കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ കൂറുമാറ്റ നിരോധന നിയമം കൊണ്ടുവരണമെന്ന് സുവേന്ദു, മുകുള്‍ റോയിയെ അയോഗ്യനാക്കുമോ?

Google Oneindia Malayalam News

കൊല്‍ക്കത്ത: മുകുള്‍ റോയ് ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതിന് പിന്നാലെ അയോഗ്യനാക്കാന്‍ നീക്കം. ബിജെപിയുടെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് ഇത്തരമൊരു നിര്‍ദേശം വെച്ചിരിക്കുന്നത്. ബിജെപിക്ക് മുകുള്‍ റോയ് പോയത് കൊണ്ട് ഒന്നും സംഭവിച്ചിട്ടില്ലെന്ന് സുവേന്ദു പറഞ്ഞു. മുകുള്‍ പാര്‍ട്ടി വിടും മുമ്പുള്ള മര്യാദകളൊന്നും പാലിച്ചില്ലെന്ന് സുവേന്ദു ആരോപിച്ചു. ബിജെപിയിലെ അംഗത്വം രാജിവെച്ചിട്ടില്ല. പ്രോട്ടോക്കോളുകള്‍ പാലിച്ചിട്ടില്ലെന്നും സുവേന്ദു കുറ്റപ്പെടുത്തി.

1

ബംഗാളില്‍ കൂറുമാറ്റ നിരോധന നിയമം നടപ്പാക്കുമെന്ന് താന്‍ ഉറപ്പാക്കുമെന്ന് സുവേന്ദു അധികാരം വ്യക്തമാക്കി. ബിജെപി പ്രധാന പ്രതിപക്ഷമായത് കൊണ്ട് തൃണമൂല്‍ ഞങ്ങളെ ടാര്‍ഗറ്റ് ചെയ്യുമെന്ന് ഉറപ്പാണ്. മുകുള്‍ റോയ് പോയതിന്റെ ഉത്തരവാദിത്തം പ്രതിപക്ഷ നേതാവെന്ന നിലയില്‍ എന്റേതാണ്. എന്നാല്‍ യാതൊരു പ്രോട്ടോക്കോളും പാലിക്കാതെയാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. ബംഗാളില്‍ കൂറുമാറ്റ നിരോധന നിയമം ഒരിക്കലും നടപ്പാക്കിയിട്ടില്ലെന്ന് സുവേന്ദു പറഞ്ഞു. അത് ഉപയോഗിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം തൃണമൂല്‍ നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടപ്പോള്‍ ഇതൊന്നും ചിന്തിച്ചിരുന്നില്ലേ എന്ന് ടിഎംസി നേതാക്കള്‍ ചോദിക്കുന്നു. താന്‍ ബംഗാളില്‍ കൂറുമാറ്റ നിരോധനം കൊണ്ടുവരാന്‍ ശ്രമിക്കും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ അത് നടപ്പാക്കുമെന്ന് ഉറപ്പിക്കുമെന്നും സുവേന്ദു പറഞ്ഞു. മുകുള്‍ റോയിക്കെതിരെ അത്തരമൊരു നിയമം ഉപയോഗിച്ചാല്‍ ആറു വര്‍ഷത്തോളം മത്സരിക്കാന്‍ സാധിക്കില്ല. എന്നാല്‍ ബിജെപി നേതൃത്വം മുകുള്‍ റോയി പോയത് വലിയ കാര്യമാക്കുന്നില്ല. ഈ നിയമം ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ അത് ഏറ്റവുമധികം ബാധിക്കുക ബിജെപി നേതാക്കളെയാവും എന്നും അവര്‍ക്കറിയാം.

ആരും അതിശയിക്കേണ്ട... ഇത് ലൈബ്രറിയാണ്... തെലങ്കാനയിലെ വാറങ്കലില്‍ മോഡി പിടിപ്പിച്ച റീജ്യണല്‍ ലൈബ്രറി- ചിത്രങ്ങള്‍ കാണാം

ഒരു കരിയില മരത്തില്‍ നിന്ന് കൊഴിഞ്ഞുപോയെന്ന് കരുതി മരത്തിന് ഒന്നും സംഭവിക്കില്ല. ആ മരത്തില്‍ ഇലകള്‍ ധാരാളം ഉണ്ടാവുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് മുകുള്‍ റോയി പാര്‍ട്ടി വിട്ടതില്‍ പ്രതികരിച്ചു. ബിജെപിയുടെ വൈസ് പ്രസിഡന്റ് ജോയ്പ്രകാശ് മജുംദാര്‍ മുകുള്‍ റോയ് പാര്‍ട്ടിയിലെ എല്ലാ പദവിയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം ബിജെപി ക്യാമ്പിലെ ഗ്രൂപ്പിസമാണ് മുകുള്‍ റോയിയെ തിരികെ ടിഎംസി ക്യാമ്പില്‍ എത്തിച്ചതെന്ന് നേതാക്കള്‍ സൂചിപ്പിക്കുന്നു. സുവേന്ദു അധികാരിയുമായി കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ അദ്ദേഹത്തിനുണ്ട്.

സാരിയിൽ സുന്ദരിയായി കാരുണ്യ റാം; പുതിയ ഫൊട്ടോസ് കാണാം

Recommended Video

cmsvideo
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒഴിവാക്കിയേക്കുമോ ? നിയത്രണങ്ങൾ എടുത്തുകളയുന്നു

English summary
suvendu adhikari says anti defection law should implement in bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X