
മങ്കിപോക്‌സിന്റെ പുതിയ പേര് ട്രംപ്-22 ആകുമോ? ലോകാരോഗ്യ സംഘടനക്ക് മുന്നില്‍ നിര്‍ദേശം
ജനീവ: മങ്കിപോക്‌സിന് പുതിയ പേര് കണ്ടെത്താന്‍ തീരുമാനിച്ചതിന് പിന്നാലെ പൊതുജനങ്ങളില്‍ നിന്നും ആരോഗ്യവിദഗ്ധരില്‍ നിന്നും നിരവധി നിര്‍ദേശങ്ങള്‍ ലഭിച്ചതായി ലോകാരോഗ്യ സംഘടന. പോക്‌സി, മക്‌പോക്‌സ്‌ഫേസ്, ട്രംപ്-22, എംപോക്‌സ് എന്നിവയാണ് ലോകാരോഗ്യ സംഘടനയ്ക്ക് ലഭിച്ച പേരുകളില്‍ മുന്‍തൂക്കം ലഭിക്കുന്നത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.
സാധാരണഗതിയില്‍ മിക്കപ്പോഴും, ഒരു സാങ്കേതിക സമിതി രഹസ്യമായാണ് ഇത്തരം രോഗങ്ങളുടെ പേരുകള്‍ തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ ലോകാരോഗ്യ സംഘടന ഇത്തവണ ഈ പ്രക്രിയ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചു. തുടക്കത്തിലെ മന്ദഗതിക്ക് ശേഷം, അക്കാദമിക് വിദഗ്ധര്‍, ഡോക്ടര്‍മാര്‍, സ്വവര്‍ഗ്ഗാനുരാഗ കമ്മ്യൂണിറ്റി ആക്ടിവിസ്റ്റ് എന്നിവരുള്‍പ്പെടെ നിരവധി ആളുകളില്‍ നിന്ന് ഇപ്പോള്‍ ഡസന്‍ കണക്കിന് നിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടനക്ക് ലഭിച്ചിട്ടുണ്ട്.

ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ എമര്‍ജന്‍സി ഫിസിഷ്യന്‍ ജെറമി ഫോസ്റ്റ് സമര്‍പ്പിച്ച സാങ്കേതികമായ പേരുകള്‍ മുതല്‍ (OPOXID22) മുതല്‍ ബോട്ടി മക്ബോട്ട്ഫേസിന്റെ സൂചനയില്‍ ആന്‍ഡ്രൂ യി സമര്‍പ്പിച്ച (പോക്‌സി മക്പോക്സ്ഫേസ്) പരിഹാസ്യമായ പേരുകള്‍ വരെ അതില്‍ ഉള്‍പ്പെടുന്നു. അതേസമയം മങ്കിപോക്‌സിന് പുതിയ പേരിടാനുള്ള സമ്മര്‍ദ്ദം ശക്തമാകുകയാണ്.

വൈറസിന്റെ യഥാര്‍ത്ഥ ഹോസ്റ്റ് കുരങ്ങുകള്‍ അല്ലാത്തതിനാല്‍ ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിമര്‍ശകര്‍ പറയുന്നു. നിലവിലെ പേര് വംശീയമായി ഉപയോഗിക്കുമെന്ന ആശങ്കക്കിടയില്‍ നിഷ്പക്ഷവും വിവേചനരഹിതവും അപകീര്‍ത്തികരമല്ലാത്തതുമായ പേര് വേണമെന്ന് ചില ശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടിരുന്നു.

ഈ വര്‍ഷം വരെ, കുരങ്ങുപനി പ്രധാനമായും പടിഞ്ഞാറന്‍, മധ്യ ആഫ്രിക്കയിലെ ഒരു കൂട്ടം രാജ്യങ്ങളില്‍ മാത്രമാണ് പടര്‍ന്നത്. കുരങ്ങുപനിക്ക് ഒരു പുതിയ പേര് കണ്ടെത്തുന്നത് വളരെ പ്രധാനമാണ്, കാരണം ഒരു ഗ്രൂപ്പിനും ഒരു പ്രദേശത്തിനും ഒരു രാജ്യത്തിനും മൃഗത്തിനും ഒരു കുറ്റവും ഉണ്ടാക്കാതിരിക്കാനുള്ള ഏറ്റവും നല്ല സമ്പ്രദായമാണിത്, ലോകാരോഗ്യ സംഘടനയുടെ വക്താവ് ഫഡെല ചൈബ് പറഞ്ഞു. ലോകാരോഗ്യ സംഘടന ഈ വിഷയത്തില്‍ വളരെയധികം ആശങ്കാകുലരാണ്.
Recommended Video

ആരേയും കളങ്കപ്പെടുത്താത്ത ഒരു പേര് കണ്ടെത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാനഡയിലെ മോണ്‍ട്രിയലില്‍ ഇതിനകം തന്നെ ഈ പേര് ഉപയോഗിക്കുന്ന ആരോഗ്യ സംഘടനയായ റെസോയുടെ ഡയറക്ടര്‍ സാമുവല്‍ മിറിയല്ലോ സമര്‍പ്പിച്ച എംപോക്‌സ് (Mpox) ആണ് ഇതുവരെയുള്ള ഏറ്റവും ജനപ്രിയമായ നിര്‍ദേശങ്ങളിലൊന്ന്.

മറ്റൊരു നിര്‍ദ്ദേശം, ട്രംപ് -22 ആണ്. കൊറോണ വൈറസിന് 'ചൈനീസ് വൈറസ്' എന്ന വിവാദ പദം ഉപയോഗിച്ച മുന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരാമര്‍ശിക്കുന്ന തരത്തിലാണ് ഇത്. എന്നാല്‍ അതിന്റെ രചയിതാവ് ഇത് കൊണ്ട് Toxic Rash of Unrecognized Mysterious Provenance of 2022 എന്നാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കി.

സ്വവര്‍ഗ്ഗാനുരാഗി സമൂഹത്തെ പരിഹസിക്കുന്ന നിര്‍ദേശങ്ങളും നേരത്തെ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ലോകാരോഗ്യസംഘടന സൈറ്റില്‍ നിന്ന് അത് നീക്കം ചെയ്തു. രോഗങ്ങളുടെ അന്താരാഷ്ട്ര വര്‍ഗ്ഗീകരണത്തിന് കീഴില്‍ നിലവിലുള്ള രോഗങ്ങള്‍ക്ക് പുതിയ പേരുകള്‍ നല്‍കുന്നതിന് ലോകാരോഗ്യ സംഘടന ഉത്തരവുണ്ട്.
തുടര്ച്ചയായി അവധിദിനങ്ങള്; ഒറ്റദിവസം ഗുരുവായൂരില് വഴിപാട് വഴി ലഭിച്ചത് 75.10 ലക്ഷം രൂപ!

ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ നിന്ന് റോമന്‍ അക്കങ്ങളാക്കി മാറ്റിക്കൊണ്ട്, മങ്കിപോക്‌സ് വൈറസ് വകഭേദങ്ങള്‍ ഇതിനകം പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. നിര്‍ദ്ദേശങ്ങളില്‍ അവയുടെ ശാസ്ത്രീയ സാധുത, അവയുടെ സ്വീകാര്യത, അവയുടെ ഉച്ചാരണം, കൂടാതെ അവ വ്യത്യസ്ത ഭാഷകളില്‍ ഉപയോഗിക്കാമോ എന്നെല്ലാം പരിശോധിച്ച് തീരുമാനിക്കുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

ഞങ്ങള്‍ പരിഹാസ്യമായ ഒരു പേരുമായി വരില്ലെന്ന് എനിക്ക് ഉറപ്പുണ്ട്, ചൈബ് പറഞ്ഞു. 1958 ലാണ് കുരങ്ങുപനി ആദ്യമായി കണ്ടെത്തിയത്, രോഗലക്ഷണങ്ങള്‍ കാണിക്കുന്ന ആദ്യത്തെ മൃഗത്തിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. 80-ലധികം രാജ്യങ്ങളില്‍ നിന്ന് 32,000-ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ലോകാരോഗ്യ സംഘടന കഴിഞ്ഞ മാസം നിലവിലെ വ്യാപനത്തില്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ബാര്‍ബി ഡോളിനെ പോലെ ഉണ്ടല്ലോ..; വീണ്ടും ഞെട്ടിച്ച് റായ് ലക്ഷ്മി, വൈറല്‍ ചിത്രങ്ങള്‍