കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്ക്; പുതിയ താരിഫുമായി കേന്ദ്ര സര്‍ക്കാര്‍

  • By: Akshay
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്ത് ആവശ്യത്തിലധികം വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ തുടങ്ങിയതോടെ പുതിയ തീരിഫുമായി കേന്ദ്രസര്‍ക്കാര്‍. കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ താരിഫ് ഏര്‍പ്പെടുത്തുന്നതിനെകുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിലവില്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതി ലഭ്യത കുറവുള്ളതിനാല്‍ ഊര്‍ജ ഉപയോഗത്തിനനുസരിച്ച് കൂടുതല്‍ തുക ഈടാക്കിയിരുന്നു.

വൈദ്യുതി ഉത്പാദനം വര്‍ധിച്ചതിനാല്‍ പഴയ രീതി തുടരേണ്ടെന്നാണ് ഇത് സംബന്ധിച്ച് പഠനം നടത്താന്‍ നിയമിച്ച സമിതിയുടെ നിലാപാട്. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി ചെയര്‍മാന്‍, സെന്‍ട്രല്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ സെക്രട്ടറി, ഫിക്കി പ്രസിഡന്റ്, ബിഹാര്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ എനര്‍ജി വിഭാഗം സെക്രട്ടറിമാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ പ്രിന്‍സിപ്പല്‍ എനര്‍ജി സെക്രട്ടറിമാര്‍ എന്നിവര
ടങ്ങിയതാണ് സമിതി.

Electricity

ജനവരി അവസാനത്തോടെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്നാണ് സൂചന. രാജ്യത്ത് ആവശ്യത്തിലധികം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് പുതിയ തീരുമാനം നടപ്പാക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നത്.

English summary
Major reforms of power tariffs are on the horizon as an official committee has recommended lower tariffs for heavy users to encourage electricity consumption as the country moves from a deficit to surplus situation.
Please Wait while comments are loading...