കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരുഷ ഗര്‍ഭനിരോധന ഗുളിക യാഥാര്‍ഥ്യമാകുന്നു

  • By Anwar Sadath
Google Oneindia Malayalam News

ടോക്കിയോ: പുരുഷ ഗര്‍ഭനിരോധന ഗുളികയ്ക്കായി കാലങ്ങളായി ശാസ്ത്രലോകം നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണം അന്തിമ ഘട്ടത്തിലേക്കെന്ന് റിപ്പോര്‍ട്ട്. ജേണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് ജപ്പാനിലെ ഒരു സംഘം ഡോക്ടര്‍മാര്‍ ഇതുസംബന്ധിച്ച് എലികള്‍ പരീക്ഷണം നടത്തിയെന്നാണ്.

ഒസാക്ക യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് പരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത്. ചുണ്ടെലികളില്‍ നടത്തിയ പരീക്ഷണം ഏതാണ്ട് വിജയകരമായതായാണ് ഇവരുടെ അവകാശവാദം. എലികളില്‍ കുത്തിവെക്കുന്ന മരുന്ന് പുരുഷബീജത്തിന് നിദാനമായ കാല്‍സനേറിന്‍ എന്ന പ്രോട്ടിനില്‍ പ്രവര്‍ത്തിച്ചാണ് സന്താനോല്‍പാദനം തടയുന്നത്.

medicine

എലികളിലും മനുഷ്യരിലും കാണപ്പെടുന്ന പ്രോട്ടീന്‍ ആണിത്. മരുന്നു കുത്തിവെച്ച കാലയളവില്‍ എലികളില്‍ ബീജത്തിന്റെ ശക്തി കുറയുന്നതായി കണ്ടെത്തി. മരുന്നു കുത്തിവെക്കാതിരിക്കുമ്പോള്‍ പഴയപോലെ ബീജം ഉദ്പാദിപ്പിക്കുന്നുമുണ്ട്. എലികളില്‍ പരീക്ഷണവിജയം ഉണ്ടായാല്‍ മാത്രമേ മനുഷ്യരില്‍ പരീക്ഷിക്കുകയുള്ളൂവെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

സ്ത്രീ ഗര്‍ഭനിരോധന ഗുളികകളെക്കാള്‍ പാര്‍ശ്വഫലങ്ങളും ഇവയ്ക്ക് കുറവാണെന്ന് കണ്ടെത്തി. സ്ത്രീകളുടെ ഗര്‍ഭനിരോധന ഗുളിക ശരീരത്തില്‍ മുഴുവന്‍ പ്രവര്‍ത്തിക്കുമ്പോള്‍ പുതുതായി കണ്ടെത്തിയ മരുന്ന് പ്രോട്ടീനില്‍ മാത്രമായാണ് പ്രവര്‍ത്തിക്കുന്നത്. കണ്ടുപിടുത്തം പ്രാരംഭദശയില്‍ ആയതിനാല്‍ മരുന്നുകള്‍ വിപണിയിലെത്താന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കാം.

English summary
Male birth control pill could soon become a reality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X