കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗളൂരും ബെംഗളൂരുവിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. ദില്ലിയില്‍ ചൂട് കൂടും

  • By Desk
Google Oneindia Malayalam News

ദില്ലി: വരും ദിവസങ്ങളിലും കര്‍ണാടകയുടെ പലഭാഗങ്ങളിലും മഴ തുടര്‍ന്നേക്കും. ജൂണ്‍ 20 ന് മംഗളൂരുവിലും ബെംഗളൂരുവിലും ഉഡുപ്പിയിലും ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം തെക്കന്‍ കര്‍ണാടകത്തില്‍ മഴയുടെ ശക്തി കുറഞ്ഞേക്കും. 21 ന് ബെംഗളൂരുവില്‍ ശക്തമായ ഇടിയുണ്ടാകുമെന്നും വകുപ്പ് അറിയിച്ചു.

 rainbangalore

അതേസമയം ദില്ലിയില്‍ വരും ദിവസങ്ങളിലും ചൂട് കനക്കും. ദില്ലിയിലെ ഉയര്‍ന്ന താപനില ഇന്ന് 41 ഡിഗ്രി സെല്‍ഷ്യല്‍സ് ആയിരിക്കും. അതേസമയം 36ശതമാനമായിരിക്കും ഹ്യുമിഡിറ്റി. ഹൈദരാബാദില്‍ ശക്തമായ ഇടിയോട് കൂടിയ മിന്നലിന് സാധ്യത ഉണ്ട്. കൊങ്കണ്‍ ,ഗോവ മേഖലകളിലും മധ്യ മഹാരാഷ്ട്ര, വിദര്‍ഭ, അന്തമാന്‍ നിക്കോബാര്‍ ഐലന്‍റ്, ലക്ഷദ്വീപ്, ദക്ഷിണ ചണ്ഡീഗഡ്, തെലുങ്കാന എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട്.

അടുത്ത 24 മണിക്കൂറില്‍ മുംബൈയില്‍ മഴയുടെ ശക്തി കുറയും. അതേസമയം ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ പെയ്തേക്കും. മുംബൈയിലെ ഉയര്‍ന്ന താപനില 32 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

English summary
Scattered thunderstorms likely in Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X