കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നോട്ട'യ്ക്ക് കിട്ടിയ വോട്ട്!

  • By Aswathi
Google Oneindia Malayalam News

ദില്ലി: സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ മനസ്സില്ലാത്തവര്‍ക്ക് ഇത്തവണ തങ്ങളുടെ വോട്ട് നിഷേധിച്ച് പ്രതിഷേധിക്കാനുള്ള അവസരമുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ നീലഗിരി, ഗുജറാത്തിലെ വഡോധര, കര്‍ണാടകയില ബെല്ലാരി തുടങ്ങിയ മണ്ഡലങ്ങളിലാണ് എറ്റവും കൂടുതല്‍ ജനങ്ങള്‍ നോട്ടയ്ക്ക് കുത്തിയത്.

ഡി എം കെ നേതാവ് എ രാജയും എ ഐ എ ഡി എം കെ നേതാവ് സി ഗോപാലകൃഷ്ണനും ഇഞ്ചോടിഞ്ച് മത്സരം നടത്തിയ തമിഴ്‌നാട്ടിലെ നീലഗിരി മണ്ഡലത്തില്‍ 46,556 പേര്‍ നിഷേധ വോട്ട് ചെയ്തു. സി ഗോപാലകൃഷ്ണനാണ് ഇവിടെ വിജയ്ച്ചത്.

NOTA

ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോദി മത്സരിച്ചു ജയിച്ച ഗുജറാത്തിലെ വഡോദരയില്‍ 18,051 പേര്‍ നോട്ടക്കിട്ട് കുത്തി. 11,320 പേരാണ് കര്‍ണാടകയിലെ ബെല്ലാരിയില്‍ വോട്ട് നിഷേധിച്ചത്.

കേരളത്തിലും ഒരു വിഭാഗം വോട്ടര്‍മ്മാര്‍ നോട്ടയ്ക്കടിച്ചെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലുമായി 2,10,055 വോട്ട് നോട്ടയ്ക്ക് കിട്ടി. ഏറ്റവും കൂടുതല്‍ പേര്‍ നോട്ടയ്ക്ക് വോട്ടുചെയ്തത് മലപ്പുറം മണ്ഡലത്തിലാണ് 21,829 പേര്‍. രണ്ടാംസ്ഥാനത്തുള്ള ആലത്തൂരില്‍ 21,417 പേര്‍ വോട്ട് നിഷേധിച്ചു പ്രതിഷേധമറിയിച്ചു.

മോദിയും കെജ്രിവാളും ഏറ്റുമുട്ടിയ, രാജ്യം ഉറ്റുനോക്കിയ വാരണസി മണ്ഡലത്തില്‍ 1,388 പേരാണ് നോട്ടവോട്ട് ചെയ്തത്. മറ്റൊരു പ്രധാനമണ്ഡലമായ അമേഠിയില്‍ 1,122 നിഷേധവോട്ടുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

English summary
NOTA clicked in Nilgiri from Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X