• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്ലിയില്‍ ഡോര്‍ ടു ഡോര്‍ ക്യാമ്പയിനുമായി രാഹുല്‍ ഗാന്ധി.... ചുമതല ഷീലാ ദീക്ഷിതിന്

ദില്ലി: കോണ്‍ഗ്രസ് നൂതന മാര്‍ഗങ്ങള്‍ പയറ്റാനൊരുങ്ങുന്നു. ദില്ലിയില്‍ പുതിയ അങ്കത്തിന് ഒരുങ്ങാനാണ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരോട് നിര്‍ദേശിച്ചിരിക്കുന്നത്. ബിജെപിയല്ല മറിച്ച് ആംആദ്മി പാര്‍ട്ടിയാണ് പ്രധാന എതിരാളിയെന്ന് രാഹുല്‍ വ്യക്തമാക്കി. ഏഴ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് നേരത്തെ ആരംഭിച്ചിരുന്നു. ഇതിനെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകാനാണ് രാഹുലിന്റെ നിര്‍ദേശം. നിരന്തരം താന്‍ മണ്ഡലങ്ങള്‍ സന്ദര്‍ശിക്കുമെന്ന ഉറപ്പും രാഹുല്‍ നല്‍കുന്നുണ്ട്.

അതേസമയം 15 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ എവിടെയൊക്കെ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചുവോ അതേ മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാഹുല്‍ ആദ്യം ലക്ഷ്യമിടുന്നത്. ഇതിനായി കൂടുതല്‍ പ്രവര്‍ത്തകരെ പല സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും രാഹുല്‍ ഇടപെടല്‍ ശക്തമാകും. ദില്ലിയിലെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഷീലാ ദീക്ഷിതിനെയാണ് അദ്ദേഹം ചുമതലപ്പെടുത്തിയത്.

ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍

ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍

അരവിന്ദ് കെജ്രിവാളിന്റെ ജനകീയ പ്രതിച്ഛായ പൊളിക്കാനാണ് ആദ്യത്തെ നിര്‍ദേശം. ഇതിനായി ഡോര്‍ ടു ഡോര്‍ ക്യാമ്പയിനാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. രാഹുല്‍ തന്നെ ഓരോ വീട്ടിലേക്കും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. ഭാവി പ്രധാനമന്ത്രി താനാണെന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇതുവഴി ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യനായ നേതാവായി അദ്ദേഹം ഉയര്‍ന്ന് വരികയും ചെയ്യും. ദില്ലിയിലെ രാഷ്ട്രീയം രാജ്യത്തെ മൊത്തത്തില്‍ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍. ഇത് ആവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

ബൂത്ത് തല പ്രവര്‍ത്തനം

ബൂത്ത് തല പ്രവര്‍ത്തനം

ദില്ലിയുടെ പ്രധാന മാര്‍ക്കറ്റുകളെ കേന്ദ്രീകരിച്ച് വ്യാപാരികളെയും തൊഴിലാളികളെയും കൈയ്യിലെടുക്കാന്‍ രാഹുലിന്റെ നിര്‍ദേശം. രാഹുല്‍ പ്രചാരണത്തിന് നേരിട്ടിറങ്ങും എന്ന് പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഷീലാ ദീക്ഷിതും മുന്‍നിരയിലുണ്ട്. അതേസമയം കോണ്‍ഗ്രസിന്റെ മുമ്പുള്ള ഭരണത്തെയും ആംആദ്മി പാര്‍ട്ടിയുടെ ഭരണത്തെയും കുറിച്ചുള്ള പ്രത്യേക വിവരണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പൊതുയോഗങ്ങളാണ് ഷീലാ ദീക്ഷിത് സംഘടിപ്പിക്കുക. മുന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ അവരുടെ തിരിച്ചുവരവായി കൂടി ഇതിനെ മാറ്റാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്.

ഏഴ് സീറ്റുകള്‍

ഏഴ് സീറ്റുകള്‍

ദില്ലിയില്‍ ഏഴു സീറ്റുകളാണ് ഉള്ളത്. ഓരോ മണ്ഡലത്തിലും ഓരോ ദേശീയ നേതാക്കള്‍ക്ക് ചുമതല നല്‍കിയിരിക്കുകയാണ് എകെ ആന്റണി, പി ചിദംബരം, ഗുലാം നബി ആസാദ് എന്നിവര്‍ ചേര്‍ന്നാണ് ദില്ലിയില്‍ തന്ത്രങ്ങള്‍ തീരുമാനിക്കുന്നത്. മീനാക്ഷി ലേഖിയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വിജയ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നാണ് രാഹുല്‍ ഗാന്ധിയുടെ വിലയിരുത്തല്‍. മുന്‍ മുഖ്യമന്ത്രിക്ക് ദില്ലിയുമായി വൈകാരികമായ ബന്ധമുണ്ടെന്ന പ്രചാരണമാണ് കോണ്‍ഗ്രസ് ഓരോ മണ്ഡലത്തിലും നടത്തുക.

ടെക്‌നിക്കല്‍ ടീം റിപ്പോര്‍ട്ട് ഇങ്ങനെ

ടെക്‌നിക്കല്‍ ടീം റിപ്പോര്‍ട്ട് ഇങ്ങനെ

കോണ്‍ഗ്രസിന് ദില്ലിയില്‍ ഇത്തവണ മുഖ്യ എതിരാളി എഎപി ആണെന്ന് രാഹുലിന്റെ ടെക്‌നിക്കല്‍ ടീം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിജയസാധ്യത 50 ശതമാനത്തോളമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പക്ഷേ കോണ്‍ഗ്രസ് നല്ലൊരു പോരാട്ടം നടത്തിയാല്‍ ഫലം മാറി മറിയുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ലോക്‌സഭയില്‍ എഎപി വലിയ ശക്തിയല്ലാത്തത് കൊണ്ട് ജനങ്ങളുടെ അടുത്ത ചോയ്‌സായി വരുന്നത് കോണ്‍ഗ്രസാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പിഴയ്ക്കാതിരുന്നാല്‍ ഏഴ് സീറ്റും കോണ്‍ഗ്രസ് തൂത്തുവാരും.

മധ്യവര്‍ഗത്തെ പിടിക്കാന്‍

മധ്യവര്‍ഗത്തെ പിടിക്കാന്‍

ദില്ലിയിലെ പ്രധാന വോട്ടര്‍മാര്‍ മധ്യവര്‍ഗമാണ്. ഇവരെ ഒപ്പം കൂട്ടാനാണ് രാഹുല്‍ നേരിട്ടിറങ്ങുന്നത്. ദില്ലിയില്‍ മോദി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ തരംഗം ശക്തമാണ്. വ്യവസായ ശാലകള്‍ പലതും ജിഎസ്ടിയിലും നോട്ടുനിരോധനത്തിലും തകര്‍ന്നിരുന്നു. ഇത് കൂടി മുതലെടുക്കാനാണ് രാഹുലിന്റെ ശ്രമം. റാഫേല്‍ അഴിമതിയും പ്രധാന ചര്‍ച്ചാ വിഷയമാക്കും. ജിഎസ്ടിയുടെ പൊളിച്ചെഴുത്ത് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയുടെ ഭാഗമാക്കും. ഇത് ദില്ലിയെ ലക്ഷ്യമിട്ടാണ് രാഹുല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കെജ്രിവാളിനെതിരെ പോരാട്ടം

കെജ്രിവാളിനെതിരെ പോരാട്ടം

ദില്ലിയിലെ ഫലം ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിഫലിക്കും. ഇവിടെയുള്ള രാഷ്ട്രീയം തിരിച്ച് ദില്ലിയെയും സ്വാധീനിക്കാറുണ്ട്. ഇത്തവണ കെജ്രിവാളിന് പഴയ രീതിയിലുള്ള ജനപിന്തുണയില്ലെന്ന് ഉറപ്പാണ്. ഇത് ജില്ലാ-ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ രാഹുല്‍ അറിയിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ മുന്‍ സര്‍ക്കാരുകള്‍ ദില്ലിയില്‍ കൊണ്ടുവന്ന വികസനങ്ങള്‍ ചൂണ്ടിക്കാണിച്ചുള്ള പ്രചാരണവും രാഹുല്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി ഹൈക്കമാന്‍ഡില്‍ നിന്ന് ഒരു ടീമിനെ തയ്യാറാക്കിയിട്ടുണ്ട് രാഹുല്‍.

ദീക്ഷിത് ഇറങ്ങുന്നു

ദീക്ഷിത് ഇറങ്ങുന്നു

ഷീലാ ദീക്ഷിതും അവരുടെ മകനും ദില്ലിയിലെ ഓരോ വീട്ടിലും കയറി പ്രചാരണം നടത്തുകയാണ് ഇനിയുള്ള നീക്കം. എഎപി സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും പരാജയങ്ങളെ നേരിട്ട് ബോധ്യപ്പെടുത്താനാണ് ദീക്ഷിതിന്റെ ശ്രമം. മൊഹല്ല ക്ലിനിക്ക്, ഹെല്‍ത്ത് സര്‍വീസുകള്‍ എന്നിവയിലൂടെ ജനങ്ങളെ വഞ്ചിച്ചു എന്ന കാര്യവും പ്രചാരണത്തിന്റെ ഭാഗമാക്കും. ദില്ലിയുടെ മുഖച്ഛായ മാറ്റിയത് ദീക്ഷിതാണെന്നും അവര്‍ ഉന്നയിക്കും. മിഷന്‍ ദില്ലി എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. കെജ്രിവാളിന് ഇത്തവണ വീഴ്ച്ച സംഭവിക്കുമെന്ന് തന്നെയാണ് കോ ണ്‍ഗ്രസ് ക്യാമ്പ് സൂചിപ്പിക്കുന്നത്.

കോണ്‍ഗ്രസിനെ പിന്തുണച്ച് വിശ്വഹിന്ദു പരിഷത്ത്..... രാമക്ഷേത്രം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തണം

കോണ്‍ഗ്രസ് നയിക്കണമെന്ന് പാര്‍ട്ടികള്‍; രാഹുല്‍ പ്രധാനമന്ത്രിയാകണമെന്നും ആവശ്യം, ട്രെന്‍ഡ് മാറി

English summary
rahul gandhis mission delhi to win back votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X