റോഹിങ്ക്യന്‍ ജനതയ്ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണം; പിന്തുണച്ച് മലാല

  • Posted By: സുചിത്ര മോഹൻ
Subscribe to Oneindia Malayalam

റങ്കൂൺ: മ്യാൻമാറിലെ റോഹിങ്ക്യൻ മുസ്ലീങ്ങൾക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയും നേബോൽ പുരസ്കാര ജേതാവ് മലാല യുസാഫ് സായിയും രംഗത്ത്. മ്യാൻമാറിലെ റോഹിയങ്ക്യൻ മുസ്ലീങ്ങളുടെ സ്ഥിതി വളരെ ദുഃഖകരമാണമാണെന്നു ദലൈലാമ പറഞ്ഞു. റോഹിങ്ക്യൻ ജനതയ്ക്കു വേണ്ടി ലോക നേതക്കൾ മുന്നോട്ട് വരണമെന്ന് മലാല യൂസഫ് സായി അഭ്യർഥിച്ചു.

ഗൗരിയുടെ രക്തസാക്ഷിത്വം വെറുതെയാവില്ല, മരണപ്പെട്ടാലും പോരാട്ടം തുടരും; ഭീം ആർമി തലവൻ ചന്ദ്രശേഖർ
മ്യാന്മറില്‍ റോഹിങ്ക്യന്‍ മുസ്ലീങ്ങൾക്കെതിരെയുള്ള ആക്രമങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോകത്ത് വ്യാപകമായി പ്രതിഷേധം ആളി കത്തുകയാണ്. ജപ്പാന്‍, ഇന്ത്യ, ഇന്‍ഡോനേഷ്യ, മലേഷ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലെല്ലാം പ്രതിഷേധം അരങ്ങേറി. റോഹിങ്ക്യന്‍ ജനങ്ങൾക്ക് നേരെ നടക്കുന്ന അത്രിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് ജപ്പാനിലെ ടോക്കിയോയിലെ മ്യാന്‍മര്‍ എംബസിക്ക് മുന്നില്‍ സംഘടിച്ചത്.

malala

വടക്കന്‍ മ്യാന്‍മറില്‍ നടക്കുന്നത് സര്‍ക്കാര്‍ പിന്തുണയോടെയുള്ള വംശഹത്യയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. എന്നാല്‍ മ്യാന്‍മറിനെക്കുറിച്ച് വ്യാജ പ്രചാരണമാണ് നടക്കുന്നതെന്ന മുദ്രാവാക്യവുമായി ഒരു സംഘം എംബസിക്ക് മുന്നിലെത്തിയതോടെ ഇരു കൂട്ടരും തമ്മില്‍ ഉന്തും തള്ളുമായി.
ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലും മഗലാങിലും നൂറുകണക്കിന് പേരാണ് മ്യാന്‍മര്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചത്. ഇന്ത്യയില്‍ ഉത്തര്‍പ്രദേശിലും പ്രതിഷേധ കൂട്ടായ്മ നടന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
She urged Myanmar's leader Aung San Suu Kyi to speak up for the Rohingya."We can't be silent right now. The number of people who have been displaced is hundreds of thousands

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്