ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ കാറിൽ ബസ് ഇടിച്ച് നാല് മലയാളികൾ മരിച്ചു; കാസർകോട് സ്വദേശികൾ...

  • Written By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ നിയന്ത്രണം വിട്ട ബസ് കാറിലിടിച്ച് നാല് മലയാളികൾ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. കാസർകോട് കുമ്പള സ്വദേശികളായ പക്കീര ഗട്ടി, മഞ്ചപ്പ ഗട്ടി, സുന്ദരി, സദാശിവം എന്നിവരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

andraaccident

തിരുപ്പതി ക്ഷേത്രത്തിൽ തീർത്ഥാടനത്തിന് പോകുന്ന വഴിയാണ് കാസർകോട് സ്വദേശികൾ അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ ചിറ്റൂരിലായിരുന്നു സംഭവം. ഇവർ സഞ്ചരിച്ചിരുന്ന മഹീന്ദ്ര സൈലോ കാറിൽ എതിർദിശയിൽ നിന്നും വന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ബെംഗളൂരുവിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നുപേർ മരിച്ചു...

ലോഡ്ജിൽ മുറിയെടുത്ത കമിതാക്കൾ വിഷം കഴിച്ചു! 17 വയസുകാരിയായ പെൺകുട്ടി മരിച്ചു, യുവാവ് ഗുരുതരാവസ്ഥയിൽ

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഭർത്താവിന് നൽകി വീട്ടമ്മ കായലിൽ ചാടി ജീവനൊടുക്കി! സംഭവം കൊച്ചിയിൽ...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kasargod natives killed in accident in chittur, andhra pradesh.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്