കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ മുന്‍ഗണന ആണ്‍കുട്ടികൾക്ക് മാത്രം!! രക്ഷിതാക്കളുടെ മനോഭാവം തുറന്നുപറഞ്ഞ് സാമ്പത്തിക സർവേ

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ രക്ഷിതാക്കള്‍ക്കിടയിൽ ആണ്‍കുട്ടികൾക്ക് തന്നെയാണ് മുൻഗണന നല്‍കുന്നതെന്ന് കണ്ടെത്തൽ. തിങ്കളാഴ്ച പാര്‍ലമന്റിൽ സമര്‍പ്പിച്ച സാമ്പത്തിക സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആവശ്യമുള്ളത്രയും ആൺകുട്ടികൾ ജനിക്കുന്നത് വരെയും ഇന്ത്യക്കാരായ രക്ഷിതാക്കൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നുവെന്നാണ് സാമ്പത്തിക സർവേ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യമാണ് സാമ്പത്തിക സര്‍വേ സമര്‍പ്പിച്ചത്. കേന്ദ്രബജറ്റിന് മുന്നോടിയായി ദീർഘവീക്ഷണമെന്നോണമാണ് സാമ്പത്തിക സർവേ സമര്‍‍പ്പിച്ചത്.

പെൺകുട്ടികൾ‍ ജനിക്കുന്ന രക്ഷിതാക്കൾ ജനിക്കുന്നതിനേക്കാള്‍ പ്രധാന്യം നല്‍കുന്നത് ആണ്‍കുട്ടികള്‍ക്കാണ്. ആൺകുട്ടികള്‍ ജനിച്ചാൽ രക്ഷിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത് അവസാനിപ്പിക്കുമെന്നും സാമ്പത്തിക സര്‍വേ ചൂണ്ടിക്കാണിക്കുന്നു. ആവശ്യമുള്ളത്ര ആൺകുട്ടികള്‍ ജനിക്കുന്നതോടെ മാത്രമാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതെന്നും സർവേ ചൂണ്ടിക്കാണിക്കുന്നു.

 പെൺ‍കുട്ടികൾ ആഗ്രഹിക്കാതെ ജനിക്കുന്നതോ!!

പെൺ‍കുട്ടികൾ ആഗ്രഹിക്കാതെ ജനിക്കുന്നതോ!!

രാജ്യത്ത് രക്ഷിതാക്കള്‍ ആൺകുട്ടികള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്നതിനാൽ 21 മില്യൺ ആവശ്യമില്ലാത്ത പെൺകുട്ടികളോ അല്ലെങ്കില്‍ ആൺ‍കുട്ടികളെ ആഗ്രഹിച്ച് ജനിച്ച പെൺകുട്ടികളോ ആണുള്ളതെന്ന് സര്‍വേ സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്ത് സ്ത്രീകള്‍ പല മേഖലകളിലും സ്ത്രീകളാണ് മുന്നിട്ട് നില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തിൽ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് സാമ്പത്തിക സര്‍വേ ഫലം പുറത്തുവരുന്നത്.

ആൺകുട്ടികൾക്ക് ജനപ്രീതി!

ആൺകുട്ടികൾക്ക് ജനപ്രീതി!

ജനസംഖ്യാ സർവേ, ആരോഗ്യ സര്‍വേ എന്നിവയില്‍ നിന്ന് ലഭിച്ചിട്ടുള്ള കണക്കുകള്‍ പരിശോധിച്ചാണ് സര്‍വേ ഫലം തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യയിലെ കുടുംബങ്ങളിൽ ആൺകുട്ടികള്‍ക്കുള്ള പ്രീതി വര്‍ധിച്ചുവരികയാണന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നും സര്‍വേയില്‍ പറയുന്നു. ഗർഭനിരോധന മാര്‍ഗ്ഗങ്ങള്‍, ആൺകുട്ടികള്‍ക്കുള്ള മുൻഗണനാ ക്രമം, ജോലി എന്നിവയെക്കുറിച്ച് സാമ്പത്തിക സര്‍വേയില്‍ പരാമര്‍ശിക്കുന്നുണ്ട്. ബേട്ടി ബച്ചാവോ ബേട്ടി പഥാവോ, സുകന്യ സമൃദ്ധി യോജന, എന്നിവയെക്കുറിച്ചും പ്രസവകാല അവധി നിര്‍ബന്ധമാണെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

 സ്ത്രീകളുടെ ആരോഗ്യം!!

സ്ത്രീകളുടെ ആരോഗ്യം!!


20015-06 കാലയലളവിൽ 62 ശതമാനം സ്ത്രീകളാണ് തങ്ങളുടെ ആരോഗ്യം സംബന്ധിച്ച കാര്യങ്ങളില്‍‍ തീരുമാനമെടുത്തിട്ടുള്ളത്. എന്നാല്‍ 2015-16 സാമ്പത്തിക വര്‍ഷത്തിൽ ഇത് 74.5 ശതമാനത്തിലെത്തിയെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. മാനസികമായോ ശാരീരികമായോ അക്രമങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണം 63 ശതമാനത്തില്‍ നിന്ന് 71 ശതമാനമായി വർധിച്ചുവെന്നും സര്‍വേ പറയുന്നു.

 യുഎന്‍ പറഞ്ഞത്

യുഎന്‍ പറഞ്ഞത്


നേരത്തെ ഐക്യരാഷ്ട്രസഭയുടെ പോപ്പുലേഷന്‍ ഫണ്ടും ഇന്ത്യയിലെ രക്ഷിതാക്കളുടെ മനോഭാവത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. രക്ഷിതാക്കൾ ആൺകുട്ടികളെയാണ് പിന്തുണയ്ക്കുക, ഇതിനുള്ള കാരണം ആണ്‍കുട്ടികള്‍ സാമ്പത്തിക ആവശ്യങ്ങള്‍ നിവര്‍ത്തിച്ചു നൽകുമെന്നുള്ള ധാരണയാണ് ഇതിന് പിന്നിലുള്ളതെന്നും ഐക്യരാഷ്ട്രസഭ കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു.

English summary
Despite multiple campaigns over the years, the preference for sons is still strong among Indian parents, the Economic Survey tabled in parliament today says. "The Indian parents often continue to have children till they have the desired number of sons," says the Economic Survey 2017-18 drafted by Chief Economic Adviser Arvind Subramanian and his team.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X