കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുളിക്കാനുള്ള വെള്ളത്തിന്റെ ചിലവ് താങ്ങാനാവില്ല, വിവാഹ വീട്ടില്‍ പൗഡര്‍ വെച്ച് അഡ്ജസ്റ്റ് ചെയ്യണം

  • By ഭദ്ര
Google Oneindia Malayalam News

ചിത്രദുര്‍ഗ: കേട്ടാല്‍ വിശ്വസിക്കാന്‍ കഴിയാത്ത തമാശയായി തോന്നുമെങ്കിലും വെള്ളമില്ലാത്തതിന്റെ ദുരിതം അനുഭവിക്കുന്നവരുടെ വേദനയാണിത്. മകളുടെ വിവാഹത്തിന് വീട്ടില്‍ എത്തിയവര്‍ക്ക് കുളിക്കാന്‍ വെള്ളം നല്‍കാന്‍ കഴിയാത്തതിന്റെ ബുദ്ധിമുട്ട് പങ്കുവെയ്ക്കുകയാണ് നന്ദിഹള്ളി വില്ലേജിലെ കുടുംബം.

മൂത്ത മകളുടെ വിവാഹത്തിന് കുടിക്കാനുള്ള വെള്ളം എത്തിച്ചതിന് വിവാഹ ചിലവവിന്റെ പകുതി തുക മുടക്കിയാണ് എന്ന് വീട്ടുക്കാര്‍ പറയുന്നു. നേരത്തെ നിശ്ചയി വിവാഹം മാറ്റി വെയ്ക്കാന്‍ കഴിയാത്തത് കൊണ്ട് മാത്രമാണ് ആഘോഷങ്ങള്‍ വെട്ടി ചുരുക്കി നടത്താന്‍ തീരുമാനിച്ചത് എന്ന് വീട്ടുക്കാര്‍ പറയുന്നു.

 23-water-problem

കുടിവെള്ളത്തിന് 500 മുതല്‍ 1000 രൂപ വരെയാണ് ചിലവ് വരുന്നത്. വിവാഹത്തിന് എത്തിയ ബന്ധുക്കള്‍ക്ക് കുളിക്കാനുള്ള വെള്ളം ഇത്രയും തുക മുടക്കി വാങ്ങുക എന്നത് സാധാരണക്കാരുടെ കുടുംബത്തിന് താങ്ങാനാവില്ല, അത്‌ക്കൊണ്ട് തന്നെ പൗഡര്‍ വെച്ച് അഡ്ജസ്റ്റ് ചെയ്താണ് ബന്ധുക്കള്‍ വിവാഹത്തിന് എത്തിയത്.

പണം നല്‍കിയാല്‍ പോലും കുടിവെള്ളം ലഭിക്കാത്ത അവസ്ഥയിലാണ് കര്‍ണാടകയിലെ ഗ്രാമങ്ങള്‍. കഴിഞ്ഞ ആഴ്ചയില്‍ കൃഷിയില്‍ വന്ന നഷ്ടം മൂലം 65 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കടുത്ത വേനലില്‍ വെള്ളം ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണവും ദിനംപ്രതി കൂടി വരുകയാണ്.

English summary
As the heat wave has dried up surface water, and borewell water has become expensive, getting potable water has become a herculean task for villagers. Procuring water to take bath is nothing short of a luxury.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X