കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയില്‍ ആവാമെങ്കില്‍ ജീവിതത്തിലും ആവാം... ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനെതിരെ മല്ലികാ ഷെരാവത്ത്

Array

Google Oneindia Malayalam News

മുംബൈ: ബോളിവുഡിലെ ഗ്ലാമര്‍ ഗേള്‍ എന്നറിയപ്പെടുന്ന താരമാണ് മല്ലികാ ഷെരാവത്ത്. എന്നാല്‍ ആ ഇമേജ് തനിക്ക് ഭാരമാണെന്നും പലരീതിയുള്ള ദുര്‍വ്യാഖ്യാനങ്ങളും അതോടൊപ്പം കാസ്റ്റിംഗ് കൗച്ചിനായി പലരും തനിക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കുകയാണ് അവര്‍. മലയാള സിനിമയിലടക്കം വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ നടക്കുമ്പോഴാണ് മല്ലിക പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ദിലീപ് വിഷയത്തില്‍ വലിയ പൊട്ടിത്തെറി ഉണ്ടായപ്പോള്‍ മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ചുണ്ടെന്ന് നടി രേവതി തുറന്നടിച്ചിരുന്നു.

പലരും ഇത് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് വരെ അവര്‍ പറഞ്ഞിരുന്നു. ഹോളിവുഡില്‍ ഹാര്‍വി വെയ്ന്‍സ്റ്റീന്‍ എന്ന വമ്പന്‍ നിര്‍മാതാവ് നടത്തിയ പീഡനങ്ങളുടെ കഥകളും നടിമാര്‍ തുറന്ന് പറഞ്ഞിരുന്നു. മീടു ക്യാംപയിന്‍ തന്നെ ഇതിന്റെ ഭാഗമായി വരികയും ചെയ്തു. ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ് മല്ലികാ ഷെരാവത്തിന്റെ അനുഭവങ്ങള്‍. ബോളിവുഡും നടിമാരെ ചൂഷണം ചെയ്യുന്നതില്‍ ഒട്ടും പിന്നില്‍ അല്ലെന്നാണ് ഇതിലൂടെ മനസിലാവുന്നത്. നേരത്തെ മുമ്പുള്ള നടിമാരും ഇത്തരത്തില്‍ ചില അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു.

പെട്ടെന്ന് വഴങ്ങുന്നവള്‍

പെട്ടെന്ന് വഴങ്ങുന്നവള്‍

2004ല്‍ ഇറങ്ങിയ മര്‍ഡര്‍ എന്ന ഇറോട്ടിക് ചിത്രത്തിലൂടെയാണ് മല്ലികാ ഷെരാവത്ത് പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. എന്നാല്‍ ഇതിന് ശേഷം താന്‍ പെട്ടെന്ന് വഴങ്ങുന്നവളാണെന്ന ഇമേജ് ഉണ്ടാവുകയാണ് ചെയ്തത്. പലരും തന്നെ വേറൊരു അര്‍ത്ഥത്തിലാണ് കണ്ടത്. താന്‍ മോശക്കാരിയാണെന്ന് വരെ പ്രചാരണമുണ്ടായി. നിങ്ങള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാല്‍, സിനിമയില്‍ ചുംബനരംഗങ്ങളില്‍ അഭിനയിച്ചാല്‍ ജീവിതത്തില്‍ ഒരു ധാര്‍മികതയുമില്ലാത്ത സ്ത്രീ എന്ന വിശേഷണമാണ് ലഭിക്കുക. പുരുഷന്‍മാര്‍ ഇതുപയോഗിച്ച് നിങ്ങളുടെ മേല്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കും. തനിക്കും അത്തരം അനുഭവങ്ങളുണ്ടായെന്നും മല്ലിക പറഞ്ഞു.

അവസരങ്ങള്‍ നഷ്ടമായി

അവസരങ്ങള്‍ നഷ്ടമായി

പെട്ടെന്ന് എനിക്ക് ബോളിവുഡിലുള്ള അവസരങ്ങള്‍ നഷ്ടമായി. അന്വേഷിച്ചപ്പോള്‍ സൂപ്പര്‍ താരങ്ങള്‍ പറഞ്ഞത് നിങ്ങള്‍ എന്ത് കൊണ്ട് ഞാനുമായി ഇഴുകി ചേരുന്നില്ല എന്നാണ്. നിങ്ങള്‍ക്ക് സ്‌ക്രീനില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ഒരുമടിയുമില്ല. എന്നാല്‍ എന്തുകൊണ്ടാണ് ഇത് യഥാര്‍ത്ഥ ജീവിതത്തില്‍ ചെയ്യാത്തത് എന്നായിരുന്നു ചോദ്യം. അതായത് ഇവരുമായി കിടക്ക പങ്കിടാത്തത് കൊണ്ടാണ് അവസരം നഷ്ടമായത് എന്ന് സാരം. നിരവധി അവസരങ്ങളാണ് എനിക്ക് നഷ്ടമായത്. നമ്മുടെ സമൂഹം ഇങ്ങനെയാണ്. സ്ത്രീകളെ നമ്മുടെ രാജ്യത്ത് ഇങ്ങനെയാണ് നോക്കി കാണുന്നതെന്നും മല്ലിക പറഞ്ഞു

ഒഴുക്കിനെതിരെ നീന്തി

ഒഴുക്കിനെതിരെ നീന്തി

സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ എനിക്ക് ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. പക്ഷേ ഞാന്‍ അവരുടെ ആഗ്രഹങ്ങള്‍ക്കൊപ്പം നിന്നിരുന്നെങ്കില്‍ ഞാനും സൂപ്പര്‍ താരമായേനെ. എന്നാല്‍ ഞാന്‍ ഒഴുക്കിനെതിരെ നീന്തി. ധൈര്യമുള്ള സ്ത്രീയാണ് ഞാന്‍. ആരുമായും ഞാന്‍ വഴങ്ങില്ല. ആത്മാഭിമാനവും എനിക്കുണ്ട്. പല സംവിധായകരും തന്നെ വിളിച്ച് പുലര്‍ച്ചെ മൂന്ന് മണിക്കൊക്കെ വീട്ടിലേക്ക് വരാന്‍ പറഞ്ഞിരുന്നുവെന്ന് മല്ലികാ ഷെരാവത്ത് വ്യക്തമാക്കി. ഇതിനെ കുറിച്ച് പറയാന്‍ ആദ്യം എനിക്ക് ഭയമായിരുന്നു. അവര്‍ എന്നെ കുറ്റപ്പെടുത്തും എന്ന് കരുതിയായിരുന്നുവെന്നും അവര്‍ സൂചിപ്പിച്ചു.

മാധ്യമങ്ങള്‍ ഒറ്റപ്പെടുത്തി

മാധ്യമങ്ങള്‍ ഒറ്റപ്പെടുത്തി

തന്റെ വീഴ്ച്ചയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉണ്ടായത്. പലരും എന്റെ തിരഞ്ഞെടുപ്പിനെ ഒരുകാര്യവുമില്ലാതെയാണ് വിമര്‍ശിച്ചത്. ആളുകള്‍ പലരും എന്നെ പറ്റി വായില്‍ തോന്നിയത് പറഞ്ഞപ്പോള്‍ അരക്ഷിതാവസ്ഥ തോന്നിയിരുന്നു. ഞാന്‍ ചെയ്യുന്ന എന്തിനെയും അവര്‍ വിമര്‍ശിച്ചിരുന്നു. മാധ്യമങ്ങളാണ് എന്നെ ഏറ്റവുമധികം ദ്രോഹിച്ചത്. അവരെന്നെ പ്രതിനായകയെ പോലെയാണ് വേട്ടയാടിയത്. ബ്രേക്കിങ് ന്യൂസുകളിലാണ് അവര്‍ താല്‍പര്യപ്പെട്ടിരുന്നു. അവര്‍ക്ക് താന്‍ സ്‌ക്രീനില്‍ ചുംബിക്കുന്നതിനെ കുറിച്ചാണ് അറിയേണ്ടിയിരുന്നത്. താനൊരു നടിയാണെന്നും തന്റെ അഭിനയമെന്താണെന്നും അവര്‍ക്ക് അറിയാന്‍ ആഗ്രഹമില്ലായിരുന്നെന്നും മല്ലിക പറഞ്ഞു.

കൊല്ലാന്‍ വരെ നോക്കി

കൊല്ലാന്‍ വരെ നോക്കി

ഒരു അഭിമുഖത്തില്‍ അശ്ലീലം കലര്‍ന്ന ചോദ്യങ്ങളാണ് അവതാരകന്‍ എന്നോട് ചോദിച്ചത്. ഒരാള്‍ പോലും ഈ വിഷയത്തില്‍ എന്നെ പിന്തുണയ്ക്കാന്‍ തയ്യാറായില്ല. ഒരിക്കല്‍ ഹരിയാനയില്‍ നിന്നുള്ള ഒരു അക്രമി തന്നെ കൊല്ലാന്‍ വരെ നോക്കിയിരുന്നു. അയാള്‍ എന്നോട് പറഞ്ഞത് നീയെന്തിനാണ് ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നത്. നീ ഇന്ത്യന്‍ സംസ്‌കാരത്തിന് മോശം പേരുണ്ടാക്കും. നിങ്ങള്‍ക്ക് സാരി ധരിച്ചാലെന്താണ് എന്നൊക്കെയായിരുന്നു ചോദിച്ചത്. ഞാനെന്ത് ധരിക്കണം എന്ന് നീയെന്തിനാണ് എനിക്ക് പറഞ്ഞു തരുന്നത് എന്നായിരുന്നു എന്റെ ചോദ്യം. ഇത് അയാള്‍ക്ക് എന്നെ കൊല്ലാനുള്ള കാരണമായി മാറിയെന്നും മല്ലികാ ഷെരാവത്ത് പറഞ്ഞു.

അഭിമന്യുവിനെ കൊല്ലാനെത്തിയത് 15 അംഗ സംഘം... 14 പേരും പുറത്തുനിന്നുള്ളവരെന്ന് എഫ്‌ഐആര്‍അഭിമന്യുവിനെ കൊല്ലാനെത്തിയത് 15 അംഗ സംഘം... 14 പേരും പുറത്തുനിന്നുള്ളവരെന്ന് എഫ്‌ഐആര്‍

അഭിമന്യുവിന്റെ വീട്ടിൽ ചിന്ത ജെറോം.. രൂക്ഷമായി ആക്രമിച്ച് സോഷ്യൽ മീഡിയഅഭിമന്യുവിന്റെ വീട്ടിൽ ചിന്ത ജെറോം.. രൂക്ഷമായി ആക്രമിച്ച് സോഷ്യൽ മീഡിയ

English summary
malika sherawat against casting couch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X