കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാത്തൂന്‍ എതിരാളിക്കൊപ്പം.. പോരാത്തതിന് ഔട്ട്‌സൈഡര്‍ വിശേഷണവും; ജഡേജയുടെ ഭാര്യക്ക് മുന്നില്‍ വെല്ലുവിളികള്‍

Google Oneindia Malayalam News

അഹമ്മദാബാദ്: വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് ജാംനഗര്‍ നോര്‍ത്ത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജയാണ് ഇവിടെ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. 2020 ലാണ് റിവാബ ജഡേജ ബി ജെ പിയില്‍ ചേരുന്നത്. രാജ്‌കോട്ട് സ്വദേശിയായ റിവാബയെ മണ്ഡലത്തിന് പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥി എന്ന ലേബലിലാണ് കോണ്‍ഗ്രസ് നേരിടുന്നത്.

മാത്രമല്ല മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്നത് മുതിര്‍ന്ന നേതാവായ ബിപേന്ദ്രസിങ് ജഡേജയാണെങ്കിലും എല്ലാ കണ്ണുകളും വീന്ദ്ര ജഡേജയുടെ സഹോദരിയും കോണ്‍ഗ്രസ് വനിതാ വിഭാഗം മേധാവിയുമായ നൈനബ ജഡേജയിലേക്കാണ്. മണ്ഡലത്തില്‍ പ്രചരണത്തിന്റെ ചുമതല നൈനബ ജഡേജയ്ക്കാണ്. കഴിഞ്ഞ വര്‍ഷം ബി ജെ പി വിട്ട കര്‍സന്‍ കര്‍മൂറാണ് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി.

1

എന്നാല്‍ വിമതശല്യം പതിവില്ലാത്ത വിധം നേരിടുന്ന ബി ജെ പിയ്ക്ക് ജാംനഗറിലും പ്രവര്‍ത്തകരുടെ അതൃപ്തി വിനയാകുമോ എന്ന സംശയമുണ്ട്. ജാംനഗര്‍ നോര്‍ത്തില്‍ നിന്നുള്ള നിലവിലെ ബി ജെ പി എം എഎ ധര്‍മ്മേന്ദ്രസിങ് ജഡേജയ്ക്ക് ഇത്തവണ സീറ്റ് നിഷേധിച്ചിരിക്കുകയാണ്. അടുത്തിടെ റിവാബ മണ്ഡലത്തില്‍ നടത്തിയ പദയാത്രയില്‍ 20 മിനിറ്റ് ധര്‍മ്മേന്ദ്രസിങ് റിവാബയെ അനുഗമിച്ചതിന് ശേഷം പിന്നീട് പിന്മാറിയിരുന്നു.

ഭിക്ഷാടനമാഫിയയില്‍ നിന്ന് ബാലികയെ രക്ഷപ്പെടുത്തിയ മമ്മൂട്ടി, പിന്നാലെ സുരേഷ് ഗോപിയും!! സിനിമയെ വെല്ലും ജീവിതംഭിക്ഷാടനമാഫിയയില്‍ നിന്ന് ബാലികയെ രക്ഷപ്പെടുത്തിയ മമ്മൂട്ടി, പിന്നാലെ സുരേഷ് ഗോപിയും!! സിനിമയെ വെല്ലും ജീവിതം

2

2017ലെ തെരഞ്ഞെടുപ്പില്‍ ധര്‍മ്മേന്ദ്രസിങിന് 59 ശതമാനം വോട്ടുകള്‍ ആണ് ലഭിച്ചത്. 41000 വോട്ടുകള്‍ക്കായിരുന്നു അദ്ദേഹത്തിന്റെ വിജയം. ഇത്തവണ ജാംനഗര്‍ നോര്‍ത്ത്, ജാംനഗര്‍ സൗത്ത്, ജാംനഗര്‍ റൂറല്‍ എന്നീ മണ്ഡലങ്ങളുടെ ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചിരിക്കുകയാണ് ബി ജെ പി. അതേസമയം റിവാബ, ധര്‍മ്മേന്ദ്രസിങിന്റെ അസാന്നിധ്യം കണക്കിലെടുക്കാതെ പ്രചരണ രംഗത്ത് സജീവമാണ്.

'അന്നൊക്കെ നിരാശയായിരുന്നു... ആ സ്ത്രീയാണ് ജീവിക്കാന്‍ പഠിപ്പിച്ചത്, ദുരനുഭവം ഇപ്പോള്‍ മറന്നു'; ഷക്കീല'അന്നൊക്കെ നിരാശയായിരുന്നു... ആ സ്ത്രീയാണ് ജീവിക്കാന്‍ പഠിപ്പിച്ചത്, ദുരനുഭവം ഇപ്പോള്‍ മറന്നു'; ഷക്കീല

3

ധര്‍മ്മേന്ദ്രസിങിനെ പോലെ നാട്ടുകാര്‍ക്ക് സുപരിചിതയല്ല എന്നാണ് റിവാബയുടെ പ്രതിസന്ധി. രവീന്ദ്ര ജഡേജയുടെ ഭാര്യ എന്നതാണ് പലപ്പോഴും റിവാബയുടെ ഐഡന്റിറ്റിയാകുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കുമെങ്കിലും ഭൂരിപക്ഷം കുറയും എന്നാണ് മണ്ഡലത്തിലെ ബി ജെ പി പ്രവര്‍ത്തകനായ ബല്‍ഭദ്രസിങ് ജഡേജ പറയുന്നത്. റിവാബ മണ്ഡലത്തിലെ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള നിവാസികള്‍ കൂടുതലുള്ള ഒരു പ്രദേശങ്ങളില്‍ പ്രചരണം ശക്തമാക്കുന്നില്ല എന്നും ആരോപണമുണ്ട്.

പണം കുമിഞ്ഞ് കൂടും, വെറുതെ ഇരുന്നാലും വരുമാനം.. ഐശ്വര്യത്തിന്റെ നാളുകള്‍; ഈ രാശിക്കാര്‍ക്ക് ഇനി ഭാഗ്യപ്പെരുമഴപണം കുമിഞ്ഞ് കൂടും, വെറുതെ ഇരുന്നാലും വരുമാനം.. ഐശ്വര്യത്തിന്റെ നാളുകള്‍; ഈ രാശിക്കാര്‍ക്ക് ഇനി ഭാഗ്യപ്പെരുമഴ

4

അതേസമയം മണ്ഡലത്തിന് പുറത്ത് നിന്നുള്ളയാളാണ് ബി ജെ പി സ്ഥാനാര്‍ത്ഥി എന്നതാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്ന പ്രചരണം. മണ്ഡലത്തിന്റെ പകുതിയും കാല്‍നടയായി സഞ്ചരിച്ചുവെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിപേന്ദ്രസിങ് താന്‍ ഒരു പ്രാദേശിക സ്ഥാനാര്‍ത്ഥിയാണ് എന്ന് പറഞ്ഞാണ് പ്രചരണം നടത്തുന്നത്. ജാംനഗര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റായ ബിപേന്ദ്രസിങ് 32 വര്‍ഷമായി കോണ്‍ഗ്രസിലുണ്ട്.

5

ജാംനഗര്‍ നോര്‍ത്ത് സീറ്റില്‍ 2.61 ലക്ഷത്തിലധികം വോട്ടര്‍മാരാണ് ഉള്ളത്. ഡിസംബര്‍ ഒന്നിന് ആദ്യഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. മണ്ഡലത്തിലെ 30,000 വോട്ടര്‍മാര്‍ ക്ഷത്രിയരാണ്. 40,000 വോട്ടര്‍മാരുള്ള ന്യൂനപക്ഷങ്ങളാണ് ഏറ്റവും വലിയ വിഭാഗം. പട്ടികജാതി വോട്ടര്‍മാര്‍ 19,000 ത്തോളവും പട്ടീദാര്‍ വോട്ടര്‍മാരുടെ എണ്ണം 17,000 വും ആണ്.

English summary
Gujarat Assembly Election 2022: Rivaba jadeja faces various challenges in this election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X