കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ റെക്കോര്‍ഡ് ഇന്ത്യയ്ക്ക് സ്വന്തം; പിഎസ്എല്‍വി സി37 വിക്ഷേപണം വിജയകരം

9.28നായിരുന്നു 104 കൃത്രിമ ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 37 കുതിച്ചുയര്‍ന്നത്

Google Oneindia Malayalam News

ശ്രീഹരിക്കോട്ട: ഒറ്റത്തവണ വിക്ഷേപണത്തില്‍ ഏറ്റവും കൃത്രിമ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ചതിനുള്ള റെക്കോര്‍ഡ് ഇനി ഇന്ത്യയ്ക്ക് സ്വന്തം. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ബുധനാഴ്ച രാവിലെ 9.28നായിരുന്നു 104 കൃത്രിമ ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 37 കുതിച്ചുയര്‍ന്നത്.

വിക്ഷേപണത്തിന് മുന്നോടിയായുള്ള 28 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 5.28ന് ആരംഭിച്ചിരുന്നു. രാത്രിയോടെ തന്നെ റോക്കറ്റിലെ ഇന്ധനം നിറയ്ക്കുന്ന പ്രക്രിയയും പൂര്‍ത്തിയാക്കിയിരുന്നു. നേരത്തെ 2014ല്‍ ഒറ്റ വിക്ഷേപണത്തില്‍ 34 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുട റെക്കോര്‍ഡാണ് ഇന്ത്യ മറികടന്നിട്ടുള്ളത്. ഒറ്റത്തവണ 20 ഉപഗ്രങ്ങള്‍ വിക്ഷേപിച്ചു കൊണ്ട് 2016ല്‍ ഇന്ത്യയും റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.

ഇന്ത്യയ്ക്ക് മൂന്ന് ഉപഗ്രഹങ്ങള്‍

ഇന്ത്യയ്ക്ക് മൂന്ന് ഉപഗ്രഹങ്ങള്‍

ഐഎസ്ആര്‍ഒ ഒറ്റത്തവണ വിക്ഷേപിയ്ക്കുന്ന 104 ഉപഗ്രഹങ്ങളില്‍ മൂന്ന് എണ്ണം ഇന്ത്യ വികസിപ്പിച്ച കാര്‍ട്ടോസാറ്റ് 2 പരമ്പരയില്‍പ്പെട്ടതാണ്. അമേരിക്ക, ഇസ്രായേല്‍, കസാഖിസ്ഥാന്‍, നെതര്‍ലാന്‍ഡ്, സ്വിറ്റ്‌സര്‍ലന്റ് എന്നീ രാഷ്ട്രങ്ങളുടെ ഉപഗ്രഹങ്ങളും ഇന്ത്യ റെക്കോര്‍ഡിനൊപ്പം ബഹിരാകാശത്തെത്തിയ്ക്കും.

 ശ്രദ്ധാകേന്ദ്രം കാര്‍ട്ടോസാറ്റ് 2സി

ശ്രദ്ധാകേന്ദ്രം കാര്‍ട്ടോസാറ്റ് 2സി

ഇന്ത്യ വികസിപ്പിച്ച വിവിധോദ്ദേശ്യ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് സിയാണ് വിക്ഷേപിയ്ക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഐഎന്‍എസ് 1എ, ഐഎന്‍എസ്1 ബി, എന്നീ രണ്ട് നാനോ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെയാണ് ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങള്‍.

 ഐഎസ്ആര്‍ഒയുടെ നേട്ടം

ഐഎസ്ആര്‍ഒയുടെ നേട്ടം

1996 മുതല്‍ തന്നെ വിദേശ ബഹിരാകാശ ഏജന്‍സികളുടെ ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ ബഹിരാകാശത്തെത്തിയ്ക്കാന്‍ ആരംഭിച്ചിരുന്നു. വളരെ കുറഞ്ഞ ചെലവില്‍ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിയ്ക്കും എന്നതുകൊണ്ട് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഐഎസ്ആര്‍ഒ ഉദ്യമങ്ങള്‍ക്ക് പ്രിയമേറിക്കഴിഞ്ഞുവെന്നതിന്റെ സൂചനയാണിത്.

English summary
The workhorse Polar Satellite Launch Vehicle will carry nanosatellites from seven countries when it takes off at 9:28 a.m. from Sriharikota, a tiny barrier island in southeastern India. These include 88 from San Francisco-based Planet Labs Inc.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X