തമിഴ്‌നാട്ടിൽ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കി!!! കാർഷിക കടത്തിൽ നട്ടം തിരിഞ്ഞ് ജനങ്ങൾ!!!

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്നാട്ടിൽ എംഎൽഎമാരുടെ ശമ്പളം വർധിപ്പിച്ചു. നിലവിൽ പ്രതിമാസം 55,000 രൂപയിൽ നിന്നും 105,000 രൂപയാക്കിയാണ് ഉയർത്തിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമി നിയമസഭയിലാണ് പ്രഖ്യാപനം നടത്തിയത്. എംഎൽഎമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ട് കോടിയിൽ നിന്നും 2.5 കോടിയാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്.

ഗോ സംരക്ഷകർക്ക് മുന്നിൽ മോദി കീഴടങ്ങുന്നു!!! ബിജെപിയിൽ പലർക്കും ബീഫ് പ്രീയം!! വിമർശിച്ച് ശിവസേന

ഇനി താൻ ബിജെപിക്കാരനല്ല!!! പാർട്ടിയോഗത്തിൽ വെങ്കയ്യ നായിഡു!!!

അതേസമയം, തമിഴ്നാട്ടിലെ കർഷകർ പ്രതിസന്ധിയിലായ സമയത്ത് ജനപ്രതിനിധികളുടെ ശമ്പളം വർധിപ്പിച്ച നടപടിക്കെതിരെ വിമർശനവും ഉയർന്നിട്ടുണ്ട്. കൂടുതൽ വില ലഭിക്കണമെന്നും കടമെഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ നിന്നുള്ള കർഷകർ ഡൽഹിയിൽ സമരം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് ഇത് പിൻവലിച്ചത്.

edapadi palani swami

തെലങ്കാന, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ എംഎൽഎമാരുടെ ശമ്പളം വർധിപ്പിച്ചതിന്റെ പിന്നാലെയാണ് തമിഴ്നാട്ടിലും ശമ്പളം വർധിപ്പിച്ചത്. നിലവിൽ തെലങ്കാനയിലാണ് ജനപ്രതിനിധികൾക്ക് ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിലാണ് തെലങ്കാനയിലെ എംഎൽഎമാരുടെ ശമ്പളം പ്രതിമാസം 2.5 ലക്ഷമാക്കി ഉയർത്തിയത്. ഡൽഹിയിലെ ജനപ്രതിനിധികൾക്ക് അലവൻസ്, ബില്ലുകൾ എന്നിവ ഉൾപ്പെടെ പ്രതിമാസം 2.1 ലക്ഷമാണ് ശമ്പളം.അതിനിടെ, രാജ്യസഭയിലെ എംപിമാരുടെ ശമ്പളം ഉയർത്തണമെന്ന് സമാജ്‍വാദി പാർട്ടി എംപി നരേഷ് അഗർവാൾ ആവശ്യപ്പെട്ടു. ഏഴാം ശമ്പള പരിഷ്കരണം വന്നതോടെ തങ്ങളുടെ ശമ്പളം സെക്രട്ടറിമാരേക്കാള്‍ കുറവാണെന്നും അദ്ദേഹം അറിയിച്ചു.

English summary
Tamil Nadu MLAs today approved a 100 per cent salary hike for themselves. The MLAs would now get a monthly salary of Rs 1.5 lakh, a massive hike from their previous salary of Rs 55,000 per month.
Please Wait while comments are loading...