കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രൂയിസ് മിസൈലുമായി റഷ്യന്‍ പടക്കപ്പല്‍ സിറിയയിലേക്ക്; അമേരിക്കക്ക് താക്കീത്, ലോകയുദ്ധം!!

യുദ്ധസാധ്യത മുന്നില്‍ കണ്ട് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ റഷ്യന്‍ സന്ദര്‍ശനം മാറ്റിവച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

  • By Ashif
Google Oneindia Malayalam News

മോസ്‌കോ/ദമസ്‌കസ്: ലോകയുദ്ധത്തിന് തുടക്കമാകുന്നുവെന്ന ഭീതിയുണര്‍ത്തി റഷ്യന്‍ യുദ്ധക്കപ്പല്‍ ആയുധസജ്ജമായി സിറിയന്‍ തീരത്തേക്ക്. മേഖലയില്‍ തമ്പടിച്ചിരുന്ന അമേരിക്കന്‍ കപ്പല്‍ സിറിയന്‍ വ്യോമതാവളങ്ങള്‍ ബോംബിട്ട് നശിപ്പിച്ചത് ഏറെ വിവാദമായിരിക്കെയാണ് റഷ്യ പുതിയ കപ്പല്‍ അയച്ചിരിക്കുന്നത്.

അത്യാധുനിക ക്രൂയിസ് മിസൈലുകള്‍ ഘടിപ്പിച്ച യുദ്ധക്കപ്പലാണ് റഷ്യ മധ്യധരണ്യാഴിയിലേക്ക് അയച്ചിട്ടുള്ളത്. യുദ്ധസാധ്യത മുന്നില്‍ കണ്ട് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ റഷ്യന്‍ സന്ദര്‍ശനം മാറ്റിവച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ബ്രിട്ടീഷ് വിദേശ കാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ റഷ്യന്‍ സന്ദര്‍ശനം ഒഴിവാക്കി.

റഷ്യയും യുഎസും വീണ്ടും അകലുന്നു

റഷ്യയും യുഎസും വീണ്ടും അകലുന്നു

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തുകയും റഷ്യയുമായി അനുനയത്തിന്റെ പാത സ്വീകരിക്കുമെന്ന് സൂചനകള്‍ നല്‍കുകയും ചെയ്തിരിക്കെയാണ് ഇരുരാജ്യങ്ങളും വീണ്ടും അകലുന്നത്. സിറിയന്‍ താവളങ്ങളില്‍ അമേരിക്ക നടത്തിയ മിസൈല്‍ ആക്രമണമമാണ് ലോകത്ത് വീണ്ടും യുദ്ധഭീതിക്കിടയാക്കിയത്.

റഷ്യന്‍ ക്രൂയിസ് മിസൈലുകള്‍, കാലിബര്‍

റഷ്യന്‍ ക്രൂയിസ് മിസൈലുകള്‍, കാലിബര്‍

സിറിയയിലെ ഷൈറാത്ത് വ്യോമതാവളത്തില്‍ അമേരിക്ക ആക്രമണം നടത്തിയത് അവരുടെ ടോമഹോക്ക് ക്രൂയിസ് മിസൈല്‍ ഉപയോഗിച്ചാണ്. ടോമഹോക്കിന്റെ അതേ ശേഷിയുള്ള റഷ്യന്‍ ക്രൂയിസ് മിസൈലുകളാണ് കാലിബര്‍. നേരത്തെ ഇതേ മിസൈല്‍ ഉപയോഗിച്ച് റഷ്യ സിറിയയില്‍ ഐസിസിനെതിരേ ആക്രമണം നടത്തിയിരുന്നു.

റഷ്യന്‍ ക്രൂയിസ് മിസൈലുകള്‍, കാലിബര്‍

റഷ്യന്‍ ക്രൂയിസ് മിസൈലുകള്‍, കാലിബര്‍

സിറിയയിലെ ഷൈറാത്ത് വ്യോമതാവളത്തില്‍ അമേരിക്ക ആക്രമണം നടത്തിയത് അവരുടെ ടോമഹോക്ക് ക്രൂയിസ് മിസൈല്‍ ഉപയോഗിച്ചാണ്. ടോമഹോക്കിന്റെ അതേ ശേഷിയുള്ള റഷ്യന്‍ ക്രൂയിസ് മിസൈലുകളാണ് കാലിബര്‍. നേരത്തെ ഇതേ മിസൈല്‍ ഉപയോഗിച്ച് റഷ്യ സിറിയയില്‍ ഐസിസിനെതിരേ ആക്രമണം നടത്തിയിരുന്നു.

ലോകം രണ്ടായി തിരിഞ്ഞു

ലോകം രണ്ടായി തിരിഞ്ഞു

അതേസമയം, അമേരിക്കയുടെ സിറിയന്‍ ആക്രമണത്തില്‍ ലോകം രണ്ടായി തിരിഞ്ഞിരിക്കുകയാണ്. ആക്രമണത്തെ അനുകൂലിച്ചാണ് കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തിയത്. വിമര്‍ശിച്ച് റഷ്യയും ഇറാനും ഉത്തര കൊറിയയും ചില ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമാണ് രംഗത്തെത്തിയത്.

അമേരിക്കയുടെ 59 മിസൈലുകള്‍

അമേരിക്കയുടെ 59 മിസൈലുകള്‍

സിറിയയിലെ ഹുംസ് പ്രവിശ്യയിലുള്ള ആഷ് ശൈറാത്ത് വ്യോമതാവളത്തിലാണ് അമേരിക്കന്‍ സൈന്യം 59 മിസൈലുകള്‍ വര്‍ഷിച്ചത്. ഈ വ്യോമതാവളം ഉപയോഗിച്ച് സിറിയന്‍ സൈന്യം ഇദ്‌ലിബില്‍ രാസായുധം പ്രയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അമേരിക്കയുടെ നടപടി.

റഷ്യ പറയുന്നത്

റഷ്യ പറയുന്നത്

ഇറാഖില്‍ ആയിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ നിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് അമേരിക്ക സിറിയയില്‍ ആക്രമണം നടത്തിയതെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പറഞ്ഞതായി പെസ്‌കോവ് അറിയിച്ചു. സിറിയന്‍ സൈന്യത്തിന്റെ കൈവശം രാസായുധം ഇല്ലെന്ന് നേരത്തെ അന്താഷ്ട്ര സംഘടനയായ ഒപിസിഡബ്ല്യു സ്ഥിരീകരിച്ചതാണ്. എന്നാല്‍ ഭീകരര്‍ രാസായുധം ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പുടിന്‍ അഭിപ്രായപ്പെട്ടു.

അമേരിക്കക്ക് പിന്തുണയുമായി സൗദി

അമേരിക്കക്ക് പിന്തുണയുമായി സൗദി

അമേരിക്കന്‍ ആക്രമണത്തിന് എല്ലാ പിന്തുണയും നല്‍കുന്നതായി സൗദി അറേബ്യ വ്യക്തമാക്കി. അമേരിക്കന്‍ ആക്രമണം അപലപിക്കുന്നുവെന്നായിരുന്നു ഇറാന്റെ പ്രതികരണം. സിറിയന്‍ പ്രസഡിന്റിനെ അനുകൂലിക്കുന്ന രാജ്യമാണ് ഇറാന്‍. അമേരിക്ക ആക്രമണം നടത്തുംമുമ്പ് തങ്ങളെ അറിയിച്ചിരുന്നുവെന്ന് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചു. അനിയോജ്യമായ തിരിച്ചടിയാണ് അമേരിക്കയുടേതെന്ന് ഇസ്രായേലും ബ്രിട്ടനും ആസ്‌ത്രേലിയയും അഭിപ്രായപ്പെട്ടു.

പുതിയ യുദ്ധഭൂമി

പുതിയ യുദ്ധഭൂമി

സിറിയയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ മേഖലയെ കൂടുതല്‍ രക്തച്ചൊരിച്ചിലിലേക്ക് തള്ളിവിടുമെന്ന് റിപ്പോര്‍ട്ടുകള്‍. സിറിയന്‍ പ്രസഡിന്റ് ബാഷര്‍ അല്‍ അസദിനെ പിന്തുണയ്ക്കുന്ന റഷ്യയ്ക്കും ഇറാനും ട്രംപിന്റെ നടപടിയില്‍ കടുത്ത അമര്‍ഷമുണ്ട്. ഇത് മേഖലയില്‍ പുതിയ യുദ്ധഭൂമി സൃഷ്ടിക്കുമോ എന്നാണ് ആശങ്ക.

അമേരിക്കയുടെ വാദം

അമേരിക്കയുടെ വാദം

മധ്യധരണ്യാഴിയിലെ കിഴക്കന്‍ മേഖലയില്‍ നിന്നാണ് അമേരിക്കന്‍ സൈന്യം സിറിയയിലെ വ്യോമതാവളം ലക്ഷ്യമിട്ട് അമ്പതിലധികം മിസൈലുകള്‍ തൊടുത്തുവിട്ടത്. അസദ് സൈന്യം വിതമ മേഖലയില്‍ നടത്തിയ രാസായുധ ആക്രമണത്തിന് തിരിച്ചടിയാണിതെന്ന് അമേരിക്ക അവകാശപ്പെടുന്നു. അമേരിക്കയുടെ ദേശീയ സുരക്ഷ കണക്കിലെടുത്താണ് ആക്രമണമെന്നും ട്രംപ് പറഞ്ഞു. വേണ്ടി വന്നാല്‍ ഇനിയും ആക്രമണം നടത്തുമെന്നാണ് ഇപ്പോള്‍ അമേരിക്ക പറയുന്നത്.

ആറ് വര്‍ഷം പിന്നിടുന്ന സിറിയന്‍ യുദ്ധം

ആറ് വര്‍ഷം പിന്നിടുന്ന സിറിയന്‍ യുദ്ധം

വൈരുധ്യം നിറഞ്ഞ അവകാശവാദങ്ങള്‍ ഉന്നയിച്ച് നടത്തിയ മിസൈല്‍ ആക്രമണം സിറിയയില്‍ പുതിയ ആക്രമണത്തിനും തിരിച്ചടിക്കും കാരണമാവുമെന്നതില്‍ സംശയമില്ല. ആറ് വര്‍ഷം പിന്നിടുന്ന സിറിയന്‍ യുദ്ധത്തിനിടെ ട്രംപിന്റെ നിര്‍ദേശ പ്രകാരം നടന്ന ആദ്യ ആക്രമണമാണിത്. ആക്രമണത്തിന് തൊട്ടുമുമ്പ് റഷ്യന്‍ സൈന്യത്തെ വിവരം അറിയിച്ചിരുന്നുവെന്ന് അമേരിക്ക പറയുന്നു.

സിറിയയില്‍ പോരടിക്കുന്നവര്‍

സിറിയയില്‍ പോരടിക്കുന്നവര്‍

അമേരിക്ക, റഷ്യ, ഇറാന്‍, ലബ്‌നാനിലെ ഹിസ്ബുല്ല, അറബ് സഖ്യ സേന, അമേരിക്കയുടെ സഖ്യ രാജ്യങ്ങള്‍, ഐസിസ്, സിറിയന്‍ വിമതര്‍, സിറിയന്‍ സൈന്യം, വിവിധ സായുധ സംഘങ്ങള്‍ എന്നിവരാണ് സിറിയയില്‍ ആക്രമണം നടത്തുന്നത്. പരസ്പരം കൊല്ലപ്പെടുന്നുണ്ടെങ്കിലും കൂടുതല്‍ നഷ്ടം നേരിടുന്നത് സാധാരണക്കാര്‍ക്കാണ്. അവര്‍ അഭയം തേടിയ സ്‌കൂളുകള്‍ പോലും വിദേശ സൈനികര്‍ ബോംബിട്ട് തകര്‍ക്കുകയാണ്.

English summary
A warship armed with cruise missiles has joined the Russian battlegroup off the coast of Syria as part of Moscow’s response to US cruise missile strikes on the Syrian airbase of Shayrat. The frigate Admiral Grigorovich, reached the group of at least six warships off the coast of Syria, Russia state media reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X