കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിപ്പിക്കുന്ന 'ബ്ലൂ വെയ്ല്‍ ഗെയിം'... ആദ്യം ശരീരം മുറിക്കണം; ഒടുവില്‍ ആത്മഹത്യ ചെയ്യണം

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

മോസ്‌കോ: ഇന്റര്‍നെറ്റില്‍ ഒരുപാട് വിനോദോപാധികളുണ്ട്, ഗെയിമുകളുണ്ട്. പോക്കെമോനും ക്ലാഷ് ഓഫ് ക്ലാന്‍സും ഒക്കെ ആളുകളെ ഏറെ ആകര്‍ഷിച്ചിവയാണ്. എന്നാല്‍ ഇപ്പോള്‍ പറയാന്‍ പോകുന്നത് തികച്ചും ഭീകരമായ ഒരു 'ഗെയിമിനെ' കുറിച്ചാണ്.

ബ്ലൂ വെയ്ല്‍- നീലത്തിമിംഗലം- ഗെയിം എന്നാണ് ഇതിന്റെ പേര്. കൗമാരക്കാരെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചാണ് ഈ അതിഭീകര ഗെയിം.

അമ്പത് ദിവസം നീണ്ടുനില്‍ക്കുന്നതാണിത്. ഏറ്റവും ഒടുവില്‍ മത്സരാര്‍ത്ഥിയെ ജീവത്യാഗത്തിന് വെല്ലുവിളിക്കുക. നൂറിലധികം കൗമാരക്കാരാണ് ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ഇരകളായി റഷ്യയില്‍ മാത്രം ജീവിതം അവസാനിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 ബ്ലൂ വെയ്ല്‍ ഗെയിം

കൗമാരക്കാരെ ആകര്‍ഷിച്ച് ഗെയിമില്‍ പങ്കാളികളാക്കി ഒടുവില്‍ ആത്മഹത്യ ചെയ്യിക്കുകയാണ് ഇവരുടെ രീതി. എന്താണ് ഇവരുട ലക്ഷ്യം എന്ന് ഇപ്പോഴും വ്യക്തമല്ല.

എവിടെ നിന്ന്?

ഏത് രാജ്യത്ത് നിന്നാണ് ബ്ലൂ വെയ്ല്‍ ഗെയിം ഓപ്പറേറ്റ് ചെയ്യുന്നത് എന്ന കാര്യത്തിലും ഇപ്പോഴും സ്ഥിരീകരണമില്ല. പക്ഷേ ിവര്‍ ലക്ഷ്യമിടുന്നത് കൗമാരക്കാരായ കുട്ടികളെയാണ്.

അംഗങ്ങള്‍ക്ക് മാത്രം

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സീക്രട്ട് ഗ്രൂപ്പ് ആയിട്ടാണ് ഇവര്‍ പ്രത്യക്ഷപ്പെടുക. ഗ്രൂപ്പിലെ അംഗങ്ങള്‍ക്കായിട്ടാണ് മത്സരങ്ങള്‍.

ഹൊറര്‍ സിനിമകളില്‍ തുടക്കം

ഹൊറര്‍ സിനിമകള്‍ ഒറ്റയ്ക്ക് കാണാനാകുമോ എന്ന വെല്ലുവിളിയാണ് ആദ്യ ഘട്ടം. അത് പൂര്‍ത്തിയാക്കിയാല്‍ പിന്നെ ശരീരത്തില്‍ സ്വയം മുറിവേല്‍പിക്കല്ലാണ് അടുത്ത് പരിപാടി.

ഫോട്ടോ ഇടണം... തെളിവിന്

സ്വയം മുറിവേല്‍പിച്ചാല്‍ മാത്രം പോര, അതിന്റെ ചിത്രങ്ങള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയും വേണം. തിമിംഗലത്തിന്റെ രൂപത്തില്‍ ശരീരത്തില്‍ മുറിവേല്‍പിച്ച ചിത്രങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ പലയിടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്.

ആത്മഹത്യ

അമ്പത് ദിവസങ്ങള്‍ നീളുന്ന, അമ്പത് ഘട്ടങ്ങളാണത്രെ ഇതില്‍ ഉള്ളത്. ഏറ്റവും ഒടുവില്‍ സ്വയം ജീവനെടുക്കാനായിരിക്കും വെല്ലുവിളി. അത് കേട്ട് അനേകം കുട്ടികള്‍ ഇതിനകം തന്നെ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യയില്‍ മാത്രം 130 കുട്ടികള്‍

2015-2016 വര്‍ഷങ്ങളില്‍ റഷ്യയില്‍ നടന്ന കുട്ടികളുടെ ആത്മഹത്യത്തില്‍ 130 എണ്ണം ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ഭാഗമായിട്ടാണോ എന്ന സംശയം ആണ് ഇപ്പോള്‍ ഉയരുന്നത്.

15 കാരിയുടെ ആത്മഹത്യ

ഇന്‍സ്റ്റാഗ്രാമില്‍ ഒരു നീലത്തിമിംഗലത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തതിന് ശേഷം ആണ് യൂലിയ കോണ്‍സ്റ്റാന്റിനോവ എന്ന 15 കാരി ആത്മഹത്യ ചെയ്തത്. ഇതിന് പിന്നില്‍ ബ്ലൂ വെയ്ല്‍ ഗെയിം തന്നെ ആണെന്ന് സംശയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും നിലവിലുണ്ട്.

ഭീതിയില്‍

ഒറ്റ നോട്ടത്തില്‍ ശ്രദ്ധയില്‍ പെടുന്നതല്ല ഈ ഗെയിം എന്നതാണ് ഏറ്റവും ഭീകരം. കുട്ടികള്‍ ഈ സംഘത്തിന് കീഴ്‌പ്പെട്ടോ എന്ന കാര്യം രക്ഷിതാക്കള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാനും കഴിയില്ല.

ലോകം മുഴുവനും

റഷ്യയില്‍ മാത്രമല്ല, ലോകത്തിന്റെ പല ഭാഗത്തും ഈ ഗൂഢവിനോദവുമായി ബ്ലൂ വെയ്‌ലിന്റെ ഇന്റര്‍നെറ്റ് ശൃംഘല പരന്നുകിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
There are fears that vulnerable youngsters are being swayed to take their own lives through sick social media accounts, with one teenager pulled from the edge of a block of flats as he prepared to jump to “win” the twisted game.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X