കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് സ്‌കൂട്ടറിന് തീയിട്ടു; ഏഴുപേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തില്‍ വഴിത്തിരിവ്

Google Oneindia Malayalam News

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഏഴ് പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തില്‍ നിര്‍ണായക വഴിത്തിരിവ്. കെട്ടിടത്തിന്റെ താഴെ നിലയില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറിന് ഒരാള്‍ തീയിട്ടതാണ് അപകടത്തിന് കാരണമായത് എന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ തീപിടിത്തമുണ്ടായ കെട്ടിടത്തിലെ ഫ്ളാറ്റില്‍ താമസിച്ചിരുന്ന ശുഭം ദീക്ഷിതിനെ ( 27 ) പൊലീസ് അറസ്റ്റ് ചെയ്തു.

കെട്ടിടത്തിലെ മറ്റൊരു ഫ്ളാറ്റില്‍ താമസിച്ചിരുന്ന യുവതി പ്രണയാഭ്യര്‍ഥന നിരസിച്ചതോടെ യുവതിയുടെ സ്‌കൂട്ടറിന് ഇയാള്‍ തീയിടുകയായിരുന്നു. ഇതാണ് ഇരു നില കെട്ടിടത്തില്‍ തീപിടിത്തമുണ്ടാകാന്‍ കാരണമായത് എന്ന് പൊലീസ് പറഞ്ഞു. യുവതിയോട് ശുഭം ദീക്ഷിത് നേരത്തെ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ യുവതി ഇത് നിരസിച്ചിരുന്നു.

fire

ഇതിന് പിന്നാലെ മറ്റൊരു യുവാവുമായി യുവതി പ്രണയത്തിലാവുകയും ചെയ്തു. ഇത് അറിഞ്ഞതോടെ പ്രകോപിതനായ ശുഭം ദീക്ഷിത് യുവതിയോട് പ്രതികാരം ചെയ്യാന്‍ വേണ്ടിയാണ് കെട്ടിടത്തിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന യുവതിയുടെ സ്‌കൂട്ടറിന് തീയിട്ടത്. എന്നാല്‍ സ്‌കൂട്ടറില്‍ നിന്ന് തീ കെട്ടിടത്തിലേക്ക് ആളി പടരുകയായിരുന്നു.

വിജയ് നഗര്‍ സ്വര്‍ണ ഭാഗ് കോളനിയിലെ ഇരുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ഏഴ് പേര്‍ വെന്ത് മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഒമ്പതുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് മണിക്കൂറോളം നീണ്ട് നിന്ന പരിശ്രമത്തിനൊടുവിലാണ് അഗ്‌നിശമന സേനയ്ക്ക് തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞത്.

ഇത് കലക്കിയല്ലോ സരയൂ...കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍

അതേസമയം ശുഭം ദീക്ഷിത് പ്രണയാഭ്യര്‍ഥന നടത്തിയ യുവതി അടക്കമുള്ള മറ്റ് താമസക്കാരെ ഇതിനകം കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് പൊലീസ് തീപ്പിടിത്തത്തിന്റെ കാരണത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം എന്നാണ് ആദ്യം കരുതിയിരുന്നത്.

'ദിലീപ് ഡിലീറ്റ് ചെയ്തതില്‍ സിഎഫ്എസ്എല്‍ ഉദ്യോഗസ്ഥയുടെ ചാറ്റും'; കാര്യങ്ങള്‍ വ്യക്തമല്ലേയെന്ന് സംഗമേശ്വരന്‍'ദിലീപ് ഡിലീറ്റ് ചെയ്തതില്‍ സിഎഫ്എസ്എല്‍ ഉദ്യോഗസ്ഥയുടെ ചാറ്റും'; കാര്യങ്ങള്‍ വ്യക്തമല്ലേയെന്ന് സംഗമേശ്വരന്‍

അന്വേഷണത്തിന്റെ ഭാഗമായി സി സി ടി വി ദൃശ്യങ്ങള്‍ ഈ പരിശോധിച്ചിരുന്നു. അപ്പോഴാണ് ശുഭം ദീക്ഷിത് സ്‌കൂട്ടറിന് തീയിടുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. കെട്ടിടത്തിന് തീപിടിച്ചതോടെ സ്ഥലത്ത് നിന്ന രക്ഷപ്പെട്ട ഇയാളെ ശനിയാഴ്ച രാത്രിയോടെ ആണ് പൊലീസിന് പിടികൂടാനായത്. യുവാവിനെ വിശദമായി ചോദ്യം ചെയ്തതോടെ ആണ് തീയിടാനുള്ള കാരണം വ്യക്തമായത്. പ്രതിക്കെതിരേ കൊലക്കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

English summary
huge turning point in indore fire that killed seven people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X