കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താംക്ലാസ് പരീക്ഷയ്ക്ക് കോപ്പിയടിക്ക് സഹായിക്കാന്‍ രക്ഷിതാക്കള്‍

  • By Gokul
Google Oneindia Malayalam News

ഹാജിപൂര്‍: ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ എഴുതുന്ന ബിഹാറിലെ പത്താംക്ലാസ് പരീക്ഷയില്‍ വ്യാപകമായ കോപ്പിയടി നടക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരീക്ഷ നടക്കുന്ന സ്‌കൂള്‍ ബില്‍ഡിങ്ങിനു പുറത്തുനിന്നും വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും സുഹൃത്തുക്കളുമാണ് കോപ്പിയടിക്ക് സഹായം ചെയ്തുകൊടുക്കുന്നതെന്ന് ദൃശ്യങ്ങള്‍ സഹിതം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.

സ്‌കൂള്‍ ബില്‍ഡിങ്ങിനു പുറത്ത് ജനാലകളിലും മറ്റും വലിഞ്ഞുകയറി കോപ്പിയടിക്കാനുള്ള ബിറ്റുകള്‍ നല്‍കിയാണ് രക്ഷിതാക്കളുടെ സഹായം. അധ്യാപകരും മറ്റും ഇവ കാണുന്നുണ്ടെങ്കിലും കോപ്പിയടി തടയാനായി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നു. പോലീസ് മേല്‍ നോട്ടത്തില്‍ പരീക്ഷ നടക്കുന്ന സ്‌കൂളിലും സ്ഥിതി മറിച്ചല്ല.

exam-cheating

സ്‌കൂള്‍ അധികൃതരും വിദ്യാഭ്യാസ വകുപ്പും കോപ്പിയടിയില്‍ നിസ്സഹായത പ്രകടിപ്പിക്കുകയാണ്. തങ്ങള്‍ക്ക് ഇതില്‍ യാതൊന്നും ചെയ്യാനില്ലെന്നാണ് അധികൃതര്‍ പറയുന്നത്. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും മറ്റും സഹായമില്ലാതെ എങ്ങിനെയാണ് പരീക്ഷ മുന്നോട്ടു കൊണ്ടുപോവുകയെന്ന് വിദ്യാഭ്യാസ മന്ത്രിയും ചോദിക്കുന്നു.

ഇതാദ്യമായല്ല ബഹാറില്‍ ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്. കഴിഞ്ഞ വര്‍ഷം പ്ലസ് ടു പരീക്ഷയില്‍ വ്യാപകമായ ക്രമക്കേടുകള്‍ അധ്യാപകര്‍ കണ്ടെത്തിയിരുന്നു. ഒട്ടേറെ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും കോപ്പിയടി നടക്കുന്നതിനിടയില്‍ പിടികൂടുകയും ചെയ്തു. 13 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ 75 ശതമാനമായിരുന്നു വിജയം.

English summary
Parents Help Class 10 Students in Large-Scale Cheating in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X