ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

11 മണിക്കൂർ നീണ്ട കൂടിക്കാഴ്ച, ആണവ പരീക്ഷണം യുഎസിനെ പ്രതിരോധിക്കാൻ, തുറന്ന് പറഞ്ഞ് ഉത്തരകൊറിയ

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  cmsvideo
   ആണവ പരീക്ഷണം നടത്തിയത് എന്തിന്?? വെളിപ്പെടുത്തലുമായി ഉത്തരകൊറിയ | Oneindia Malayalam

   സോൾ: രണ്ടു വർഷത്തിനു ശേഷം ഉത്തര-ദക്ഷിണ കൊറിയ പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങൾക്കിടയിലുണ്ടായിരുന്ന പ്രശ്നങ്ങൾ ഒരു പരിധിവരെ ധാരണയിലായി. ചർച്ചയിൽ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേയ്ക്കും കിങ് ജോങ് ഉന്നിനും തത്സമയം കൂടിക്കാഴ്ച നടത്തിയിരുന്നു.
   ദക്ഷിണ കൊറിയയിൽ അഅടുത്ത മാസം ആരംഭിക്കുന്ന ശൈത്യക്കാല ഒളിമ്പിക്സ് ഉത്തരകൊറിയൻ പ്രതിനിധികൾ പങ്കെടുക്കും. കായിക താരങ്ങളെ കൂടാതെ കലാകാരന്മാർ, മാധ്യമപ്രവർത്തകർ, എന്നിവരടങ്ങുന്ന ഒരു സംഘമായിരിക്കും ദക്ഷിണകൊറിയയിൽ എത്തുക.

   പാര്‍ലമെന്റിലിരുന്ന് എംപിമാരുടെ പോണ്‍ വീഡിയോ കാഴ്ച; നാലു മാസത്തിനിടെ കണ്ടത് 24000 തവണ

   ചൊവ്വാഴ്ച സൈനിക മുക്ത അതിർത്തി ഗ്രാമമായ പന്‍മുന്‍ജോമില്‍വെച്ചായിരുന്നു ഇരു രാജ്യങ്ങളുടേയും കൂടിക്കാഴ്ച. 11 മണിക്കൂര്‍ നീണ്ട ഉന്നതലയോഗത്തിൽ ഇരു രാജ്യങ്ങളിലേയും അഞ്ച് പേരടങ്ങുന്ന സംഘമാണ് പങ്കെടുത്തത്. ഒളിമ്പിക്സിനെ കൂടാതെ മറ്റു കാര്യങ്ങളും ചർച്ചയിൽ വിഷയമായിരുന്നെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

   മോദിയെ വെല്ലുവിളിച്ച് ദില്ലിയിൽ മേവാനിയുടെ റാലി, സർവ സന്നാഹങ്ങളുമായി പോലീസ്

    കൂടിക്കാഴ്ചയ്ക്ക് അവസരം

   കൂടിക്കാഴ്ചയ്ക്ക് അവസരം

   കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങൾ തമ്മിൽ സുഖകരമായ ബന്ധമായിരുന്നില്ല. ഇരു രാജ്യങ്ങളിലായി വേർപ്പെട്ട് കഴിയുന്ന കുടുംബാംഗങ്ങളെ കണ്ടുമുട്ടാനും സാഹചര്യം ഉണ്ടാക്കണമെന്നും ചർച്ചയിൽ ദക്ഷിണ കൊറിയ ഉന്നയിച്ചിട്ടുണ്ട്. ഇത് ഉത്തര-ദക്ഷിണ കൊറിയകൾക്കിടയിലെ വൈകാരിക പ്രശ്നമാണ്. ഇക്കാര്യത്തിൽ ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് അനുകൂലമായ മറുപടി ലഭിക്കുമെന്നാണ് കരുതുന്നതെന്നും ദക്ഷിണ കൊറിയ പറഞ്ഞു.

    ആണവായുധ പരീക്ഷണം

   ആണവായുധ പരീക്ഷണം

   ഉത്തരകൊറിയ- ദക്ഷിണ കൊറിയ കൂടിക്കാഴ്ചയിൽ ആണവായുധ പരീക്ഷണം ചർച്ചയായിരുന്നു. ആണവപരീക്ഷണം ഉൾപ്പെടെയുള്ളവയിലൂടെ ലോക രാജ്യങ്ങൾക്കിടയിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന ഉത്തരകൊറിയയുടെ നടപടി അവസാനിപ്പിക്കണമെന്ന് ദക്ഷിണകൊറിയ ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയെ പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ പരീക്ഷണങ്ങൾ നടത്തുന്നതെന്നു ഉത്തരകൊറിയ വ്യക്തമാക്കി.

    സൈനിക- ആണവ ചർച്ച

   സൈനിക- ആണവ ചർച്ച

   ഇതിനു പിന്നാലെ ഇരു കൊറിയകൽ തമ്മിൽ മറ്റൊരു കൂടിക്കാഴ്ചയ്ക്കും അരങ്ങൊരുങ്ങുന്നുണ്ട്. ചൊവ്വാഴ്ചത്തെ ചർച്ചയുടെ ഭാഗമായി സൈനിക - ആണവ പ്രശ്നങ്ങളുടെ ചര്‍ച്ചകളും നടക്കണമെന്ന് ഉത്തരകൊറിയ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇതിനു മുന്നോടിയായി യുഎന്നും മായി കൂടി ആലോചിക്കണമെന്നു ദക്ഷിണ കൊറിയ അറിയിച്ചിട്ടുണ്ട്. യുഎന്നുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഉത്തരകൊറിയ്ക്ക് മേലുള്ള ഉപരോധത്തിൽ ഇളവു വരുത്തുമെന്നും ദക്ഷിണ കൊറിയ അറിയിച്ചിട്ടുണ്ട്. ചർച്ചയിൽ സത്യസന്ധവും ഗൗരപൂർണ്ണവുമായി നിലപാട് ഉത്തരകൊറിയ സ്വീകരിച്ചതെന്നു ദക്ഷിണ കൊറിയൻ മന്ത്രി ചുൻഹെ ​സങ്​ മാധ്യമങ്ങളോട് പറഞ്ഞു

    അമേരിക്കയുമായി ചർച്ച

   അമേരിക്കയുമായി ചർച്ച

   ദക്ഷിണ -ഉത്തരകൊറിയ പ്രശ്നങ്ങൾ അവസാനിക്കുമ്പോൾ സമാധാന ശ്രമവുമായി അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. ഉത്തരകൊറിയയുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ചർച്ചയ്ക്ക് തങ്ങൾ തയ്യാറാണെന്നും ഫോണിൽ കൂടിയുള്ള ചർച്ചയാകും നടക്കുകയെന്നു ട്രംപ് അറിയിച്ചു. അതേസമയം അമേരിക്കയുടെ ഈ നീക്കം ഫലം കാണുമോയെന്നും ഉറപ്പില്ല. ദക്ഷിണ കൊറിയയുമായുള്ള കൂടിക്കാഴ്ചയിൽപ്പോലും അമേരിക്കക്കെതിരെ ഉത്തരകൊറിയ ആരോപണം ഉയർത്തിയിരുന്നു.

   English summary
   North and South Korea agree to hold talks on easing military tensions

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more