ഫിലിപ്പീന്‍സ്:സ്‌കൂളില്‍ ഐസിസ് അനുകൂല സംഘടനയുടെ ആക്രമണം,12 പേര്‍ ബന്ധികള്‍..

Subscribe to Oneindia Malayalam

മനില: തെക്കന്‍ മനിലയിലുള്ള കോട്ടഗാറ്റോ പ്രവിശ്യയില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ 12 പേരെ ബന്ധികളാക്കി. 300 ഓളം വരുന്ന ഐസിസ് അനുകൂല തീവ്രവാദികളാണ് സ്‌കൂളിലേക്ക് അതിക്രമിച്ചു കയറിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആറു കുട്ടികളും ആറു മുതിര്‍ന്നവരുമാണ് ഇപ്പോള്‍ തീവ്രവാദികളുടെ പിടിയിലുള്ളത്. ഐഎസ് അനുകൂല സംഘടനയായ ബാങ്‌സാമൊറോ ഇസ്ലാമിക് ഫ്രീഡം ഫൈറ്റേഴ്‌സ് (ബിഐഎസ്എഫ്) എന്ന ഭീകരസംഘടനയിലെ അംഗങ്ങളാണ് ആക്രമണം നടത്തിയത്.

ഫിലിപ്പീന്‍സിലെ കോട്ടബാറ്റോ പ്രവിശ്യയിലാണ് സംഭവം. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ബിഐഎസ്എഫ് തീവ്രവാദികള്‍ ഇവിടേക്ക് അതിക്രമിച്ചു കയറിയത്. തീവ്രവാദികളെ നേരിടാന്‍ ഫിലിപ്പീന്‍സ് സേന രംഗത്തുണ്ടെങ്കിലും ബന്ധികളാക്കിയവരെ ഇവര്‍ മനുഷ്യ കവചമാക്കി ഉപയോഗിക്കുകയാണ്. സ്‌കൂളും പരിസരവും ഇപ്പോള്‍ മുന്നൂറോളം തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്.

കന്നുകാലി കശാപ്പ് നിരോധനം!!!! കോടതി വിധി അനുസരിക്കുമെന്നു തമിഴ്നാട്!! പ്രതിഷേധിച്ച് പ്രതിപക്ഷം!

 isis-

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് പിന്നിലെ പ്രമുഖന്‍ കുടുങ്ങുമെന്ന് ഉറപ്പായി... ഇതാ കാരണങ്ങള്‍

തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. ഗ്രാമവാസകള്‍ സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടിട്ടുണ്ട്.

English summary
Pro-ISIS rebels storm school in Philippines, students held hostage
Please Wait while comments are loading...