കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖിനും വേണം ആണവ റിയാക്ടര്‍; സഹായിക്കണമെന്ന് വിദേശകാര്യമന്ത്രി

ഇറാഖിനും വേണം ആണവ റിയാക്ടര്‍; സഹായിക്കണമെന്ന് വിദേശകാര്യമന്ത്രി

  • By Desk
Google Oneindia Malayalam News

ന്യുയോര്‍ക്ക്: ഇറാഖിന് ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള സാങ്കേതിക സഹായം നല്‍കാന്‍ വിദേശ രാജ്യങ്ങളോട് ഇറാഖ് വിദേശകാര്യമന്ത്രി ഇബ്രാഹീം അല്‍ ജാഫരിയുടെ അഭ്യര്‍ഥന. യു.എന്‍ ജനറല്‍ അസംബ്ലിയിലാണ് ഇറാഖ് ഈ അഭ്യര്‍ഥന നടത്തിയത്. സമാധാന ആവശ്യങ്ങള്‍ക്കായി ആണവ റിയാക്ടര്‍ നിര്‍മിക്കാനുള്ള അവകാശം ഇറാഖിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ സദ്ദാം ഹുസൈന്റെ കാലത്ത് ആണവ റിയാക്ടര്‍ സ്ഥാപിക്കാനുള്ള ശ്രമം ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തിരുന്നു. 1981ലായിരുന്നു അത്. അതിന് ശേഷം ആണവായുധമുണ്ടെന്ന പേരിലായിരുന്നു ഇറാഖിനെതിരേ അമേരിക്കയുടെ നേതൃത്വത്തില്‍ 2003ല്‍ അധിനിവേശം നടത്തിയത്. പക്ഷെ, ആണവായുധത്തിന്റെ തെളിവുകള്‍ കണ്ടെത്താന്‍ അമേരിക്കക്ക് സാധിച്ചിരുന്നില്ല.

ibrahim-al-jaafari-24-1500869782-25-1506316419.jpg -Properties

ഇറാഖ് കൂടി ഒപ്പുവച്ച ആണവ നിര്‍വ്യാപന കരാര്‍ പ്രകാരം സമാധാന ആവശ്യങ്ങള്‍ക്കായുള്ള ആണവോര്‍ജ്ജ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ലെന്നും അല്‍ ജാഫരി ചൂണ്ടിക്കാട്ടി. ആണവായുധങ്ങള്‍ വികസിപ്പിക്കില്ലെന്ന നിബന്ധനയിലാണ് ആണവ ശക്തികളല്ലാത്ത രാജ്യങ്ങള്‍ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവച്ചത്. അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നീ ആണവ രാഷ്ട്രങ്ങളാവട്ടെ, ആണവ നിരായുധീകരണം നടത്തുമെന്ന് പ്രഖ്യാപിച്ചു. അതോടൊപ്പം ഊര്‍ജോല്‍പ്പാദനം, ചികില്‍സ തുടങ്ങിയ സമാധാനപരമായ ആവശ്യങ്ങള്‍ക്കായി മറ്റുരാജ്യങ്ങള്‍ക്ക് ആണവ സാങ്കേതികവിദ്യ നല്‍കുമെന്ന് ആ രാജ്യങ്ങള്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. ഈ ഉറപ്പ് പാലിക്കണമെന്നാണ് ഇറാഖിന്റെ ആവശ്യം.

ഇറാഖിന്റെ ഈ ആവശ്യത്തോടുള്ള രാഷ്ട്രങ്ങളുടെ പ്രതികരണം അറിയാനിരിക്കുന്നതേയുള്ളൂ. അമേരിക്കന്‍ അധിനിവേശത്തിനും തുടര്‍ന്നുണ്ടായ ഐ.എസ് ആക്രമണത്തിനും ശേഷം തിരിച്ചുവരവിന്റെ പാതയിലാണ് എണ്ണ സമ്പന്നമായ ഇറാഖ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തില്‍ നിന്ന് മോചിതമായ ഇറാഖിന്റെ പ്രദേശങ്ങളെ പുനര്‍നിര്‍മിക്കാനാവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്നും ഇറാഖ് വിദേശകാര്യമന്ത്രി അഭ്യര്‍ഥിച്ചു.

English summary
iraq seeks other nations help to build a nuclear reactor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X