ജുനൈദ് വധം:മുഖ്യപ്രതി കുറ്റം സമ്മതിച്ചു,വധശിക്ഷ നല്‍കണമെന്ന് ജുനൈദിന്റെ പിതാവ്

Subscribe to Oneindia Malayalam

മുംബൈ: ജുനൈദ് വധക്കേസിലെ പ്രധാന പ്രതിയായ നരേഷ് രാഖിന പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇയാള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായ ജുനൈദിന്റെ പിതാവ് ജലാലുദീന്‍ രംഗത്ത്. നരേഷ് കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യല്‍ നടന്നുവരികയാണ്. ജുനൈദിന്റെ മരണത്തിനു കാരണമായ എല്ലാവരും ശിക്ഷിക്കപ്പെടണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ജലാലുദീന്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ ധൂളെ ജില്ലയില്‍ വെച്ചായിരുന്നു അറസ്റ്റ്. കൊലപാതകത്തിനു ശേഷം ഇയാള്‍ ധൂളെയിലുള്ള ബന്ധുവിന്റെ വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
നരേഷിനെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. കേസന്വേഷിക്കുന്ന ഹരിയാന പോലീസ് സാക്ഷി പറയാന്‍ തയ്യാറാവുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

xtrain

ജൂണ്‍ 24 ന് ഈദിനുള്ള ഷോപ്പിംഗ് കഴിഞ്ഞ് ദില്ലിയില്‍ നിന്ന് ഹരിയാനയിലേയ്ക്ക് മടങ്ങുകയായിരുന്ന 16 കാരനായ ജുനൈദിനെ ബീഫ് കൈവശം വച്ചിട്ടുണ്ടെന്ന ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന് ട്രെയിനില്‍ നിന്ന് പുറത്തേക്കെറിയുകയായിരുന്നു. ജുനൈദിന്റെ സഹോദരങ്ങളായ ഹാഷിം, സക്കീര്‍, മുഹ്‌സില്‍ എന്നിവര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിരുന്നു.

English summary
Junaid’s father demands death penalty for accused
Please Wait while comments are loading...