മണ്ഡലത്തില്‍ റേഞ്ച് ഇല്ല,ഫോണ്‍ ചെയ്യാന്‍ കേന്ദ്രമന്ത്രി മരത്തിനു മുകളില്‍ കയറി!!!

Subscribe to Oneindia Malayalam

ബിക്കാനീര്‍: ഡിജിറ്റല്‍ ഇന്ത്യയിലാണ് സംഭവം. സ്വന്തം മണ്ഡലത്തില്‍ ഫോണ്‍ വിളിക്കാന്‍ റേഞ്ച് ഇല്ലാത്തതിനാല്‍ കേന്ദ്രമന്ത്രി മരത്തില്‍ വലിഞ്ഞുകയറി. കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ആണ് ഈ സാഹത്തിനു മുതിര്‍ന്നത്. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലെ ധോലിയ ഗ്രാമത്തിലായിരുന്നു സംഭവം.

ഉദ്യോഗസ്ഥര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നില്ല എന്ന ജനങ്ങളുടെ പരാതിയെത്തുടര്‍ന്നാണ് മന്ത്രി ഫോണ്‍ എടുത്ത് ഉദ്യോഗസ്ഥരെ വിളിക്കാന്‍ തുടങ്ങിയത്. റേഞ്ച് ഇല്ല എന്ന കാര്യം അപ്പോഴാണ് മനസ്സിലാകുന്നതും. ഗ്രാമവാസികളാണ് മരത്തില്‍ കയറിനിന്നാല്‍ റേഞ്ച് കിട്ടും എന്ന കാര്യം മന്ത്രിയോട് പറയുന്നത്. നാട്ടുകാര്‍ തന്നെ മന്ത്രിക്ക് മരത്തില്‍ കയറാനുള്ള ഏണിയുമായെത്തി.പിന്നെ ഒന്നും നോക്കിയില്ല. അടുത്തു കണ്ട മരത്തില്‍ കയറി. മരത്തിനു മുകളില്‍ കയറി നിന്നുകൊണ്ടുതന്നെ ഉദ്യോഗസ്ഥരെ ഫോണ്‍ ചെയ്തു.

photo

മന്ത്രിയുടെ മരത്തില്‍ കയറി നിന്നുള്ള ഫോണ്‍ വിളി ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.ധോലിയയുടെ മാത്രമല്ല, രാജസ്ഥാനിലെ മിക്ക ഗ്രാമങ്ങളുടെയും അവസ്ഥ ഇതാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഉദ്യോഗസ്ഥരുമായി സംസാരിച്ച മന്ത്രി ഗ്രാമീണരുടെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും എല്ലാം ശരിയാകുമെന്നും പറഞ്ഞാണ് മടങ്ങിയത്.

English summary
Union inister Arjun Meghwal cimbs on tree to get range
Please Wait while comments are loading...