കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2ജി സ്പെക്ട്രം വിധി; തമിഴ്നാടിൽ ബിജെപി-ഡിഎംകെ കൂട്ടുകെട്ടിന് വഴിവെക്കുന്നു?

സന്ദർശനവേളയിൽ ഡിഎംകെ അധ്യക്ഷൻ കരുണാനിധിയെ സന്ദർശിച്ചത് ഡിഎംകെ ബിജെപി കൂട്ടുകെട്ട് സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് തുടക്കമായത്.

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: 2 ജി സ്പെക്ട്രം വിധിയിലൂടെ തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിന് വഴിവയ്ക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെ ഏറെ പിടിച്ചു കുലുക്കിയ ടുജി സ്പെക്ട്രം കേസിൽ ഡിഎംകെ നേതാക്കളായ എ രാജയും കരുണാനിധിയുടെ മകളും എംപിയുമായ കനിമൊഴിയേയും സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയതിനു പിന്നാലെയാണ് പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിന് കളമൊരുങ്ങുന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വരുന്നത്.

 ആർകെ നഗറിൽ ദിനകരന് വ്യക്തമായ ലീഡ്; വോട്ടെണ്ണൽ കേന്ദ്രത്തിൽ സംഘർഷം ആർകെ നഗറിൽ ദിനകരന് വ്യക്തമായ ലീഡ്; വോട്ടെണ്ണൽ കേന്ദ്രത്തിൽ സംഘർഷം

modi- karunanidi

കഴിഞ്ഞ മാസം ചെന്നെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിൽ എത്തിയിരുന്നു. സന്ദർശന വേളയിൽ ഡിഎംകെ അധ്യക്ഷൻ കരുണാനിധിയെ സന്ദർശിച്ചതിനു ശേഷമാണ് ഡിഎംകെ ബിജെപി കൂട്ടുകെട്ട് സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് തുടക്കമായത്. മോദിയേയും ബിജെപിയേയും അടച്ച ആക്ഷേപിക്കുന്നതിൽ ഡിഎംകെ ഒട്ടും പിന്നിലല്ലായിരുന്നു. എന്നാൽ മോദിയുടെ കരുണാനിധി സന്ദർശനത്തിനു ശേഷം സ്റ്റാലിന്റെ വിമർശനത്തിന് മൂർച്ഛ കുറഞ്ഞത് ഏറെ ശ്രദ്ധേയമാണ്. എന്നാൽ മോദിയുടെ സന്ദർശനത്തിനു ശേഷം അതിനൊരു അയവ് വന്നിട്ടുണ്ട്.

മോദിയുടെ സന്ദർശനം

മോദിയുടെ സന്ദർശനം

കഴിഞ്ഞ രണ്ടു മാസത്തിനു മുൻപ് മോദിയും കരുണാനിധിയും തമ്മിലുള്ള കൂടിക്കാഴ്ചയാണ് 2 ജി സ്പെക്രടത്തിന്റെ തലവര തന്നെ മാറ്റിയത്. മോദി- കരുണാനിധി കൂടിക്കാഴ്ച മുൻകൂട്ടി നിശ്ചയിച്ചതല്ലായിരുന്നു. മോദിയുടെ അപ്രതീക്ഷിത സന്ദർശനത്തെ തുടർന്ന് വിദേശത്തായിരുന്ന ഡിഎംകെ വർക്കിംഗ് ചെയർമാനും പ്രതിപക്ഷ നേതാവുമായ എംകെ സ്റ്റാലിൻ ചെന്നൈയിലേയ്ക്ക് ഉടൻ ലാൻഡ് ചെയ്യുകയായിരുന്നു.

റെയ്ഡിനു കാരണം

റെയ്ഡിനു കാരണം

നരേന്ദ്ര മോദി- കരുണാനിധി സന്ദർശനത്തിനു ശേഷമാണ് ശശികല പക്ഷത്തിന്റെ പക്കലുള്ള ജയടിവി ആസ്ഥാനത്തും ചിന്നമ്മയുടെ ബന്ധുവീടുളിലും ആദായ നികുതി വകുപ്പ് പരിശേധന നടത്തിയത്. കോടിക്കണക്കിന് രൂപ വിലയിലുള്ള വസ്തു വകകൾ കണ്ടെത്തിയിരുന്നു. വ്യാജ കേസുകൾ ചമച്ച് കേന്ദ്രം തങ്ങളെ ഇല്ലാതാക്കുവാൻ നോക്കുകയാണെന്നു അണ്ണാഡിഎംകെ നേതാവും വികെ ശശികലയുടെ അനന്തരവനുമായ ടിടിവി ദിനകരൻ അന്ന് ആരോപിച്ചിരുന്നു . ഇവിടെ എന്താണ് സംഭവിക്കുന്നതെന്നു ജനങ്ങൾ കാണുന്നുണ്ട് സത്യം അവർക്ക് മനസിലാകും. ഇത്തരത്തിലുള്ള റെയ്ഡ് നടത്തി തങ്ങളെ ഇല്ലാതാക്കാൻ കഴിയുമെന്നത് സർക്കാരിന്റെ സ്വപ്നം മാത്രമാണെന്നും ടിടിവി കൂട്ടിച്ചേർത്തു. എന്നാൽ ഇന്നത്തെ രാഷ്ട്രീയ കലാവസ്ഥയിൽ റെയ്ഡിനു പിന്നിൽ മോദി -കലൈഞ്ജർ കൂടിക്കാഴ്ചയോണോ എന്ന സംശയം ഉയർന്നു വരുന്നുണ്ട്.

ആദ്യം അണ്ണാഡിഎംകെയോടൊപ്പം

ആദ്യം അണ്ണാഡിഎംകെയോടൊപ്പം

ജയലളിതയുടെ മരണത്തോടെ അണ്ണാഡിഎംകെ ഇരു ചേരികളിലായി പിരിഞ്ഞെങ്കിലും ഒപിഎസ്- ഇപിഎസ് ലയനം ബിജെപിയുടെ അറിവോടെയായിരുന്നു. കേന്ദ്രത്തിൽ അണ്ണാഡിഎംകെയ്ക്ക് മന്ത്രി സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് ലഭിക്കുകയുണ്ടായില്ല. ശശികല-ദിനകരൻ പക്ഷവും ഒപിഎസ്- ഇപിഎസ് പക്ഷവും തമ്മിലുള്ള സംഘർഷം കണിക്കിലെടുത്തു ഡിഎംകെയുമായുള്ള കൂട്ടുകെട്ടാണ് പാർട്ടിയ്ക്ക് നല്ലെതെന്ന സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലാണ് ചുവടു മാറ്റത്തിന് പിന്നിലെ കാരണമായി വിലയിരുത്തുന്നത്.

ലോകസഭ തിരഞ്ഞെടുപ്പ്

ലോകസഭ തിരഞ്ഞെടുപ്പ്

വരാൻ പോകുന്ന ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ബിജെപി -ഡിഎംകെ കൂട്ടുകെട്ടെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ദേശീയ തലത്തിൽ കോൺഗ്രസിന് ഏറെ തലവേദന സൃഷ്ടിച്ച കേസായിരുന്നു ടുജി. ഇത് കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യ പ്രതിപക്ഷമായിരുന്ന ബിജെപി മുതലെടുത്തിരുന്നു. ആർകെ നഗറിൽ പ്രതിപക്ഷ പാർട്ടികൾ എല്ലാം തന്നെ ഡിഎംകെയെ പിൻതാങ്ങിയത് ബിജെപി നേതൃത്വത്തിന് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്. അതേസമയം 2 ജി വിധി വന്നതിനു ശേഷം കരിമെഴി ആദ്യം വിളിച്ചവരിലൊരാൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയാണെന്നതും ശ്രദ്ധേയമാണ്.

English summary
Though the acquittal of 2G accused+ is a setback to BJP as the party has made this a major issue against Congress, the verdict may open the door to a rapprochement with old ally DMK in terms of the potentially fluid political situation in Tamil Nadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X