവരുമെന്നും മൗര്യ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ വന്ന അമിത് ഷാ നിരാശനായിട്ടാണ് മടങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്.

'ബിജെപിയുടെ അന്ത്യം തുടങ്ങി'; പ്രത്യേക യോഗം വിളിച്ച് പവാര്‍, കൂടെ മമതയും, ദേശീയരാഷ്ട്രീയം മാറുന്നു

ഗൂഗിള്‍ മാപ്പ് ഇനി മലയാളത്തിലും, സെറ്റിങ്‌സില്‍ ഭാഷ മാറ്റാം, ജിപിഎസ് നിര്‍ദേശങ്ങളും മലയാളത്തില്‍

ഗുജറാത്ത് നിയമസഭയില്‍ കയ്യാങ്കളി: കോണ്‍ഗ്രസ് ബിജെപി- എംഎല്‍എമാര്‍ തമ്മില്‍‌ തല്ലി,

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
grand alliance will be formed in 2019 election

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്