കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാരന്‍ അമേരിക്കന്‍ പ്രസിഡന്റാകുമോ?

  • By Soorya Chandran
Google Oneindia Malayalam News

വാഷിങ്ടണ്‍: ഒരു ഇന്ത്യ.ക്കാരന് ഏമേരിക്കന്‍ പ്രസിഡന്റ് ാകാന്‍ പറ്റുമോ....? ആഫ്രിക്കന്‍ കറുത്ത വര്‍ഗ്ഗക്കാരന്റെ വംശപാരമ്പര്യമുള്ള ബരാക് ഒബാമക്ക് ആകാമെങ്കില്‍ ഒരു ഇന്ത്യന്‍കാരന് അമേരിക്കന്‍പ്രസിഡന്റ് ആകുന്നതില്‍ എന്താണ് തെറ്റ്?

തമാശ പറഞ്ഞതല്ല. ഒരു ഇന്ത്യന്‍ വംശജന്‍ അമേരി്ക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ആരെന്നല്ലേ...ബോബി ജിന്‍ഡാല്‍.

Bobby Jindal

നിലവില്‍ ലൂസിയാന ഗവര്‍ണര്‍ ആണ് കക്ഷി. വലിയ യാഥാസ്ഥിതിക വാദിയായ ജിന്‍ഡാല്‍ സ്വവര്‍ഗ്ഗ രതിയേയും ഗര്‍ഭച്ഛിദ്രത്തേയും ശക്തമായി എതിര്‍ക്കുന്ന കക്ഷിയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയടെ സ്ഥാനാര്‍ത്തിയായി ജിന്‍ഡാല്‍ മത്സരിക്കാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു സ്വകാര്യ ചാനലിലെ പരിപാടിയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സെനറ്റ് അംഗമായ ഡേവിഡ് വിറ്ററാണ് ജിന്‍ഡാലിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് പറഞ്ഞത്.

ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത അമര ജിന്‍ഡാലിന്റേയും രാജ്പാല്‍ ജിന്‍ഡാലിന്റേയും മകനാണ് ബോബി ജിന്‍ഡാന്‍. ജോര്‍ജ്ജ് ബുഷ് അമേരിക്കന്‍ പ്രസിഡന്റ് ആയിരിക്കെയാണ് ജിന്‍ഡാല്‍ ശ്രദ്ധ നേടിത്തുടങ്ങിയത്. അന്ന് ആരോഗ്യവിഭാഗം സെക്രട്ടറിയുടെ മുഖ്യ ഉപദേശകന്‍ ആയിരുന്നു.

പിന്നീട് 2003 ല്‍ ലൂസിയാനയില്‍ നിന്ന് ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടു. അടുത്ത വര്‍ഷം പ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2007 ല്‍ നടന്ന ഗവര്‍ണ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സര രംഗത്തെത്തിയ ജിന്‍ജാലിന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. 2011 ലും വിജയം തുണച്ചു.

ഇതിനിടെ കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ജിന്‍ഡാലിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇത്തവണ ജിന്‍ഡാല്‍ മത്സരരംഗത്ത് ഉണ്ടാകുമെന്ന് തന്നെയാണ് സൂചനകള്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഏറെ ജനപിന്തുണയുള്ള നേതാക്കളില്‍ ഒരാളാണ് ജിന്‍ഡാല്‍. ജനുവരിയില്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തീരുമാനം ഉണ്ടാകും എന്നാണ് സൂചന.

English summary
Top Republican leader and current Governor of Louisiana Bobby Jindal is planning to run for president in 2016, a top US Senator from his home State has said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X