പ്രകടനമല്ല, വാസ്തുദോഷമാണ് കാരണം!!തോല്‍വിക്ക് കോണ്‍ഗ്രസിന്റെ ന്യായീകരണം!!

Subscribe to Oneindia Malayalam

ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ തോല്‍വിക്കു കാരണമായി കോണ്‍ഗ്രസ് കണ്ടെത്തുന്ന കാരണത്തിന് രാഷ്ട്ട്രീയവുമായി യാതൊരു ബന്ധവുമില്ല. കഴിഞ്ഞ 14 വര്‍ഷങ്ങളായി മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുത്തിനു കാരണം വാസ്തുദോഷമാണെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.

2003 ല്‍ ഇന്ദിരാഭവന്‍ സന്ദര്‍ശിച്ച വാസ്തു ശാസ്ത്ര വിദഗ്ധന്‍ മൂന്നാം നിലയിലെ വിശ്രമ മുറികള്‍ ശരിയായ ദിശയിലേക്കല്ല പണികഴിപ്പിച്ചതെന്നും മൂന്നാം നിലയിലിരിക്കുന്ന ഭാരവാഹികള്‍ ശരിയായ ദിശക്ക് അഭിമുഖമമായല്ല ഇരിക്കുന്നതെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു. അന്നതു കാര്യമാക്കിയില്ലെങ്കിലും തങ്ങളുടെ തിരഞ്ഞെടുപ്പു പരാജയത്തിനു കാരണം വാസ്തുദോഷമെന്ന കണ്ടെത്തലിലാണ് മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍. വിശ്രമമുറികളും കുളിമുറികളും ജലസംഭരണികളും മാറ്റിപ്പണിത് അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്.

 congress

അടുത്ത തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണ വേണമെന്നും എങ്കിലും ദൈവത്തിന്റെ ഇടപെടലില്ലാതെ ഒന്നും സാധ്യമല്ലെന്നും മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസ് വക്താവ് കെകെ മിശ്ര പറഞ്ഞു. വാസ്തുദോഷം തന്നെയാണ് പരാജയകാരണമെന്നാണ് മിശ്രയുടെ പക്ഷവും. എന്നാല്‍ കോണ്‍ഗ്രസിന് മറുപടിയുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. വാസ്തുദോഷത്തെ കുറ്റം പറയാതെ കോണ്‍ഗ്രസിനോട് അവരുടെ പ്രകടനം മെച്ചപ്പെടുത്താനാണ് സംസ്ഥാനത്തെ ബിജെപി വക്താവ് ഹിതേഷ് ബാജ്‌പേയി പറഞ്ഞത്.

English summary
Madhya Pradesh Congress Blames Vaastu Dosh For Poll Loss
Please Wait while comments are loading...