കലിയടങ്ങാതെ ഇര്‍മ, ഫ്‌ളോറിഡയില്‍ നിന്ന് കൂട്ടപലായനം, കുടുങ്ങിക്കിടക്കുന്നവരില്‍ ഇന്ത്യക്കാരും

Subscribe to Oneindia Malayalam
cmsvideo
  ഇനിയും കലിയടങ്ങാതെ ഇര്‍മ ചുഴലിക്കാറ്റ്‌ | Oneindia Malayalam

  വാഷിങ്ടണ്‍: കരീബിയന്‍ തീരങ്ങളില്‍ നാശം വിതച്ചതിനു ശേഷം അമേരിക്കയില്‍ സംഹാര ശേഷിയുമായി എത്തിയ ഇര്‍മ ചുഴലിക്കാറ്റിന്റെ കലിയടങ്ങുന്നില്ല. ഇര്‍മ്മയെ ഭയക്കണമെന്നും ഫ്‌ളോറിഡയുടെ തീരപ്രദേശത്തു നിന്നും 5 മില്യന്‍ ആളുകളോട് ഒഴിഞ്ഞു പോകണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യക്കാരായ ആയിരക്കണക്കിന് ആളുകള്‍ക്കും ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

  ഫ്‌ളോറിഡയില്‍ ചൊവ്വാഴ്ചയോടെ ഭൂചനലമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇര്‍മ ഫ്‌ളോറിഡയില്‍ വന്‍ നാശനഷ്ടങ്ങളുണ്ടാക്കുമെന്നാണ് കാലാവസ്ഥാ വിഗഗ്ധര്‍ പറയുന്നത്. ഫ്ളോറിഡയിലെവിമാനത്താവളങ്ങളിലും പെട്രോള്‍ പമ്പുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

  സൂക്ഷിക്കണം

  സൂക്ഷിക്കണം

  5.6 മില്യന്‍ ആളുകളോടാണ്, അതായത് സംസ്ഥാനത്തെ ജനസംഖ്യയുടെ കാല്‍ ഭാഗം വരുന്ന ആളുകളോടാണ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒഴിഞ്ഞു പോകാത്തവരുടെ അടുത്തേക്ക് ഇര്‍മ ആഞ്ഞടിക്കാന്‍ തുടങ്ങിയാല്‍ പിന്നെ സുരക്ഷാ സഹായങ്ങളൊന്നും എത്തില്ലെന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

  ഇന്ത്യക്കാരും

  ഇന്ത്യക്കാരും

  ആയിരക്കണക്കിന് ഇന്ത്യൻ വംശജർ താമസിക്കുന്ന അമേരിക്കൻ സംസ്ഥാനമാണ് ഫ്‌ളോറിഡ. ഇവർക്കും ഒഴിഞ്ഞു പോകാനുള്ള നിർദ്ദേശം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിമാനത്താവളങ്ങളിലും പെട്രോൾ പമ്പുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

   കൂട്ടപലായനം

  കൂട്ടപലായനം

  കരീബിയന്‍ ദ്വീപുകളില്‍ വന്‍നാശനഷ്ടം വിതച്ച ശേഷമാണ് ഇര്‍മ ഫ്ളോറിഡ തീരത്തെത്തുന്നത്. ഇര്‍മയില്‍ നിന്നും രക്ഷനേടാന്‍ ഫ്‌ളോറിഡയില്‍ നിന്നും ഇതിനോടകം 56 ലക്ഷം ആളുകളെ ഒഴിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടപലായനങ്ങളിലൊന്നാണിതെന്നും വിലയിരുത്തപ്പെടുന്നു.

  വൻ സംഹാര ശേഷി

  വൻ സംഹാര ശേഷി

  മണിക്കൂറിൽ 209 മുതൽ 251 കിലോമീറ്റർ വരെ ആഞ്ഞടിക്കാൻ ശേഷിയുള്ളതാണ് കാറ്റഗറി 4 ൽ പെട്ട കൊടുങ്കാറ്റുകൾ. കാറ്റഗറി 5ൽ പെട്ട കാറ്റുകൾ മണിക്കൂറിൽ 252 കിലോമീറ്റർ വേഗതക്കു മുകളിൽ ആഞ്ഞടിക്കും.

  ചരിത്രം മുന്നില്‍

  ചരിത്രം മുന്നില്‍

  അത്ലാന്റിക് സമുദ്രത്തിലെ കേപ് വെര്‍ദ് ദ്വീപുകള്‍ക്ക് സമീപം നിന്നാണ് ഇര്‍മ രൂപം കൊണ്ടത്. ഇര്‍മ ശക്തിയാര്‍ജ്ജിച്ചതിനെത്തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്‌ളോറിഡയിലെയും പ്യൂര്‍ട്ടോറിക്കോയിലെയും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിയിരുന്നു.

  ഹാര്‍വിക്കു പിറകേ ഇര്‍മ

  ഹാര്‍വിക്കു പിറകേ ഇര്‍മ

  അമേരിക്കന്‍ തീരങ്ങളില്‍ ഉഗ്രശേഷിയോടെ ആഞ്ഞടിച്ച ഹാര്‍വി ചുഴലിക്കാറ്റിനു തൊട്ടുപിന്നാലെയാണ് ഇര്‍മയെത്തുന്നത്. കരീബിയന്‍ ദ്വീപുകളില്‍ ആഞ്ഞടിച്ച ഇര്‍മ 14 പേരുടെ ജീവനെടുക്കുകയും കരീബീയയില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Hurricane Irma: Over 5 million people ordered to leave Florida

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്