കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണ്‍കുട്ടി ജനിക്കാനുള്ള രാംദേവിന്റെ മരുന്ന് രാജ്യസഭയില്‍ വിവാദമായി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ആണ്‍കുട്ടി ജനിക്കുമെന്ന വ്യാജേന ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം വിപണിയിലിറക്കിയ മരുന്ന് നിരോധിക്കണമെന്ന ആവശ്യവുമായി രാജ്യസഭയില്‍ ബഹളം. രാംദേവിന്റെ ഉടമസ്ഥതയിലുള്ള ദിവ്യാ ഫാര്‍മസിയാണ് 'പുത്രജീവക് ബീജ്' എന്നപേരില്‍ മരുന്ന് പുറത്തിറക്കയിത്. കുട്ടികളില്ലാത്തവര്‍ക്കുള്ള മരുന്നായി ഇത് വിപണി കൈയ്യലെടുക്കുമ്പോഴാണ് മരുന്നിനെതിരെ രാജ്യസഭയില്‍ പ്രതിഷേധമുയരുന്നത്.

ജനതാദള്‍(യു) എം.പി ത്യാഗിയാണ് പുത്രജീവക് ബീജിന്റെ പാക്കറ്റ് ഉയര്‍ത്തിക്കാണിച്ചു കൊണ്ട് വിഷയം രാജ്യസഭയില്‍ ഉന്നയിച്ചത്. ഹരിയാന സര്‍ക്കാരിന്റെ ആയുര്‍വേദ ബ്രാന്‍ഡ് അംബാസിഡറാണ് ഇത്തരമൊരു മരുന്ന് വില്‍ക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബേട്ടി ബച്ചാഓ; ബേട്ടി പഠാഓ (പെണ്‍കുട്ടികളെ രക്ഷിക്കൂ; പെണ്‍കുട്ടികളെ പഠിപ്പിക്കൂ) എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ ഇതിനെ പ്രോത്സാഹിപ്പിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

baba-ramdev

സ്ത്രീവിരുദ്ധമായ ഉത്പന്നം പിന്‍വലിച്ച് എത്രയും പെട്ടെന്ന് ഫാര്‍മസിയുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി എം.പി ജയാ ബച്ചന്‍ ആവശ്യപ്പെട്ടു. മരുന്ന് ശാസ്ത്രീയമായി തെളിയിക്കാത്തതും ശാസ്ത്രവിരുദ്ധവുമാണെന്ന് എംപിയും സിപിഎം ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിയും പറഞ്ഞു.

ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ഈ വിഷയത്തില്‍ രാജ്യസഭയില്‍ പ്രതികരിച്ചു. വിഷയം ആയുഷ് വകുപ്പുമായി ബന്ധപ്പെട്ടതാണെന്ന് പറഞ്ഞ മന്ത്രി ഇക്കാര്യത്തില്‍ പരിശോധിച്ചു നടപടിയെടുക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. മരുന്ന് വില്‍പന തുടങ്ങി ഏറെ നാളായെങ്കിലും മരുന്നിനെതിരെ സഭയില്‍ പ്രതിഷേധമുയരുന്നത് ഇതാദ്യമാണ്.

English summary
Putrajeevak beej; Ramdev in trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X