കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടുങ്കാട്ടില്‍ വഴിതെറ്റിയ സഞ്ചാരിയുടെ ജീവന്‍ രക്ഷിച്ചത് മണലിലെഴുതിയ സന്ദേശം

  • By Sruthi K M
Google Oneindia Malayalam News

മെല്‍ബണ്‍: കൊടുംകാട്ടില്‍ വഴിയറിയാതെ പെട്ടുപ്പോയ സഞ്ചാരിയെ രക്ഷിക്കാനായത് മണലിലെഴുതിയ സന്ദേശം മൂലമാണ്. ഓസ്‌ട്രേലിയയിലെ ജാര്‍ഡൈന്‍ നാഷണല്‍ പാര്‍ക്കിലെ ഉല്‍വനത്തിലാണ് ബ്രിട്ടീഷ് സഞ്ചാരിക്ക് വഴിതെറ്റിയത്. എന്തു ചെയ്യണമെന്നറിയാതെ അലഞ്ഞ് ഒടുവില്‍ ജീവന്‍ വരെ നഷ്ടപ്പെടും എന്ന ഘട്ടം വന്നപ്പോള്‍ ഇയാള്‍ മണലില്‍ സന്ദേശങ്ങള്‍ എഴുതിയിട്ടു.

63കാരനായ ജിയോഫ് എന്ന ബ്രിട്ടീഷ് സഞ്ചാരി ജാര്‍ഡൈനിലെ എലിയട്ട് വെള്ളച്ചാട്ടം കാണാനാണ് കൊടുകാട്ടിലേക്ക് പ്രവേശിച്ചത്. നദിയിലൂടെ നീന്തി വെള്ളച്ചാട്ടത്തില്‍ എത്താനായിരുന്നു ജിയോഫിന്റെ ശ്രമം. എന്നാല്‍, ശ്രമം പാളി എന്നു പറഞ്ഞാല്‍ മതിയല്ലോ. തന്റെ മണ്ടന്‍ തീരുമാനമാണ് വലിയൊരു ആപത്തില്‍ കൊണ്ടെത്തിച്ചതെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്.

forest

ഇയാള്‍ നദിയിലൂടെ ലക്ഷ്യസ്ഥാനത്തേക്ക് നിന്തുകയാണ് ചെയ്തത്. നീന്തി ലക്ഷ്യം കാണാതായപ്പോഴേക്കും ഇരുട്ടിയിരുന്നു. ശ്രമം പരാജയപ്പെട്ടെന്ന് തോന്നിയപ്പോള്‍ തിരിച്ചു നീന്താന്‍ ശ്രമിച്ചു. എന്നാല്‍ അതിനു കഴിയാതെ വരികയും പിന്നീട് വനത്തിലേക്ക് കയറുകയുമായിരുന്നു. എന്നാല്‍, ഇരുട്ടില്‍ എപ്പോഴോ ജിയോഫിന് വഴിതെറ്റുകയായിരുന്നു.

രണ്ട് ദിവസമാണ് ഇയാള്‍ ഉള്‍വനത്തില്‍ കഴിഞ്ഞത്. ഒടുവില്‍ നദീ തീരത്തെ മണല്‍ കാട്ടില്‍ ഇയാള്‍ കമ്പ് കൊണ്ട് സന്ദേശങ്ങള്‍ എഴുതിവെച്ചു. ഹെല്‍പ് 28-07 എന്നും പോകുന്ന ഭാഗത്തേക്കുള്ള അടയാളങ്ങളും ഇയാള്‍ കമ്പു ഉപയോഗിച്ച് എഴുതി. വഴിതെറ്റിയ ദിവസത്തെ സൂചിപ്പിക്കുന്നതായിരുന്നു 28-07.

australia

ഇതിനിടയില്‍ ജിയോഫിനായുള്ള തിരച്ചില്‍ നടക്കുന്നുണ്ടായിരുന്നു. ഒടുവില്‍ തിരച്ചിലുകാര്‍ സന്ദേശങ്ങള്‍ കാണുകയും അദ്ദേഹത്തെ രക്ഷിക്കുകയുമായിരുന്നു. എട്ട് ലക്ഷം ഡോളറാണ് ജിയോഫിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ചിലവായത്.

English summary
SOS plea that saved the life of Geoff Keys stranded in Jardine National Park
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X