കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ പിടിയിലായ അനധികൃത താമസക്കാര്‍ ഏഴ് ലക്ഷം! അറസ്റ്റിലായവരില്‍ മലയാളികളുള്‍പ്പെടെ നിരവധി ഇന്ത്യക്കാരും

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദിയില്‍ ആവശ്യമായ രേഖകളില്ലാതെ താമസിക്കുകയും തൊഴിലെടുക്കുകയും ചെയ്ത പ്രവാസികളെ കണ്ടെത്തുന്നതിന് സുരക്ഷാ വിഭാഗം നടത്തുന്ന റെയിഡുകളില്‍ പിടിക്കപ്പെട്ടവരുടെ എണ്ണം ഏഴ് ലക്ഷമായി. സൗദി ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പരിശോധനയില്‍ റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് സൗദിയില്‍ കഴിയുന്നവരാണ് പിടിയിലായതെന്ന് പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. ഇവരില്‍ നൂറുകണക്കിന് മലയാളികളുള്‍പ്പെടെ നിരവധി ഇന്ത്യക്കാരും ഉള്‍പ്പെടും.

മദനിയുടെ ആരോഗ്യനില അതീവഗുരുതരം! ജീവൻ അപകടത്തിലായേക്കാം... കേരളത്തിലേക്ക് കൊണ്ടുവരണം...
ഇതിനകം പിടിയിലായവരില്‍ 4.9 ലക്ഷത്തിലേറെ പേര്‍ താമസ വിസയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുടെ പേരിലാണ് കുടുങ്ങിയത്. ബാക്കി വരുന്ന ഒന്നര ലക്ഷത്തോളം പേര്‍ വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പിടിയിലായവരാണ്. നിയമവിരുദ്ധമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച് പിടിയിലായവര്‍ 62,000ത്തോളം വരും.

 saudi

രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറാനുള്ള ശ്രമത്തില്‍ 10,000ത്തോളം പേരാണ് സുരക്ഷാസേനയുടെ പിടിയിലായത്. ഇവരില്‍ 63 ശതമാനത്തോളം പേര്‍ യമനികളാണ്. 34 ശതമാനം പേര്‍ എത്യോപ്യക്കാരും ബാക്കിയുള്ളവര്‍ വിവിധ രാജ്യക്കാരുമാാണ്. അതേസമയം, രാജ്യത്തിനു പുറത്തേക്ക് നിയമവിരുദ്ധമായി അതിര്‍ത്തിവഴി പുറത്തുകടക്കാന്‍ ശ്രമിച്ച 529 പേരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയുണ്ടായി.

നിയമവിരുദ്ധ താമസക്കാര്‍ക്ക് യാത്രാ-പാര്‍പ്പിട സൗകര്യം ഒരുക്കിയതിന് 1400റോളം പേര്‍ അറസ്റ്റിലായി. ഇവരില്‍ ഇരുനൂറിലേറെ പേര്‍ സൗദികളാണ്. പിടിയിലായി നിയമനടപടികള്‍ നേരിടുന്ന 13,000ത്തിലേറെ പേരില്‍ മൂവായിരത്തിലേറെ പേര്‍ സ്തീകളാണെന്നും അധികൃതര്‍ വ്യക്തമാക്കി.

നിയമവിരുദ്ധ താമസക്കാര്‍ക്ക് രാജ്യം വിടാന്‍ നല്‍കിയ പൊതുമാപ്പ് കാലാവധിയായ 2017 നവംബര്‍ 15 മുതലാണ് അതിനു ശേഷവും രാജ്യത്ത് നിയമവിരുദ്ധമായി തങ്ങുന്ന വിദേശികള്‍ക്കായുള്ള പരിശോധന ശക്തമാക്കിയത്. നിയമവിരുദ്ധ താമസക്കാരില്ലാത്ത രാഷ്ട്രം എന്ന പേരില്‍ നടത്തുന്ന പരിശോധനാ കാംപയിനില്‍ സൗദിയിലെ 19 മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്.

ശീതസമരകാലം തിരിച്ചുവരുന്നു? പുതിയ ആണവായുധങ്ങള്‍ നിര്‍മിച്ചതായി റഷ്യശീതസമരകാലം തിരിച്ചുവരുന്നു? പുതിയ ആണവായുധങ്ങള്‍ നിര്‍മിച്ചതായി റഷ്യ

യമന്‍ യുദ്ധം- സൗദിക്കെതിരേ യുഎസ് സെനറ്റര്‍മാര്‍യമന്‍ യുദ്ധം- സൗദിക്കെതിരേ യുഎസ് സെനറ്റര്‍മാര്‍

English summary
Nearly 700,000 people have been arrested for immigration and labor violations since Mar. 29, 2017, the Department of Public Security said on Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X