മിശ്രവിവാഹം പ്രോത്സാഹിപ്പിക്കണമെന്ന് ഷെഹ്ല... ബലാത്സംഗ ഭീഷണിയുമായി മതമൗലിക വാദികള്‍

  • Written By: Desk
Subscribe to Oneindia Malayalam

ഹാദിയയ്ക്ക് മുസ്‌ലീം യുവാവിനെ വിവാഹം കഴിക്കാമെങ്കിൽ ഹിന്ദു യുവാവിന് മുസ്‌ലീം പെൺകുട്ടിയെ വിവാഹം ചെയ്യാനും അവകാശമുണ്ടെന്ന് ഫേസ്ബുക്കിൽ കുറിച്ച ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ വൈസ് പ്രസിഡന്റും ആൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ഷെഹ്‌ല റാഷിദിന് മുസ്‌ലീം മതമൗലികവാദികളുടെ ബലാത്സംഗ ഭീഷണി. ഫേസ്ബുക്കിലെ അസഭ്യവർഷങ്ങളും ഭീഷണികളും അതിരുകടന്നതോടെ തീപ്പൊരു വിദ്യാർത്ഥി നേതാവിന് സ്വന്തം അക്കൗണ്ട് തന്നെ ഡീ ആക്ടിവേറ്റാക്കേണ്ടി വന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേൽ മതമൗലികവാദികൾ നടത്തുന്ന ആക്രമണത്തിന്റെ ഒടുവിലത്തെ ഇരയാണ് ഷഹ്‌ല.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്
ദില്ലിയിലെ അങ്കിത് സക്സേന എന്ന യുവാവിനെ കാമുകിയായ മുസ്ലീം പെണ്‍കുട്ടിയുടെ കുടുംബം കൊലപ്പെടുത്തിയത് ചൂണ്ടിക്കാട്ടി ഷെഹ്ല ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് മതമൗലികവാദികളെ ചൊടിപ്പിച്ചത്.

ഹാദിയയ്ക്കുള്ള നീതി തന്നെ

ഹാദിയയ്ക്കുള്ള നീതി തന്നെ

ഇസ്ലാം മതം സ്വീകരിച്ച ഹാദിയയ്ക്ക് ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം ഉഅമടെന്നിരിക്കെ ഇസ്ലാം മതത്തില്‍ പെട്ട മറ്റു വനിതകള്‍ക്ക് അവരുടെ ഇഷ്ടപ്രകാരം ഏതു മതത്തില്‍ പെട്ട പങ്കാളിയേയപം വിവാഹം കഴിക്കാമെന്നും ഷെഹ്ല തന്‍റേ പേജില്‍ കുറിച്ചു.

ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം

ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം

ഹാദിയയെ പോലെ തന്നെയാണ് മറ്റ് ഇസ്ലാം സ്ത്രീകളും .അവരുടെ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം നല്‍കുന്നത് ഭരണഘടനയാണ്. അല്ലാതെ ഹിന്ദു മുസ്ലീം മതനിയമങ്ങളല്ലെന്നും ഷെഹ്ല കുറിച്ചു.

ബലാത്സംഗം ചെയ്യണമെന്ന് ആഹ്വാനം

ബലാത്സംഗം ചെയ്യണമെന്ന് ആഹ്വാനം

ഇതോടെ ഷെഹ്ലയുടെ പേജില്‍ കയറി മുസ്ലീം മത മൗലികവാദികള്‍ ബലാത്സംഗ ഭീഷണി അടക്കം മുഴക്കുകയായിരുന്നു. ഹിന്ദു യുവാക്കളെ വിവാഹം ചെയ്യാന്‍ മുസ്ലീം യുവതികളോട് ആഹ്വാനം ചെയ്തായി ആരോപിച്ചായിരുന്നു സൈബര്‍ ആക്രമണം.

ഔദ്യോഗിക പേജ് പൂട്ടി

ഔദ്യോഗിക പേജ് പൂട്ടി

ഇതോടെ ഇതേ തുടര്‍ന്ന് ഷെഹ്‌ല റാഷിദ് ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഡിയാക്ടിവേറ്റ് ചെയ്തു. പക്ഷേ അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജും ട്വിറ്റര്‍ അക്കൗണ്ടും ആക്ടീവാണ്.

English summary
shehala rashids facebook page deactivated

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്