കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണിയില്‍ സവാള വില കുതിച്ചുയരുന്നു

  • By Aiswarya
Google Oneindia Malayalam News

മുംബൈ : രാജ്യത്ത് സവാള വില കുത്തനെ കുതിക്കുന്നു. മഹാരാഷ്ട്രയിലെ മൊത്തവിതരണ കേന്ദ്രങ്ങളില്‍ 32 രൂപയാണെന്നിരിക്കെ സവാള കേരളത്തിലെത്തുമ്പോള്‍ വില 50 രൂപയും

ഒരാഴ്ചയ്ക്കിടെ ഇരട്ടിയിലേറെ വിലക്കാണ് സവാള വില്‍പ്പന നടക്കുന്നത്. പെട്ടന്നുണ്ടായ മഴ ഇത്തവണത്തെ വിളവെടുപ്പിനെ കാര്യമായി തന്നെ ബാധിച്ചു.രാജ്യത്തെ ഏറ്റവും വലിയ സവാള മൊത്തവിപണിയായ നാസിക് ലസണ്‍ഗാവിലും, പൂണെയിലും മാട്ടുംഗയിലും അവസ്ഥ വ്യത്യസ്തമല്ല.

onions

വിപണിയിലെത്തുന്ന സവാളയാകട്ടെ നിലവാരം കുറഞ്ഞവയാണ്. മൊത്തവ്യാപാര മാര്‍ക്കറ്റ് വില 32 രൂപയാണെങ്കില്‍ ഉപഭോക്താവിന്റെ കൈയിലേക്കെത്തുമ്പോഴേക്കും ഒരു കിലോയ്ക്ക് അന്‍പത് മുതല്‍ അന്‍പത്തിനാല് രൂപവരെ വിലയാവുന്നത്.

സവാളയുടെ വില ഓരോ ദിവസവും വര്‍ധിക്കുകയാണ് ഇത് കുടുംബ ബജറ്റിനെതാളം തെറ്റിക്കും എന്നു പറയേണ്ടേ കാര്യം ഇല്ലല്ലോ, ഓണം ആവുമ്പോഴെക്കും വില ഇനിയും ഉയരുമെന്നാണ് സൂചന.

English summary
o provide relief to the people, the Delhi government on Tuesday said it will sell onions across the city at Rs 40 a kg. .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X