കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ പ്രവാസികള്‍ക്ക് ഇനി നല്ലകാലം..ഭീമന്‍ പദ്ധതികളുമായി രണ്ടാം കിരീടാവകാശി..!

  • By അനാമിക
Google Oneindia Malayalam News

റിയാദ്: ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവത്കരണ നടപടികളുടെ പേരില്‍ ആശങ്കയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് നല്ല വാര്‍ത്തയാണ് സൗദിയില്‍ നിന്നും വരുന്നത്. സ്വദേശികള്‍ക്കൊപ്പം പ്രവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ബൃഹത് പദ്ധതികള്‍ക്കാണ് സൗദി സര്‍ക്കാര്‍ രൂപം നല്‍കാനൊരുങ്ങുന്നത്. സൗദി രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: യത്തിംഖാനയിലെ പെണ്‍കുട്ടികള്‍ ജനുവരി മുതല്‍ പീഡിപ്പിക്കപ്പെട്ടു..!!ആദ്യം മിഠായി.പിന്നെ അശ്ലീല വീഡിയോ

Read Also: പിണറായിയെ ഹൈദരാബാദിലും കാലുകുത്തിക്കില്ല...!! മംഗലാപുരത്തിന് പിന്നാലെ വീണ്ടും സംഘപരിവാര്‍ ഭീഷണി..!!

പ്രഖ്യാപനം ഉടനുണ്ടാവും

സൗദിയില്‍ ഭീമന്‍ പദ്ധതികളുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയും സാമ്പത്തിക വികസന കമ്മിറ്റി തലവനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കിയത്. നടപ്പുവര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് പ്രഖ്യാപനമുണ്ടാകും.

രാജ്യത്തിന് ഉണർവ്വേകാൻ

തൊഴില്‍-സാമ്പത്തിക മേഖലകള്‍ക്ക് ശക്തി പകരുന്ന വമ്പന്‍ പദ്ധതികളാണ് ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ പ്രഖ്യാപിക്കുക. രാജ്യത്തെ പത്ത് ചേംബറുകളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

പ്രതിസന്ധികൾ മറികടക്കാൻ

വന്‍ പദ്ധതികള്‍ക്ക് പുറമേ ചെറുകിട പദ്ധതികള്‍ക്കും ഇടത്തരം പദ്ധതികള്‍ക്കും സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കും. സ്വകാര്യമേഖല നേരിടുന്ന പ്രതിസന്ധികളെ നേരിടുന്നതിനുള്ള ആസൂത്രണങ്ങളും നടത്തും.

പ്രവാസികൾക്കും പ്രയോജനം

സ്വദേശികള്‍ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ സൗദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വാണിജ്യനിയമങ്ങളില്‍ മാറ്റം

വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ വാണിജ്യനിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്താനും സൗദി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നിക്ഷേപം വര്‍ധിപ്പിക്കാന്‍ സഹായകരമാകുന്ന 30 വ്യവസ്ഥകള്‍ നടപ്പാക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.

വിഷന്‍ സൌദി 2030

സൗദിയിലെ സമഗ്ര സാമ്പത്തിക പരിഷ്‌ക്കരണ പദ്ധതിയായ വിഷന്‍ സൌദി 2030ന്റെ അമരക്കാരന്‍ കൂടിയാണ് അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. സോഫ്റ്റ് ബാങ്കില്‍ സൗദി നിക്ഷേപം ഇറക്കിയത് രാജ്യത്ത് പുതിയ പദ്ധതികള്‍ക്ക് തുടക്കമിടാന്‍ ലക്ഷ്യമിട്ടാണ്.

English summary
Saudi government will be announcing huge projects in the country to create more job opportunities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X