സൗദിയില്‍ യുദ്ധവിമാനങ്ങള്‍ ഒരുങ്ങുന്നു; ലബനനുമായി യുദ്ധം ഉടന്‍? സാദ് ഹരീരി തടവിലോ?

  • By: Desk
Subscribe to Oneindia Malayalam

റിയാദ്: പശ്ചിമേഷ്യ കത്തിമുനയില്‍ നില്‍ക്കുകയാണ് എന്ന് പറയേണ്ടി വരും. ഐസിസ് പ്രതിസന്ധി ഒരുപരിധിവരെ മറികടന്നുവെന്ന് ആശ്വസിച്ചിരിക്കുമ്പോള്‍ ആയിരുന്നു ഖത്തര്‍ പ്രതിസന്ധി കടന്നുവന്നത്. അതിനെ പിറകെയാണ് സൗദിയില്‍ നടന്ന ശുദ്ധീകരണം.

സൗദി രക്ഷപ്പെട്ടു!!! ഒറ്റയടിക്ക് കിട്ടാൻ പോകുന്നത് 50 ലക്ഷം കോടി രൂപ! ഇതാണ് ബുദ്ധി... രാജ ബുദ്ധി!!

ഇതിനിടയില്‍ ആയിരുന്നു ലെബനന്‍ പ്രധാനമന്ത്രി സാദി ഹരീരി സൗദി അറേബ്യയില്‍ വച്ച് രാജി പ്രഖ്യാപിച്ചത്. സൗദിയുടെ താത്പര്യങ്ങളാണ് ഇതിന് പിന്നില്‍ എന്ന് ആക്ഷേപം ഉണ്ട്. ഹിസ്ബുള്ളയും ഇറാനും ഈ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.

സൗദിക്കെതിരെ ലബനണ്‍ യുദ്ധം പ്രഖ്യാപിച്ചു? പൗരന്‍മാരോട് ഒഴിഞ്ഞുപോകാന്‍ ബഹ്‌റൈന്‍; പശ്ചിമേഷ്യ കത്തും

ലെബനന്‍ തങ്ങള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ് എന്ന ആരോപണവും സൗദി അറേബ്യ ഇതേ തുടര്‍ന്ന് ഉന്നയിച്ചു. ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം എന്ന സാഹചര്യം ആണ് ഇപ്പോള്‍ പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്നത്. അതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

സൗദി യുദ്ധ സന്നാഹത്തില്‍?

സൗദി യുദ്ധ സന്നാഹത്തില്‍?

ലെബനനുമായി ഏത് നിമിഷവും യുദ്ധം ഉണ്ടായേക്കും എന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യ ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഹിസ്ബുള്ളയും ഇറാനും എടുക്കുന്ന നിലപാടുകളും ഇക്കാര്യത്തില്‍ ഏറെ നിര്‍ണായകമാണ്. സൈനിക ശക്തിയുടെ കാര്യത്തില്‍ സൗദിയോട് പിടിച്ച് നില്‍ക്കാന്‍ ലെബനന് ആവില്ല എന്നത് വേറെ കാര്യം.

യുദ്ധ വിമാനങ്ങള്‍ സജ്ജം?

യുദ്ധ വിമാനങ്ങള്‍ സജ്ജം?

സൗദി തങ്ങളുടെ എഫ്-15 യുദ്ധ വിമാനങ്ങള്‍ യുദ്ധ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ദ ബാഗ്ദാദ് പോസ്റ്റ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഡെയ്‌ലി സ്റ്റാര്‍ അടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ സൗദി ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

എന്തും സംഭവിക്കാം

എന്തും സംഭവിക്കാം

കടുത്ത നിലപാടുകള്‍ ആണ് ഹിസ്ബുള്ളയും ഇറാനും സ്വീകരിക്കുന്നത് എന്നാണ് നിര്‍ണായകമായ മറ്റൊരു കാര്യം. സൗദി തങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്നു എന്നാണ് ഹിസ്ബുള്ള ആരോപണം. ഒരു യുദ്ധാന്തരീക്ഷം നേരിടാന്‍ പോലും തയ്യാറാണ് എന്ന നിലയിലാണ് ലെബനനിലെ ഏറ്റവും ശക്തരായ ഹിസ്ബുള്ള മുന്നോട്ട് പോകുന്നത്. ഇറാന്‍ ആണെങ്കില്‍ ഇവര്‍ക്കുള്ള പിന്തുണ കൂടുതല്‍ ശക്തമാക്കിയിട്ടും ഉണ്ട്.

ഹരീരിയെ തടഞ്ഞുവച്ചിരിക്കുന്നു?

ഹരീരിയെ തടഞ്ഞുവച്ചിരിക്കുന്നു?

സൗദി അറേബ്യയില്‍ വച്ചായിരുന്നു ലബനന്‍ പ്രധാനമന്ത്രി സാദ് ഹരീരി അപ്രതീക്ഷിത രാജി പ്രഖ്യാപനം നടത്തിയത്. ഹിസ്ബുള്ളയ്ക്കും ഇറാനും എതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു രാജി പ്രഖ്യാപനം. എന്നാല്‍ ഹരീരി ഇപ്പോഴും സൗദിയില്‍ തന്നെ ആണ് ഉള്ളത്. സാദ് ഹരീരിയെ സൗദി നിര്‍ബന്ധിതമായി തടഞ്ഞുവച്ചിരിക്കുകയാണ് എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ഹരീരിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആണ് ഈ വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ്

പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ്

ലബനനില്‍ ഉള്ള പൗരന്‍മാരോട് രാജ്യം വിടാന്‍ സൗദി അറേബ്യ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ബഹ്‌റൈനും നേരത്തെ തന്നെ ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം എന്ന സൂചന തന്നെയാണ് ഇത് നല്‍കുന്നത്. എന്നാല്‍ ഇത്തരം ഒരു യുദ്ധ സാഹചര്യത്തെ അന്താരാഷ്ട്ര സമൂഹം അനുകൂലമായി കാണുന്നില്ല. ഇക്കാര്യത്തില്‍ അമേരിക്ക തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ചെറിയ രാജ്യം

ചെറിയ രാജ്യം

പശ്ചിമേഷ്യയിലെ വളരെ ചെറിയ രാജ്യങ്ങളില്‍ ഒന്നാണ് ലബനന്‍. വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര യുദ്ധത്തിന് ശേഷം ഇതുവരെ ശക്തമായ ഒരു തിരിച്ച് വരവ് നടത്താന്‍ ലബനന് കഴിഞ്ഞിട്ടില്ല. സൈദ് ഹരീരിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന കൂട്ടുകക്ഷി സര്‍ക്കാരില്‍ ഹിസ്ബുള്ളയും ഭാഗമായിരുന്നു. ഒരുപക്ഷേ രാജ്യത്തെ സൈന്യത്തേക്കാള്‍ ഏറെ സൈനിക ശേഷിയുള്ള സംഘടയാണ് ഹിസ്ബുള്ള. ഇവര്‍ക്ക് വേണ്ട സാന്പത്തിക സഹായവും സായുധ സഹായവും പ്രത്യയശാസ്ത്ര സഹായവും എത്തുന്നത് ഇറാനില്‍ നിന്നാണ്.

എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതോ?

എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതോ?

ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള ലബനനില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് സൗദിയെ നേരത്തേയും ചൊടിപ്പിച്ചിട്ടുണ്ട്. നവംബര്‍ 3 ന് സാദ് ഹരീരി സൗദി സന്ദര്‍ശനത്തിന് എത്തുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരുന്നു എന്നും ആരോപണം ഉണ്ട്. ഹരീരി റിയാദിലെ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ ഔദ്യോഗികമായി സ്വീകരിക്കാന്‍ പോലും ആരും ഉണ്ടായിരുന്നില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഫോണ്‍ പിടിച്ചെടുത്തു

ഫോണ്‍ പിടിച്ചെടുത്തു


റിയാദിലെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ഔദ്യോഗികമായി ആരും എത്തിയിരുന്നില്ല എന്നത് മാത്രമല്ല ആരോപണം. സാദ് ഹരീരിയുടെ ഫോണ്‍ അധികൃതര്‍ ഉടന്‍ തന്നെ പിടിച്ചെടുത്തു എന്നും ലബനീസ് അധികൃതരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹരീരി ഇപ്പോള്‍ എവിടെയാണ് എന്ന ചോദ്യവും ഉയരുന്നുണ്ട്. ഈജിപ്ത് പ്രസിഡന്റുമായി നേരത്തെ ഒരു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു എങ്കിലും അക്കാര്യത്തിലും പുതിയ വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. ഹരീരി എന്ന് സൗദിയില്‍ നിന്ന് പുറത്ത് വരും എന്ന ചോദ്യവും ഇപ്പോള്‍ ഉത്തരമില്ലാതെ അവശേഷിക്കുകയാണ്.

English summary
The kingdom has mobilised its F-15 fighter jet fleet ito launch a military operation against the Iranian-backed terrorist militia of Hezbollah in Lebanon, regional news website The Baghdad Post reports.
Please Wait while comments are loading...