കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാധാരണക്കാർക്ക് വേണ്ടി,ബജറ്റ് അവതരണം തുടങ്ങി: പ്രതീക്ഷയോടെ ജനം,സുരേഷ് പ്രഭുവിന്റെ രണ്ടാം ബജറ്റ്

  • By Siniya
Google Oneindia Malayalam News

ദില്ലി: 2016- 17 സാമ്പത്തിക വര്‍ഷത്തിലെ റെയില്‍ വേ ബജറ്റ് മന്ത്രി സുരേഷ് പ്രഭു പാര്‍ലമെന്റില്‍ തുടങ്ങി. നരേന്ദ്ര മോദി മന്ത്രി സഭയിലെ രണ്ടാമത്തെ ബജറ്റ് അവതരണമാണിത്. സാധാരണക്കാരന്റെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതായിരിക്കും ഇത്തവണത്തെ ബജറ്റെന്ന് റെയില്‍ വേ മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി.

വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക വികസനത്തിന്റെ എഞ്ചിനാണ് റെയില്‍വേയെന്ന് അദ്ദേഹം പറഞ്ഞു. 2,800 കിലോമീറ്റര്‍ പുതിയ പാതയും 1,600 കിലോമീറ്റര്‍ പാത വൈദ്യുതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 20 കോടി രൂപയുടെ റെയില്‍ വേ സാമ്പത്തിക വര്‍ഷം വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

suresh-prabhu

വൈദ്യൂതികരണത്തിന് 50 ശതമാനം തുക നീക്കി വയ്ക്കും. കഴിഞ്ഞ വര്‍ഷങ്ങളിലെ നിക്ഷേപ ശരാശരിയുടെ ഇരട്ടിയോളം ഈ വര്‍ഷം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2020 തോടെ ആളില്ലാത്ത ലെവല്‍ക്രോസുകള്‍ ഒഴിവാക്കും. മുതിര്‍ന്ന പൗരന്‍മാരുടെ ക്വാട്ട 50 ശതമാനമായി വര്‍ധിപ്പിച്ചു. 10 സ്റ്റേഷനുകളില്‍ ഈ വര്‍ഷം മുതല്‍ വൈഫൈ ഏര്‍പ്പെടുത്തും.

റെയില്‍ വേ കരാര്‍ മുഴുവന്‍ ഓണ്‍ലൈനാക്കി മാറ്റും. കേന്ദ്ര സംസ്ഥാന പങ്കാളിത്തതോടെ 44 പു്തിയ പദ്ധതികള്‍ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു. ട്രെയിനില്‍ സ്ത്രീകളുടെ കോച്ച്് മധ്യത്തിലാക്കും. 17,00 ബയോടോയ്‌ലറ്റുകള്‍ കൂടി ഈ വര്‍ഷം ട്രെയിനില്‍ ഉള്‍പ്പെടുത്തും. പിപിപി മാതൃകയില്‍ 400 സ്റ്റേഷനുകള്‍ നവീകരിക്കും.

നിലവിലുള്ള ടിക്കറ്റ് റദ്ദാക്കാന്‍ റെയില്‍വേ സംവിധാനം ഒരുക്കിയിട്ടുണ്ട്. 139 നമ്പറിലൂടെ ടിക്കറ്റ് റദ്ദാക്കാം. ഒടിപി പാസ്വേര്‍ഡ് ഉപയോഗിച്ചായിരിക്കും ഇതിനുള്ള സംവിധാനം ഒരുക്കുക. ഇതേ സമയം വെയിറ്റിംഗ് ലിസ്റ്റില്‍ ആളുകള്‍ കൂടുതലായാല്‍ ഐ ആര്‍സിടിസി കാറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തും.

ബജറ്റില്‍ വനിതകള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. വനിതകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും കൂടുതല്‍ സീറ്റുകള്‍ അനുവദിക്കും. ഇതേ സമയം അമ്മമാര്‍ക്കൊപ്പം യാത്ര ചെയ്യുന്ന കുഞ്ഞുങ്ങള്‍ക്ക് ഇനി ട്രെയിനില്‍ ബേബി് ഫുഡും ചൂടു പാലും ലഭ്യമാകും.ല ട്രെയിനുകളില്‍ എഫ് എം സ്റ്റേഷനുകളും ല്ഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

English summary
railway budget 2016-17,suresh prabhu in loksabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X