സൗദിയില്‍ നരകതുല്യ ജീവിതം; സുഷമാ സ്വരാജിനോട് സഹായം അഭ്യര്‍ഥിച്ച് യുവതി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: തൊഴില്‍ വാഗ്ദാനം ചെയ്ത് സൗദിയില്‍ കുടുക്കിലായ യുവതി സോഷ്യല്‍ മീഡിയയിലൂടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ സഹായം അഭ്യര്‍ഥിച്ചു. ഇവര്‍ സൗദിയില്‍ കുടുങ്ങിയ സ്ഥലത്തിന്റെ സൂചനകള്‍ ഉള്‍പ്പെടെയാണ് സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ഥിച്ചത്.

രാജകുടുംബത്തിനിടയിലെ സമവായ ഭരണത്തിന് വിട; സൗദി ഏകാധിപത്യ ഭരണത്തിലേക്ക്‌?

ഇതോടെ യുവതിയെ കാണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. യുവതിക്കുവേണ്ടി തിരച്ചില്‍ നടത്തുകയാണെന്നും സുരക്ഷിതയായി ഉടന്‍ വീട്ടില്‍ തിരിച്ചെത്തുമെന്നും റിയാദിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. യുവതിയുടെ വാട്‌സ്ആപ്പ് സന്ദേശം വന്നത് സൗദിയിലെ ഉനാസ്യയില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

raani

പഞ്ചാബിലെ ഷഹീദ് ഭഗത്സിങ് നഗറിലെ ഗുര്‍ഭാഷ് കൗര്‍, മകള്‍ റാണി എന്നിവര്‍ 5 ലക്ഷം രൂപ ഏജന്‍സിക്ക് നല്‍കിയാണ് വിദേശത്ത് തൊഴില്‍ തേടിയത്. മലേഷ്യയില്‍ മികച്ച ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത ഏജന്‍സി ഇവരെ സൗദിയിലെ വീട്ടില്‍ ജോലിക്കു നിയോഗിക്കുകയായിരുന്നു.

ഗുര്‍ഭാഷ് കൗര്‍ കഴിഞ്ഞ നവംബറില്‍ നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. അടിമജീവിതം നയിക്കുന്നതിനിടെ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ അവസരം ലഭിച്ചതോടെ ഇവര്‍ വീഡിയോ കുടുംബത്തിന് അയച്ചുകൊടുത്തു. കുടുംബം വിദേശകാര്യമന്ത്രിയെ സമീപിച്ചതോടെയാണ് കൗറിന്റെ മോചനം സാധ്യമായത്.

എന്നാല്‍, റാണിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസമാണ് റാണി തന്നെക്കുറിച്ചുള്ള വിവരം പങ്കുവെച്ചത്. ഇതോടെ വിദേശകാര്യവകുപ്പ് അന്വേഷണവും ആരംഭിച്ചു. യുവതിയെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍.

English summary
Missing Punjab girl shares location in Saudi Arabia, family seeks govt help

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്