ഐസിസ് കേസ്: എംപിയെ വിവാദത്തില്‍ മുക്കി ബിജെപി, ചുട്ടമറുപടിയുമായി പട്ടേല്‍

  • Written By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: കോണ്‍ഗ്രസ് എംപി അഹമ്മദ് പട്ടേല്‍ രാജ്യസഭയില്‍ നിന്ന് രാജിവെയ്ക്കണമെന്ന ആവശ്യവുമായി ഗുജറാത്ത് മുഖ്യമന്ത്രി. ഐസിസ് ബന്ധം ആരോപിച്ച് പട്ടേല്‍ ട്രസ്റ്റിയായിരുന്ന ആശുപത്രിയിലെ മുന്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പട്ടേലിന്‍റെ രാജി ആവശ്യപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി രംഗത്തെത്തിയത്.

തീവ്രവാദം തുടര്‍ന്നാല്‍ ജമ്മു കശ്മീര്‍ സിറിയ: മുന്നറിയിപ്പുമായി ദിനേശ്വര്‍ ശര്‍മ, പ്രശ്ന പരിഹാരത്തിന് വെല്ലുവിളി യുവാക്കള്‍!

ഗുജറാത്തിലെ ഭീകരവിരുദ്ധ വിഭാഗമാണ് കാസിം സ്റ്റിംബര്‍വാലയുള്‍പ്പെടെ രണ്ട് പേരെ അറസറ്റ് ചെയ്തത്. അഹമ്മദ് പട്ടേല്‍ ട്രസ്റ്റിയായിരുന്ന ഭറൂച്ചിലെ അങ്കലേശ്വറിലുള്ള സര്‍ദ്ദാര്‍ പട്ടേല്‍ ആശുപത്രിയിലെ മുന്‍ ജീവനക്കാരനാണ് കാസിം സ്റ്റിംബര്‍വാല. 2014 വരെ ആശുപത്രി ട്രസ്റ്റിയുടെ ചുമതല പട്ടേലിനായിരുന്നു. ട്വിറ്ററിലായിരുന്നു പട്ടേലിന്‍റെ പ്രതികരണം. ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അനാവശ്യ വിവാദങ്ങളുണ്ടാക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളെ പ്രതിരോധിക്കുന്ന പ്രതികരണമായിരുന്നു പട്ടേലിന്‍റെ ഭാഗത്തുനിന്നുണ്ടായത്.

 ജനങ്ങളെ വിഭജിക്കരുത്

ജനങ്ങളെ വിഭജിക്കരുത്

രൂപാനിയുടെ ആരോപണത്തിനെതിരെ രംഗത്തെത്തിയ പട്ടേല്‍ വാദം അടിസ്ഥാനരഹിതമാണെന്നും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും സമാധാന പ്രിയരായ ഗുജറാത്തിലെ ജനങ്ങളെ വിഭജിക്കരുതെന്നും പട്ടേല്‍ പ്രതികരിച്ചു. ട്വിറ്ററിലായിരുന്നു പട്ടേലിന്‍റെ പ്രതികരണം. ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അനാവശ്യ വിവാദങ്ങളുണ്ടാക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളെ പ്രതിരോധിക്കുന്ന പ്രതികരണമായിരുന്നു പട്ടേലിന്‍റെ ഭാഗത്തുനിന്നുണ്ടായത്.

ജൂതരെ ഇല്ലാതാക്കും

ജൂതരെ ഇല്ലാതാക്കും


ഗുജറാത്തിലെ ഒരു പ്രമുഖ ആശുുപത്രിയില്‍ ആക്രമണം നടത്തുന്നതിന് ഐസിസിലേയ്ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനിടെ ഒക്ടോബര്‍ 25നാണ് രണ്ട് യുവാക്കളെ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്യുന്നത്. ഭീകരസംഘടനയായ ഐസിസിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ജൂത വിഭാഗത്തിന് നേരെ ആക്രമണം നടത്താനിരിക്കെയാണ് ഇരുവരും പിടിയിലാവുന്നത്. ഇവരില്‍ ഉബേദ് അഹമ്മദ് മിര്‍സ നിയമ വിദ്യാര്‍ത്ഥിയാണ്. സിംബര്‍വാല മുഹമ്മദ് കാസിം സര്‍ദാര്‍ പട്ടേല്‍ ആശുപത്രിയില്‍ ഇസിജി ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.

 ഗുജറാത്തില്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍

ഗുജറാത്തില്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍

നിയമവിദ്യാര്‍ത്ഥിയായ ഉബേദ് അഹമ്മദ് മിര്‍സ നിയമസഭാ തിര‍ഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നു. ഇതിന് പുറമേ ജമൈക്കയിലേയ്ക്ക് പോകുന്നതിനും തീവ്ര മുസ്ലിം പണ്ഡിതന്‍ അബ്ജുള്ളാ ഇല്‍ ഫൈസലുമായി കൂടിക്കാഴ്ച നടത്താനും പദ്ധതിയിട്ടിരുന്നു. ഇയാളുടെ നിര്‍ദേശ പ്രകാരമാണ് ഉബേദ് പ്രവര്‍ത്തിച്ചുവന്നിരുന്നത്.

 തൊഴില്‍ വിസ

തൊഴില്‍ വിസ

സര്‍ദാര്‍ പട്ടേല്‍ ആശുപത്രിയില്‍ നിന്ന് ഇസിജി ടെക്നീഷ്യന്‍റെ ജോലി രാജി വെച്ച കാസിം തൊഴില്‍ വിസ നേടി ജമൈക്കയിലേയ്ക്ക് പോകാനായിരുന്നു പദ്ധതിയിട്ടത്. ഗുജറാത്തില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്ത് തീവ്ര ആശയങ്ങളിലേയ്ക്ക് ആകര്‍ഷിച്ചു വരികയായിരുന്നു ഇരുവരുമെന്ന് ഗുജറാത്ത് എടിഎസ് കണ്ടെത്തിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
One of the two suspected ISIS 'head-hunters' based in Gujarat and arrested on October 25 for recruiting youth for terror attacks worked at a prominent hospital in Gujarat, while his accomplice was a law student.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്