ഇനി വീരപ്പന്‍മാര്‍ ഉണ്ടാകാന്‍ പാടില്ല; അതിന് ചെയ്യേണ്ടതെന്ത്?; ഉത്തർപ്രദേശ് മുഖ്യമന്ത്രി പറയുന്നത്

  • Posted By: അന്‍വര്‍ സാദത്ത്
Subscribe to Oneindia Malayalam

ലക്‌നൗ: കാടിനേയും നാടിനേയും ഒരുപോലെ വിറപ്പിച്ച കാട്ടുകള്ളന്‍ വീരപ്പന്റെ കഥയറിയാത്തവര്‍ ഇന്ത്യയില്‍ ചുരുക്കമായിരിക്കും. കാടിന്റെ സ്വത്തുക്കള്‍ കവര്‍ന്നും കാട്ടാനകളുടെ കൊമ്പുകള്‍ മോഷ്ടിച്ചും വീരപ്പനുണ്ടാക്കിയത് കോടികളാണ്. ഇത്തരമൊരു കൊള്ളക്കാരനെ പിടിക്കാന്‍ സര്‍ക്കാര്‍ പഠിച്ചപണി പതിനെട്ടും പയറ്റിയ കാര്യവും ആരും മറന്നുകാണില്ല.

പാർട്ടികളു‍ടെ അംഗീകാരം റദ്ദാക്കാനുള്ള അധികാരം വേണം: തിരഞ്ഞെടുപ്പ് കമ്മീഷന്‍‍റെ സത്യവാങ്മൂലം

എന്നാല്‍, ഇനിയൊരു വീരപ്പന്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. കാടുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ആദിവാസികളെയും പ്രദേശവാസികളെയും ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. ഇവരെ വിശ്വാസത്തിലെടുക്കാതെ പദ്ധതികള്‍ നടപ്പാക്കുമ്പോഴാണ് വീരപ്പന്മാര്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

yogi


ഖേരിയിലെ ടൈഗര്‍ ഹെവനില്‍ നടക്കുന്ന മൂന്നു ദിവസത്തെ അന്താരാഷ്ട്ര പക്ഷി ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആദിത്യനാഥ്. ഉത്തര്‍ പ്രദേശില്‍ ഇക്കോ ടൂറിസവും ഹെറിറ്റേജ് ടൂറിസവും പ്രോത്സാഹിപ്പിക്കണം. സംസ്ഥാനത്തിന്റെ തനത് വനമേഖലയെ അതുപോലെ നിലനിര്‍ത്തിക്കൊണ്ടുള്ള വികസന പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലായിടത്തും പ്രദേശവാസികളെ വിശ്വാസത്തിലെടുത്തുള്ള വികസനം മാത്രമേ നടപ്പാക്കാന്‍ പാടുള്ളൂ. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷംചെയ്യും. പ്രത്യേകിച്ചും വനമേഖലകളില്‍. ആദിവാസി മേഖലകളിലും മറ്റും അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


English summary
Involve locals in forest projects to avoid more Veerappans: Yogi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്