കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഗ് 21 വിമാനം തകർന്ന് ഇന്ത്യൻ പൈലറ്റിനെ കാണാനില്ല! തങ്ങളുടെ പക്കലെന്ന് പാകിസ്താൻ, വീഡിയോ

Google Oneindia Malayalam News

Recommended Video

cmsvideo
പൈലറ്റിനെ കാണാനില്ലെന്ന് സ്ഥിരീകരിച്ച് ഇന്ത്യ | Oneindia Malayalam

ശ്രീനഗര്‍: ഇന്ത്യ നടത്തിയ രണ്ടാം മിന്നലാക്രമണത്തിന് തിരിച്ചടി നല്‍കാനുളള ശ്രമങ്ങളാണ് ഇന്ന് രാവിലെ അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയത്. അതിര്‍ത്തി കടന്ന് വന്ന രണ്ട് ഇന്ത്യന്‍ വിമാനങ്ങളെ വെടിവെച്ചിട്ടെന്നും ഒരു പൈലറ്റിനെ അറസ്റ്റ് ചെയ്തു എന്നും പാകിസ്താന്‍ അവകാശ വാദം ഉന്നയിക്കുന്നുണ്ട്.

പാകിസ്താന്‍ നടത്തിയ ആക്രമണം ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ഇന്ത്യയ്ക്ക് ഒരു വിമാനം നഷ്ടമായിട്ടുണ്ടെന്നും ഒരു പൈലറ്റിനെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തങ്ങളുടെ പിടിയിലുണ്ടെന്ന് അവകാശപ്പെടുന്ന ഇന്ത്യന്‍ പൈലറ്റിന്റെ വീഡിയോ പാകിസ്താന്‍ പുറത്ത് വിട്ടിട്ടുണ്ട്.

ഇന്ത്യൻ പൈലറ്റിനെ കാണാനില്ല

ഇന്ത്യൻ പൈലറ്റിനെ കാണാനില്ല

രാവിലെ പാകിസ്താന്‍ നടത്തിയ ആക്രമണത്തിനിടെ ഇന്ത്യയുടെ മിഗ് 21 വിമാനം തകര്‍ന്ന് വീണതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഈ വിമാനത്തിലെ പൈലറ്റിനെ ആണ് കാണാതായിരിക്കുന്നത്. വൈമാനികനായ സ്‌ക്വാഡ്രണ്‍ ലീഡര്‍ അഭിനന്ദന്‍ വര്‍ധമാനിനെ ആണ് കാണാതായിരിക്കുന്നത് എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കസ്റ്റഡിയിലെന്ന് പാകിസ്താൻ

കസ്റ്റഡിയിലെന്ന് പാകിസ്താൻ

മിഗ് 21 ബൈസണ്‍ ജെറ്റ് കമാന്‍ഡര്‍ ആണ് അഭിനന്ദന്‍. ചെന്നൈയിൽ താമസിക്കുന്ന മലയാളിയാണ് ഇദ്ദേഹമെന്ന് റിപ്പോർട്ടുകളുണ്ട്. അഭിനന്ദന്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നാണ് പാകിസ്താന്‍ അവകാശവാദം ഉന്നയിക്കുന്നത്. പാകിസ്താന്‍ മേജര്‍ ജനറല്‍ നേരത്തെ അവകാശവാദം ഉന്നയിച്ചത് രണ്ട് പൈലറ്റുമാരെ തങ്ങള്‍ പിടികൂടിയിട്ടുണ്ട് എന്നാണ്.

വീഡിയോ പുറത്ത് വിട്ടു

വീഡിയോ പുറത്ത് വിട്ടു

ഒരാള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നും രണ്ടാമന് ചികിത്സ നല്‍കിയിട്ടുണ്ടെന്നും പാക് സൈനിക മേധാവി ആസിഫ് ഗഫൂര്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ പൈലറ്റിന്റേത് എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോയും പാകിസ്താന്‍ പുറത്ത് വി്ട്ടിട്ടുണ്ട്. ഇത് കാണാതായ ഇന്ത്യന്‍ പൈലറ്റ് തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

കണ്ണുകൾ കെട്ടിയ നിലയിൽ

കണ്ണുകൾ കെട്ടിയ നിലയിൽ

വിഡിയോ കൂടാതെ ഈ സൈനികന്റെ ചില ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. പുറത്ത് വിട്ട വീഡിയോയില്‍ കണ്ണ് കെട്ടിയ നിലയില്‍ ആണ് സൈനിക വേഷത്തില്‍ ഒരാളുളളത്. ഇദ്ദേഹത്തിന്റെ കൈകള്‍ പിന്നിലേക്ക് കെട്ടിയ നിലയില്‍ ആണ്. പരിക്ക് പറ്റി മുഖത്ത് കൂടി ചോര ഒഴുകുന്നതും കാണാം.

ചോദ്യം ചെയ്യുന്ന വീഡിയോ

ചോദ്യം ചെയ്യുന്ന വീഡിയോ

പാകിസ്താന്‍ യൂണിഫോമിലുളള ആളുകള്‍ ഇയാളെ ചോദ്യം ചെയ്യുന്നതാണ് വീഡിയോ. തന്റെ പേര് അഭിനന്ദന്‍ എന്നാണെന്നും തന്റെ നമ്പര്‍ ഇത്രയാണെന്നും താന്‍ ഫ്‌ളൈയിംഗ് കമാന്‍ഡര്‍ ആണെന്നും വീഡിയോയില്‍ ഇദ്ദേഹം പറയുന്നുണ്ട്. തന്റെ മതം ഹിന്ദുമതം ആണെന്നും അദ്ദേഹം പറയുന്നുണ്ട്.

പരിക്ക് പറ്റിയിട്ടുണ്ട്

പരിക്ക് പറ്റിയിട്ടുണ്ട്

തനിക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് പറയുന്ന വീഡിയോയിലെ പൈലറ്റ്, താന്‍ ഇപ്പോള്‍ പാകിസ്താന്‍ സൈന്യത്തിന്റെ ഒപ്പമാണോ ഉളളത് എന്നും ചോദിക്കുന്നുണ്ട്. സ്‌ക്വാഡ്രോണ്‍ ആണോ എന്ന ചോദ്യത്തിന് തനിക്ക് കൂടുതല്‍ വിവരങ്ങള്‍ പറയാനാവില്ലെന്നും അദ്ദേഹം പറയുന്നു.

വ്യാജമെന്ന് റിപ്പോർട്ടുകൾ

ഈ വീഡിയോ വ്യാജമാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. യൂട്യൂബില്‍ ഇന്നലത്തെ തിയ്യതിയില്‍ ആണ് ഈ വീഡിയോ കിടക്കുന്നത്. ഇന്ത്യ ടുഡേ അടക്കമുളള മാധ്യമങ്ങള്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാകിസ്താന്‍ ഇത്തരത്തില്‍ പല വ്യാജ വീഡിയോകളും പുറത്ത് വിടുന്നതായി ആരോപണമുണ്ട്.

സുരക്ഷിതരെന്ന് ആദ്യ വാദം

സുരക്ഷിതരെന്ന് ആദ്യ വാദം

ഇന്ത്യയുടെ പൈലറ്റുമാരില്‍ ആരെയും കാണാതായിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണ് എന്നുമാണ് ആദ്യം സര്‍ക്കാര്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ പിന്നീട് വിദേശകാര്യ വക്താവ് രവീഷ് കുമാർ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പൈലറ്റിനെ കാണാനില്ല എന്ന കാര്യം സ്ഥിരീകരിച്ചത്.

പാക് വിമാനം തകർത്തു

പാക് വിമാനം തകർത്തു

ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാകിസ്താന്റെ ഒരു വിമാനം തകര്‍ത്തതായും വിദേശകാര്യ മന്ത്രാലയും വ്യക്തമാക്കി. അഭിനന്ദന്‍ വര്‍ധമാന്‍ തങ്ങളുടെ കസ്റ്റഡിയില്‍ ഉണ്ട് എന്ന് പാകിസ്താന്‍ ഇന്ത്യയെ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

വ്യാപക പ്രചാരണം

വ്യാപക പ്രചാരണം

പൈലറ്റ് തങ്ങളുടെ കസ്റ്റഡിയില്‍ ഉണ്ടെന്ന് പാകിസ്താന്‍ അവകാശവാദം ഉന്നയിക്കുന്നതായി വിദേശകാര്യ വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം പുറത്ത് വരാനിരിക്കുന്നതേ ഉളളൂ. പൈലറ്റിന്റെത് എന്ന് അവകാശപ്പെടുന്ന വീഡിയോ പാക് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും വ്യാപകമായി പങ്കുവെയ്ക്കുന്നുണ്ട്.

English summary
India's MiG-21 shot down Pak's F-16, IAF pilot missing: MEA confirms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X